Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊവിഡ് 19 ബാധിതൻ പോയത് നിങ്ങൾ സഞ്ചരിച്ച ഇടങ്ങളിലൂടെയാണോ? അറിയാൻ എളുപ്പ വഴിയുമായി ഗൂഗിൾ മാപ്പ്

കൊവിഡ് 19 ബാധിതൻ പോയത് നിങ്ങൾ സഞ്ചരിച്ച ഇടങ്ങളിലൂടെയാണോ? അറിയാൻ എളുപ്പ വഴിയുമായി ഗൂഗിൾ മാപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണ ബാധ പടരുന്നതിനിടെ ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കുന്നത് തങ്ങൾ യാത്ര ചെയ്ത ഇടങ്ങളിൽ കൊറോണ ബാധിതർ എത്തിയിട്ടുണ്ടോ എന്നതാണ്. കൊവിഡ് ബാധിതർ സഞ്ചരിച്ച വഴികൾ സർക്കാർ തന്നെ പുറത്ത് വിടുന്നതോടെ ഈ ആശങ്ക വർധിക്കുകയാണ്. ഇപ്പോഴിതാ, കൊറോണ ബാധിതരുടെ റൂട്ടും നമ്മുടെ റൂട്ടും ഒന്നാണോ എന്നറിയാനുള്ള എളുപ്പവഴിയുമായി എത്തുകയാണ് ഗൂഗിൾ.

ഗൂഗിൾ മാപ്പിന്റെ ലൊക്കേഷൻ ടൈംലൈൻ എന്ന ഫീച്ചറാണ് കൊറോണ ബാധിതരുടെ റൂട്ട് മാപ്പ് അറിയാനും അവരവരുടെ വഴികളിൽ രോഗബാധിതർ എത്തിയിട്ടുണ്ടോ എന്ന പരിശോധിക്കാനും സഹായിക്കുന്നത്. ജിപിഎസ് സൗകര്യമുള്ള ഫോണുകളിൽ ലൊക്കേഷൻ ഹിസ്റ്ററി ഓൺ ആക്കിയിട്ടാൽ നമ്മൾ ഓരോ ദിവസവും പോകുന്ന വഴികൾ അതിൽ റെക്കോർഡ് ആകും. ഈ റെക്കോർഡായ സഞ്ചാര വഴികളും രോഗിയുടെ സഞ്ചാരവഴിയും എളുപ്പത്തിൽ താരതമ്യം ചെയ്യാൻ പറ്റും.

ഇത് ഫോണിൽ പരിശോധിക്കാം. ഫോണിൽ ഗൂഗിൾ മാപ്പ്‌സ് തുറക്കുക.വലതുവശത്തുള്ള നമ്മുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. മെനുവിൽ 'ടൈംലൈൻ' എന്ന് കാണും. അത് തുറക്കുക.മുകളിൽ കാണുന്ന കലണ്ടറിൽ ഓരോ ദിവസവും ക്‌ളിക്ക് ചെയ്താൽ അതത് ദിവസം എവിടെ പോയെന്ന് അറിയാൻ സാധിക്കും. അതിൽ തന്നെ 'പ്ലെയ്‌സസ്' എന്നത് ക്‌ളിക്ക് ചെയ്യുമ്പോൾ നമ്മൾ സന്ദർശിച്ച ഹോട്ടലുകൾ, കടകൾ, വിമാനത്താവളങ്ങൾ തുടങ്ങി എല്ലായിടവും അറിയാൻ സാധിക്കും.

ടൈംലൈൻ ഓൺ/ഓഫ് ആക്കാൻഗൂഗിൾ മാപ്പ്‌സ്- സെറ്റിങ്‌സ്- പേഴ്‌സണൽ കണ്ടന്റ്- ലൊക്കേഷൻ ഹിസ്റ്ററി എന്ന ഓപ്ഷൻ എടുത്ത് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാവുന്നതാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP