Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് 19 ചൈനയിലും ഇറ്റലിയിലും മരണം വിതച്ച സ്റ്റേജ് 3 ലേക്ക് ഇന്ത്യയും കടക്കുന്നു; ഇനി ഇന്ത്യക്കകത്തുള്ള വൈറസിന്റെ വ്യാപനകാലം; പകർച്ചവ്യാധിയുടെ ചങ്ങല തകർക്കാൻ വേണ്ടത് പരമാവധി ശുചിത്വവും കരുതലും; ദക്ഷിണ കൊറിയ ചെയ്ത പോലെ ലക്ഷക്കണക്കിന് ആളുകളെ സ്രവ പരിശോധനയ്ക്കു വിധേയമാക്കണം; സ്വകാര്യ മേഖലയെയും പുർണ്ണമായും സഹകരിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ; അടുത്ത 15 ദിവസം ഇന്ത്യയെ സംബന്ധിച്ച് അതീവ നിർണ്ണായകം

കോവിഡ് 19 ചൈനയിലും ഇറ്റലിയിലും മരണം വിതച്ച സ്റ്റേജ് 3 ലേക്ക് ഇന്ത്യയും കടക്കുന്നു; ഇനി ഇന്ത്യക്കകത്തുള്ള വൈറസിന്റെ  വ്യാപനകാലം; പകർച്ചവ്യാധിയുടെ ചങ്ങല തകർക്കാൻ വേണ്ടത് പരമാവധി ശുചിത്വവും കരുതലും; ദക്ഷിണ കൊറിയ ചെയ്ത പോലെ ലക്ഷക്കണക്കിന് ആളുകളെ സ്രവ പരിശോധനയ്ക്കു വിധേയമാക്കണം; സ്വകാര്യ മേഖലയെയും പുർണ്ണമായും സഹകരിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ; അടുത്ത 15 ദിവസം ഇന്ത്യയെ സംബന്ധിച്ച് അതീവ നിർണ്ണായകം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ചൈനയിലും ഇറ്റലിയിലും കോവിഡ് ഏറ്റവുമധികം മരണം വിതച്ചതും വ്യാപിച്ചതും അതിന്റെ സ്റ്റേജ് 3 എന്നറിയപ്പെടുന്ന ഘട്ടത്തിലാണ്. ആദ്യത്തെ രണ്ടുഘട്ടങ്ങൾ കഴിഞ്ഞ് ഇന്ത്യയിൽ കോവിഡ് മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ഏവരുടെയും നെഞ്ചിടിപ്പേറുകയാണ്. അതുകൊണ്ടുതന്നെ അടുത്ത രണ്ടാഴ്ച ഇന്ത്യക്ക് നിർണ്ണായകമാണ്. സത്യത്തിൽ ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന രണ്ടാഴ്ചയാണ് ഇനി വരാൻ പോകുന്നത്. ഇന്ത്യക്ക് അകത്ത് എത്തിയ വൈറസിന്റെ സാമൂഹ്യവ്യാപനം എത്രയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും രോഗ നിയന്ത്രണവും. പകർച്ചവ്യാധിയുടെ ചങ്ങലതകർക്കാൻ വേണ്ടത് പരമാവധി ശുചിത്വവും കരുതലുമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ കൊറിയ ചെയ്തപോലെ ലക്ഷക്കണക്കിന് ആളുകളെ സ്രവ പരിശോധനയ്ക്കു വിധേയമാക്കണം. ഇന്ത്യ സ്വകാര്യ മേഖലയെയും പുർണ്ണമായും സഹകരിപ്പിക്കണമെന്ന് വിദേശ ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊറോണക്ക് നാല് ഘട്ടങ്ങളാണ് പൊതുവെയുള്ളത്. ഒന്നാം ഘട്ടം വിദേശത്തു നിന്ന് അസുഖം ഒരു രാജ്യത്തേക്ക് വന്നെത്തുന്ന ഘട്ടം. രണ്ടാമത്തേത്, പ്രാദേശികമായി പരക്കുന്ന ഘട്ടം. മൂന്നാമത്തേത്, അത് ആ രാജ്യത്തെ സമൂഹത്തിൽ വ്യാപിക്കുന്ന ഘട്ടം. നാലാമത്തേത്, അത് ഒരു പകർച്ചവ്യാധിയുടെ സ്വഭാവമാർജ്ജിക്കുന്ന ഘട്ടവും. ഇന്ത്യയിൽ ഇതുവരെ സമൂഹത്തിനുള്ളിൽ അസുഖം പടരുന്ന ഘട്ടം എത്തിയിട്ടില്ല എങ്കിലും, അത്യാവശ്യമുള്ള ചില മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഉറപ്പായും ആ ഘട്ടത്തിലേക്ക് കൊവിഡ് 19 കടക്കും. അത് സാമൂഹികവും, സാമ്പത്തികവുമായ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിമാനയാത്രകളിൽ ഏർപ്പെട്ടിട്ടുള്ളവരെയോ, അവരുമായി നേരിട്ടുള്ള സമ്പർക്കത്തിൽ വന്നിട്ടുള്ളരെയോ മാത്രമേ വൈറസ് ബാധിക്കൂ എന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. ഇനി വരാനുള്ളത് സ്റ്റേജ് കകക ആണ്. മൂന്നാം ഘട്ടം. ചൈനയും ഇറ്റലിയുമൊക്കെ കടന്നുപോയ ഘട്ടം. അവിടെ അസുഖത്തിന്റെ പകർച്ചയ്ക്കുള്ള സാദ്ധ്യതകൾ ഇരട്ടിക്കും. നമ്മുടെ സമൂഹത്തിലൂടെയുള്ള കൊറോണാവൈറസിന്റെ തേർവാഴ്ചയ്ക്ക് തടയിടാൻ, പകർച്ചയുടെ ചങ്ങല തകർക്കാൻ(Break The Chain) നമുക്കായാൽ മാത്രമേ അസുഖബാധിതരുടെ എണ്ണം നിയന്ത്രണത്തിൽ നിൽക്കൂ. ആ ദുഷ്‌കര ദൗത്യം ഇന്ത്യ ഒറ്റക്കെട്ടായി നിന്ന്സ്വാർത്ഥത മാത്രം മനസ്സിൽ സൂക്ഷിക്കുന്ന നേരിടേണ്ടത് ഇനി വരുന്ന 15 ദിവസങ്ങളിലാണ്. മൂന്നാംഘട്ടത്തിൽ പടിച്ചുിട്ടു കിട്ടിയില്ലെങ്കിൽ, പൊതുജനരോഗ്യ സംവിധാനം മോശമായ ഉത്തരേന്ത്യയിലൊക്കെ നാലാംഘട്ടത്തിൽ എത്രപേർ മരിക്കുമെന്ന് പ്രവചിക്കാനാവില്ല.

്സമ്പർക്കം കുറക്കുക എന്നതാണ് ഇതിൽ ഏറ്റവും നിർണ്ണായകം. ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഇടയിലൂടെ ചിലർ ഐസൊലേഷനിൽ നിന്ന് ചാടിപ്പോഴും സ്വയം ക്വാറന്റൈൻ ചെയ്യാതെയും ഒക്കെ സമൂഹത്തിലൂടെ നിർബാധം വിഹരിച്ചുകൊണ്ട് അസുഖം പരത്തുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. എയർപോർട്ടിലെ കൊവിഡ് 19 സ്‌ക്രീനിങ്ങിൽ നിന്ന് രക്ഷപ്പെടുന്നതും, ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് പൊതുസമൂഹത്തിലിറങ്ങി നടക്കുന്നതും, വിളക്കുകൾ ലംഘിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നതുമൊക്കെ എന്തോ മിടുക്കുപോലെയാണ് പലരും കാണുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ ഒരു കൂട്ടം ആളുകൾ സമൂഹത്തെ മരണവക്ത്രത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങളെ അപഹസിക്കുകയാണ് അവർ ചെയുന്നത്.

വരുന്ന രണ്ടാഴ്ച ഏറെ നിർണായകമാണ്. ഇപ്പോൾ പുലർത്തുന്ന ജാഗ്രതയും, വ്യക്തിപരമായ വൃത്തിയും അണുനാശനവും ഒക്കെ തുടർന്നാൽ മാത്രമേ അനിയന്ത്രിതമായ തോതിൽ രോഗം വ്യാപിക്കുന്നത് തടയാൻ നമുക്ക് സാധിക്കൂ' എന്നാണ് ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ ആരോഗ്യ വിഭാഗം പ്രതിനിധി ഡോ. സൗരഭ് ദലാൽ ട്വിറ്ററിലൂടെ അറിയിച്ചത്. 'ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കണം. മറ്റുള്ളവരെ അഭിവാദനം ചെയ്യാൻ ഹസ്തദാനത്തിനും കെട്ടിപ്പിടിക്കലിനും പകരം നമസ്തേ ശീലിക്കുക. കഴിവതും ആളുകളിൽ നിന്ന് അകലം സൂക്ഷിക്കുക' അദ്ദേഹം പറഞ്ഞു.

ഇറ്റലിയുടെ അനുഭവം നമുക്ക് പാഠം

അടുത്ത രണ്ടാഴ്ചക്കാലം ആരോഗ്യ രംഗത്തെ പ്രവർത്തകർക്കും, അധികാരികൾക്കുമെല്ലാം തിരക്കേറിയ ദിനങ്ങളാണ്. നിരീക്ഷണം, കോൺടാക്റ്റ് ട്രേസിങ്, സെൽഫ് ക്വാറന്റൈൻ, കൈകൾ അണുവിമുക്തമാക്കൽ, പൊതുസമ്മേളനങ്ങൾ ഒഴിവാക്കൽ, സാമൂഹികമായ അകലം പാലിക്കൽ, ചുമക്കുമ്പോൾ മുഖം പൊത്തുക, മറ്റുള്ളവരെ സ്പർശിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ അത്യാവശ്യമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മേൽപ്പറഞ്ഞ കാര്യങ്ങൾക്കായി നിരവധി നിർദ്ദേശങ്ങൾ ഇതിനകം തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. റെസ്റ്റോറന്റുകൾക്കും മറ്റും വൃത്തിയും അണുനശീകരണവും മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങൾ കിട്ടിക്കഴിഞ്ഞു. ടേബിളുകൾക്കിടയിൽ ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം വേണമെന്നാണ് നിർദ്ദേശം.

ഇറ്റലിയുടെ അനുഭവം നമുക്ക് ഒരു പാഠമാണ്. ഫെബ്രുവരി 20 -ന് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് വെറും 3 പോസിറ്റീവ് കേസുകൾ മാത്രമാണ്. ഫെബ്രുവരി 24 ആയതോടെ അത് 231 ആയി. ഫെബ്രുവരി 28 -ന് അത് 888 ആയി. മാർച്ച് 3 -ന് അത് 2502 ആയി. മാർച്ച് 7 -ന് 5883 ആയി. മാർച്ച് 15 -ന് കേസുകൾ 24,747 ആയി. ഇത് അസുഖം പടർന്നുപിടിക്കുന്നതിന്റെ ക്രമാതീതമായ സ്വഭാവം(exponential nature) വ്യക്തമാക്കുന്നു.

ഇന്ത്യയിലെ കേസുകൾ, ഈ ഘട്ടത്തിൽ നിയന്ത്രണത്തിലാണ്. എന്നാൽ, ഈ സാഹചര്യത്തെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിൽ ആയിരക്കണക്കിനാവില്ല, ലക്ഷക്കണക്കിനാകും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുക. അടുത്ത രണ്ടാഴ്ച സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നതാകും ഉത്തമമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യമേഖലയെ സഹകരിപ്പിക്കണം

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടിക്രമങ്ങളിൽ ഇന്ത്യ വരുത്തുന്നതു സ്വകാര്യമേഖലയെും ആരോഗ്യവിദഗ്ദ്ധർ. കൂടുതൽ ആളുകളെ പരിശോധനയ്ക്കു വിധേയമാക്കാത്ത ഇന്ത്യയുടെ നടപടിയെയാണ് രാജ്യാന്തര വിദഗ്ദ്ധർ വിമർശിക്കുന്നത്. ദക്ഷിണകൊറിയ കോവിഡ് വ്യാപനം തടഞ്ഞത് ലക്ഷക്കണക്കിന് ആളുകളെ സ്രവ പരിശോധനയ്ക്കു വിധേയമാക്കിയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിൽ രോഗബാധയുള്ള ആയിരക്കണക്കിന് ആളുകൾ ഉണ്ടാകാം. ഇവരെ പരിശോധന നടത്തി കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അവർ കൂടുതൽ ആളുകളെ രോഗബാധിതരാക്കിക്കൊണ്ടിരിക്കും. ദക്ഷിണ കൊറിയയിൽ മൊബൈൽ പരിശോധനാ കേന്ദ്രങ്ങൾ ഉൾപ്പെടെ രംഗത്തിറക്കിയാണു രോഗവ്യാപനത്തിനു തടയിട്ടത്.

ഇന്ത്യ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ:

1. സ്വകാര്യ മേഖലയിലുള്ളവർക്കു സ്രവ പരിശോധനയ്ക്ക് അനുമതി നൽകണം. പ്ലേഗിന്റെ വ്യാപനം തടയാനായി 1896-ൽ നിർമ്മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയെ ഇത്തരം പരിശോധനകളിൽനിന്നു വിലക്കിയിരിക്കുകയാണ്.

2. വിദേശത്ത് ഉപയോഗത്തിലിരിക്കുന്ന പല രാജ്യാന്തര പരിശോധനാ കിറ്റുകളും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ഇത്തരം കിറ്റുകളാണ് അമേരിക്കയിലും യൂറോപ്പിലും ഇപ്പോഴും ഉപയോഗിക്കുന്നത്.

3. സർക്കാർ ആശുപത്രികളിൽ ആളുകൾ ക്യൂ നിൽക്കുന്ന നിലവിലെ സംവിധാനം പൂർണമായും ഒഴിവാക്കണം. ക്യൂവിൽ നിൽക്കുമ്പോൾ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ആളുകളുടെ വീട്ടിലെത്തി സ്രവം ശേഖരിച്ചു പരിശോധന നടത്തണം. ഇത്തരത്തിൽ ശേഖരണം നടത്താൻ ആയിരക്കണക്കിന് ആളുകൾ വേണ്ടിവരും. അതുകൊണ്ടു തന്നെ സ്വകാര്യമേഖലയുടെ സഹായം തേടണം.

4. പരിശോധന പൂർണമായും സൗജന്യമാക്കണം. ഇതിനായി അടിയന്തരമായി കൂടുതൽ ഫണ്ട് സർക്കാർ ലഭ്യമാക്കണം.

5. കോവിഡ് ബാധിതരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കണം. സ്വകാര്യ ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ സജ്ജമാക്കി രോഗികളെ പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP