Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് പൗരൻ താമസിച്ച ടി കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുള്ള ജീവനക്കാരിൽ ആറ് പേരെ ഇന്ന് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കും; മൂന്നാറിലെ റിസോർട്ടിൽ നിരീക്ഷണത്തിലുള്ളത് 47 പേർ; നിരീക്ഷണത്തിലുള്ളവരുടെ സ്രവം സ്വീകരിച്ച് പരിശോധനയ്ക്ക് ഇന്ന് അയക്കും; നിരീക്ഷണത്തിനുള്ളവർ പ്രത്യേക റൂമിൽ; ഭക്ഷണം പാകം ചെയ്യാനും സംവിധാനം; മൂന്നാറിൽ കനത്ത ജാഗ്രത

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: കോറോണ ബാധിതനായ ബ്രിട്ടീഷ് പൗരൻ താമസിച്ച ടി കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുള്ള ജീവനക്കാരിൽ 6 പേരെ ഇന്ന് കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും.പനിയുടെ ലക്ഷണങ്ങൾ ഉള്ളതിനാൽ കൊറോണ പരിശോധന വേണമെന്നുമുള്ള ഇവരുടെ ആവശ്യം പരിഗണിച്ചാണ്് ആരോഗ്യവകുപ്പ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.അടിമാലി സർക്കാർ ആശുപത്രിയിലെത്തിച്ച് ഇവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കുന്നതിനാണ് അധികൃതരുടെ നീക്കം.റിസോർട്ടിൽ ജീവനക്കാരിൽപ്പെട്ട 47 പേരെ നീരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.ഇവരിൽ ഒഡീഷ സ്വദേശിനിയും കൂട്ടിയും ഉൾപ്പെടും.

ഏതാനും ദിവസത്തെ സന്ദർശനത്തിനായിട്ടാണ് 8 വയസ്സുകാരനായ മകനുമൊന്നിച്ച് ഇവർ മൂന്നാറിലെത്തിയത്.കൊറോണ ബാധിതനെന്ന് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ചിരുന്ന ഇവരുംമകനും ടീ കൗണ്ടി റിസോർട്ടിൽ മുറിയെടുത്ത് താമസിച്ചിരുന്നു എന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രത്യേക മുറിയിൽ പാർപ്പിച്ചിട്ടുള്ളത്.ഇവർക്ക് പുറമെ നിന്ന് ആഹാരസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് നൽകുന്നുണ്ടെന്നും സ്വയം പാചകം ചെയ്ത ഭക്ഷിക്കുന്ന രീതി തുടരുന്ന ഇവർ അധികൃതർ നൽകിയിട്ടുള്ള സുരക്ഷ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ദേവികുളം സബ്ബ് കളക്ടർ പ്രേംകൃഷ്ണൻ അറിയിച്ചു.

ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലന്നെന്നും നീരീക്ഷണ കാലവധിയായ 14 ദിവസം കഴിഞ്ഞാൽ ഇവരെ പോകാൻ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ബ്രിട്ടീഷ് പ്രൗരന് രോഗം സ്ഥിരീകരിച്ചതോടെ മൂന്നാറിലും പരിസരത്തുമുള്ള റിസോർട്ടുകളിലും ഹോംസ്റ്റേകകളിലും കഴിയുന്ന വിദേശ വിനോദസഞ്ചാരികളുടെ വിവര ശേഖരണം ഏറെക്കുറെ പൂർത്തിയായതായും സബ്ബ് കളക്ടർ സൂചിപ്പിച്ചു.
മുന്നാർ -ദേവികുളം മേഖലയിൽ 8 വിദേശ വിനോദ സഞ്ചാകൾ മാത്രമാണ് താമസമെന്നും പരിസരപ്രദേശങ്ങളിൽ പ്രഥമീക കണക്കെടുപ്പ് പ്രകാരം 75-പ്പരം പേരുണ്ടെന്നും ഇവരിലാർക്കും രോഗലക്ഷണങ്ങളില്ലന്നും ഏറെപ്പേരും മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് പൗരന്റെ രോഗവിവരം പുറത്തായതോടെ മൂന്നാറിലെ വിനോദ സഞ്ചാരമേഖല ഏറെക്കുറെ നിശ്ചലമായ അവസ്ഥയിലാണ്.വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി.സന്ദർശകർക്ക് ഈ മാസം 31 വരെ വിലക്കും ഏർപ്പെടുത്തി.ഈ സീസണിലെ വരുമാനം പ്രതീക്ഷിച്ചിരുന്ന ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഇത് വമ്പൻ തിരിച്ചടിയായി.ടീ കൗണ്ടി റിസോർട്ടിലെ ജീവനക്കാർക്ക് പുറമെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനടക്കമുള്ള 19 അംഗ വിദേശിസംഘവുമായി പല തരത്തിൽ ഇടപെടൽ ഉണ്ടായി എന്ന് കണ്ടെത്തിയിട്ടുള്ള 50-ളം പോരും ആരോഗ്യവകുപ്പധികൃതരുടെ നിരീക്ഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP