Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറൻസി നോട്ടുകളിൽ തൊടേണ്ടി വന്നാൽ കൈകഴുകാതെ മുഖത്തേക്ക് കൊണ്ടുപോകരുതെന്ന് ബാങ്ക് ഉദ്യോഗസ്ഥ; കറൻസിയിലെ അഴുക്ക് എത്രത്തോളമെന്ന് അശ്വതി ഗോപൻ വ്യക്തമാക്കുന്നത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

കറൻസി നോട്ടുകളിൽ തൊടേണ്ടി വന്നാൽ കൈകഴുകാതെ മുഖത്തേക്ക് കൊണ്ടുപോകരുതെന്ന് ബാങ്ക് ഉദ്യോഗസ്ഥ; കറൻസിയിലെ അഴുക്ക് എത്രത്തോളമെന്ന് അശ്വതി ഗോപൻ വ്യക്തമാക്കുന്നത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കറൻസികളിൽ അഴുക്കുണ്ടോ? അത് എത്രത്തോളം വരും? നാം നിത്യവും ഉപയോഗിക്കുന്ന കറൻസി നോട്ടുകളിലെ അഴുക്കിന്റെ അളവ് സംബന്ധിച്ച നേരനുഭവം വിവരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥയായ അശ്വതി ഗോപൻ. നോട്ടെണ്ണുന്നതിനിടെ കയ്യുറയിൽ പറ്റിയ അഴുക്കിന്റെ ചിത്രം സഹിതമാണ് അശ്വതിയുടെ കുറിപ്പ്.

തൃശ്ശൂർ ചെറുതുരുത്തി സ്വദേശിയായ അശ്വതി എസ്‌ബിഐയിൽ ക്ലർക്കായി ജോലി ചെയ്യുകയാണ്. ലെറ്റ്സ് ബ്രേക്ക് ദ ചെയ്ൻ ഹാഷ് ടാഗോടെയാണ് അശ്വതി ഫേസ്‌ബുക്ക് വഴി തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. കറൻസി കൈകാര്യം ചെയ്തു കഴിഞ്ഞ് കൈ കഴുകാതെ മുഖത്ത് സ്പർശിക്കരുതെന്ന മുന്നറിയിപ്പോടെയാണ് അശ്വതിയുടെ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

#Lets_break_the_chain

ഒരു ദിവസം ബാങ്കിലെ cash കൗണ്ടറിൽ 10 am to 4 pm gloves ഇട്ടപ്പോൾ കിട്ടിയ അഴുക്ക്
അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല.cash കൈകാര്യം ചെയുമ്പോൾ പലപ്പഴും നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല... ദൗർഭാഗ്യവശാൽ പലരും തുപ്പൽ ഒക്കെ തൊട്ട് തേച്ചാണ് പൈസ എണ്ണുന്നത് !
Cash തൊടേണ്ടി വന്നാൽ ആ കൈ കഴുന്നതിനു മുൻപ് മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക

#always wash your hands aftrr dealing with #cash #dnt_ touch_ ur_ face aftr dealing with currency notes #carriers

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP