Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനായെത്തിയ അയ്യപ്പഭക്തരുടെ എണ്ണം നട തുറന്നിരുന്ന ദിവസങ്ങളിൽ പൊതുവെ കുറവ്; മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നാളെ അടയ്ക്കും

കൊറോണ ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനായെത്തിയ അയ്യപ്പഭക്തരുടെ എണ്ണം നട തുറന്നിരുന്ന ദിവസങ്ങളിൽ പൊതുവെ കുറവ്; മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നാളെ അടയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ അടയ്ക്കും. പതിവ് പൂജകൾക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടിയാണ് തിരുനട അടയ്ക്കുക. കൊറോണ ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനായെത്തിയ അയ്യപ്പഭക്തരുടെ എണ്ണം നട തുറന്നിരുന്ന ദിവസങ്ങളിൽ പൊതുവെ കുറവായിരുന്നു.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രത്തിലെ നെയ്യഭിഷേകം ,പടിപൂജ, ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ നടത്തിയിരുന്നില്ല. ദർശനത്തിനെത്തിയ അയ്യപ്പഭക്തരിൽ ബഹുഭൂരിപക്ഷവും മാസ്‌കുകൾ ധരിച്ചാണ് സന്നിധാനത്ത് എത്തിയത്.ശബരിമലയിലെ ഉത്രം ഉത്സവത്തിനായി ക്ഷേത്രനട ഈ മാസം 28ന് വൈകുന്നേരം 5 മണിക്ക് തുറക്കും. തുടർന്ന് ശുദ്ധി ക്രിയകൾ നടക്കും.29 ന് രാവിലെ 9.15 നാണ് കൊടിയേറ്റ്..

ഏപ്രിൽ 6 ന് പള്ളിവേട്ട .ഏപ്രിൽ 7ന് പമ്പയിൽ തിരു ആറാട്ട് നടക്കും. 7 ന് രാത്രി തിരുനട അടയ്ക്കും.ശേഷം മേടമാസ പൂജകൾക്കായും വിഷുക്കണി ദർശനത്തിനായും ക്ഷേത്രനട ഏപ്രിൽ 10ന് തുറക്കും.14 ന് ആണ് വിഷുക്കണി.18 ന് രാത്രി 10 ന് ഹരിവരാസന സങ്കീർത്തനം പാടി ക്ഷേത്ര ശ്രീകോവിൽ നട അടയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP