Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാൻഡ് സാനിറ്റൈസറുകൾ കിട്ടാനില്ല. അവസരം മുതലെടുത്ത് ഹോൾസെയ്ൽ കടക്കാർ; 250 എംഎൽ ബോട്ടിലുകളിൽ എംആർപി 600 രൂപവരെ; സമാന്തരമായി നിർമ്മിച്ച് പ്രതിസന്ധി പരിഹരിക്കാൻ വിവിധ കോളേജുകളും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസും

ഹാൻഡ് സാനിറ്റൈസറുകൾ കിട്ടാനില്ല. അവസരം മുതലെടുത്ത് ഹോൾസെയ്ൽ കടക്കാർ; 250 എംഎൽ ബോട്ടിലുകളിൽ എംആർപി 600 രൂപവരെ; സമാന്തരമായി നിർമ്മിച്ച് പ്രതിസന്ധി പരിഹരിക്കാൻ വിവിധ കോളേജുകളും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസും

ജാസിം മൊയ്തീൻ

കോഴിക്കോട്: കൊറോണ വ്യാപനത്തിന് തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം കൈകൾ എപ്പോഴും വൃത്തിയായിരിക്കലാണെന്ന പ്രചാരണം ശക്തമായതോടെ ഹാന്റ് സാനിറ്റൈസറുകൾക്ക് വൻക്ഷാമം. കോഴിക്കോട് നഗരത്തിൽ എവിടെയും ഹാന്റ് സാനിറ്റൈസറുകൾ ലഭിക്കാനില്ല. ഇതിനിടയിലും അവസരം മുതലെടുത്തുകൊള്ളലാഭമുണ്ടാക്കാനുള്ള ചില ശ്രമങ്ങളും നടക്കുന്നു. അത്തരത്തിലൊന്നാണ് കോഴിക്കോട് കല്യാൺകേന്ദ്രക്ക് സമീപത്തുള്ള ജെറീകോ എന്റർപ്രൈസസിന്റെ ഇപ്പോഴത്തെ നിലപാട്.

ഇത്തരം ഉത്പന്നങ്ങളുടെ ജില്ലയിലെ പ്രധാന ഹോൾസെയ്ൽ ഡീലറാണ് ജെറീകോ എന്റർപ്രൈസസ്. നിലവിൽ കോഴിക്കോട് ഹാന്റ് സാനിറ്റൈസറുകൾ ലഭ്യമാകുന്നതും ഇവിടെ മാത്രമാണ്. ഈ സാഹചര്യത്തിലാണ് നേരത്തെ പരമാവധി 250 രൂപവരെ വിലയുണ്ടായിരുന്ന 250 എംഎൽ ഹാന്റ് സാനിറ്റൈസറുകളിൽ 600 രൂപവരെ എംആർപി രേഖപ്പെടുത്തി വിൽക്കുന്നത്. 15 ശതമാനം കമ്മീഷനിലാണ് സാധാരണ റിട്ടെയിൽ ഷോപ്പുകളിലേക്ക് ഇവർ സാധനങ്ങൾ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന വിലക്ക് വിൽക്കാൻ നിർബന്ധിതരായിരിക്കുകയാണ് റീട്ടെയിൽ കടക്കാർ. നേരത്തെ വിവിധ ബ്രാന്റുകളിലുള്ള 100 എംഎൽ ബോട്ടിലുകൾ പരമാവധി 110 രൂപക്കായിരുന്നു വിൽപന നടത്തിയിരുന്നത്.

ഇപ്പോൾ ഇതിന്റെ ഇരട്ടിയിലധികം വിലക്ക് വിൽക്കേണ്ട അവസ്ഥയിലാണ് റീട്ടെയിൽ ഷോപ്പുടമകൾ. ഹോൾസെയിൽ കടകളിൽ നിന്ന് പഴയ വിലയിൽ ലഭിച്ചാൽ മാത്രമെ തങ്ങൾക്ക് മാന്യമായ വിലയിൽ സാനിറ്റൈസറുകൾ വിൽപന നടത്താനാവൂ എന്നാണ് റീട്ടയിൽ കടയുടമകൾ പറയുന്നത്. പലരും ഈ കൊള്ളക്ക് കൂട്ടുനിൽക്കാനാകില്ലെന്ന് പറഞ്ഞ സാനിറ്റൈസറുകളുടെ വിൽപന നിർത്തിവെച്ചിരിക്കുകയാണ്. സർക്കാർ മുഖേന വ്യവസായ വകുപ്പ് പുറത്തിറിക്കിയിരിക്കുന്ന സാനിറ്റൈസറുകൾ മാർക്കറ്റുകളിൽ വ്യാപകമായാലെ ഈ കൊള്ളക്ക് അവസാനമുണ്ടാകൂ എന്നും കടയുടമകൾ പറയുന്നു.

അതേ സമയം സാനിറ്റൈസറുകളുടെ ലഭ്യത കുറഞ്ഞതോടെ സമാന്തരമായി നിർമ്മിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ കോളേജുകൾ നിർമ്മാണം ആരംഭിച്ചു. നിലവിൽ കോഴിക്കോട് സർവ്വകലാശാല ക്യാമ്പസിലെ ലൈഫ്സയൻസ് ഡിപ്പാർട്ടമെന്റും മലപ്പുറം ഗവൺമെന്റ് കോളേജിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റും തങ്ങൾക്കും സമീപത്തെ സ്ഥാപനങ്ങൾക്കും ആവശ്യമായ സാനിറ്റൈസറുകൾ നിർമ്മിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ കീഴിലുള്ള മുണ്ടൂർ ഐആർടിസിയുടെ നേതൃത്വത്തിൽ സമത എന്ന പേരിലും സാനിറ്റൈസറുകളുടെ നിർമ്മാണം ആരംഭിച്ചു.

അതോടൊപ്പം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പൊതുനിരത്തുകളിൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കൈകഴുകാനുള്ള കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ ഹോട്ടലുകളിൽ സാനിറ്റൈസറുകൾ നിർബന്ധമാക്കി ജില്ല ഭരണകൂടവും ഉത്തരവിറക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP