Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നീട്ടി വെച്ചേക്കും; കുട്ടനാട്ടിൽ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാര്യം സംശയത്തിൽ; സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ടിക്കാറാം മീണ

കോവിഡ് വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നീട്ടി വെച്ചേക്കും; കുട്ടനാട്ടിൽ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാര്യം സംശയത്തിൽ; സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ടിക്കാറാം മീണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകൾ നീട്ടി വെച്ചേക്കും. ഇക്കാര്യം സംസ്ഥാനസർക്കാരുമായി ചർച്ചചെയ്തശേഷം തീരുമാനിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കുട്ടനാട്ടിലും ചവറയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂൺ 19 ന് മുമ്പ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കണം. അതനുസരിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ഉപതിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടന്നു വരികയായിരുന്നു.

ഏത് സമയത്തും വോട്ടെടുപ്പ് നടത്താൻ സജ്ജമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കോവിഡ് പടർന്നുപിടിച്ചത്. ഈ സാഹചര്യത്തിൽ ഇലക്ഷൻ നടത്തണോ, നടത്തണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാൽ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായി ആലോചിച്ചുമാത്രമേ തീരുമാനം എടുക്കുകയുള്ളൂ.

ഇവിടത്തെ കൊറോണയുടെ കാര്യം പരിഗണിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകും. സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടലെന്നും ടിക്കാറാം മീണ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടത്തുക പ്രായോഗികമല്ല. സ്ഥിതിഗതികൾ അനുകൂലമാണെങ്കിൽ തെരഞ്ഞെടുപ്പ് നടന്നിരിക്കണം. എന്നാൽ അസാധാരണ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്ന് കമ്മീഷൻ നിർബന്ധം പിടിക്കുന്നില്ല.

മധ്യപ്രദേശിൽ അടക്കം ചില സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഏപ്രിലിൽ ഉപതെരഞ്ഞെടുപ്പ് നടത്താമെന്നാണ് പ്രാഥമിക കണക്കുകൂട്ടലുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ വോട്ടെടുപ്പ് സാധ്യമല്ല. ഉപതെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ സഭയ്ക്ക് ഒരു വർഷം കാലാവധി വേണമെന്നാണ് ചട്ടം. 2012 മെയ് വരെയാണ് നിയമസഭയുടെ കാലാവധിയുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനസർക്കാരുമായി കൂടിയാലോചിച്ച് മാത്രമാകും തീരുമാനം കൈക്കൊള്ളുകയെന്ന് ടിക്കാറാം മീണ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP