Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യ ദിവസം തൊണ്ടവേദനയും തളർച്ചയും തലവേദനയും; പിന്നീട് ചെറിയ പനിയും ശരീരവേദനയും ശ്വാസതടസ്സവും തൊട്ടടുത്ത ദിവസങ്ങളിൽ രുചയില്ലായ്മയും; തന്നെയും കൊറോണ ബാധിച്ചെന്ന് വ്യക്തമാക്കി ഹോളിവുഡ് നടി റെയ്ച്ചൽ മാത്യൂസ്

ആദ്യ ദിവസം തൊണ്ടവേദനയും തളർച്ചയും തലവേദനയും; പിന്നീട് ചെറിയ പനിയും ശരീരവേദനയും ശ്വാസതടസ്സവും തൊട്ടടുത്ത ദിവസങ്ങളിൽ രുചയില്ലായ്മയും; തന്നെയും കൊറോണ ബാധിച്ചെന്ന് വ്യക്തമാക്കി ഹോളിവുഡ് നടി റെയ്ച്ചൽ മാത്യൂസ്

മറുനാടൻ ഡെസ്‌ക്‌

കോവിഡ്19 സ്ഥിരീകരിച്ചവരിൽ ഹോളിവുഡ് നടി റെയ്ച്ചൽ മാത്യൂസും. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ഒരാഴ്‌ച്ചയായി ക്വാറന്റൈനിലാണെന്ന് നടി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി ഭേദമായി വരുന്നുവെന്നും കരുതലോടെ താൻ രോഗവിവരങ്ങൾ അറിയിക്കുമെന്നും റെയ്ച്ചൽ പറയുന്നു. ആദ്യ ദിവസം തൊണ്ടവേദനയും തളർച്ചയും തലവേദനയും അനുഭവപ്പെട്ടതായി നടി പങ്കുവച്ച റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ചെറിയ പനിയും ശരീരവേദനയും ശ്വാസതടസ്സവും തോന്നിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ രുചയില്ലായ്മയും അനുഭവപ്പെട്ടിരുന്നതായി നടി വെളിപ്പെടുത്തുന്നു.

അതേ സമയം കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ടോം ഹാങ്ക്‌സും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വിൽസണും ആശുപത്രി വിട്ടു. ഓസ്‌ട്രേലിയയിൽ ചികിത്സയിലായിരുന്നു ഇരുവരും. ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ യുക്രേനിയൻ നടിയും മോഡലുമായ വോൾഗ കുർയലെങ്കോവും കൊറോണ ബാധയെ തുടർന്ന് ചികിത്സയിലാണ്. ഹോളിവുഡ് നടൻ ഇന്ദ്രിസ് എൽബയ്ക്കും കൊറോണ സ്ഥിരീകരിച്ചു. തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നും എന്നാൽ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലൂടെ കടന്നുപോയതുകൊണ്ടാണ് പരിശോധിച്ചതെന്നും ഇന്ദ്രിസ് എൽബ ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP