Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ കൊറോണബാധിച്ച് ഒരു മരണം കൂടി; മരിച്ചത് മുംബൈയിലെ കസ്തൂർ ബാ ആശുപത്രിയിൽ ചികിത്സയിലിരുന്ന 64 കാരൻ; രോഗം പിടിപെട്ടത് ദുബായിൽ യാത്ര ചെയ്ത് മടങ്ങി വന്നതിന് പിന്നാലെ; രാജ്യത്ത് കോവിഡ് മരണം മൂന്നായി; കലബുർഗിയിൽ കൊറോണ ബാധിച്ച് മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു; നോയിഡയിൽ രണ്ട് കൊറോണ കേസുകൾ കൂടി; യാത്രാ വിലക്ക് ഏർപ്പെടുത്തി വീണ്ടും കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: ഇന്ത്യയിൽ കൊറോണ ബാധിച്ച് ഒരു മരണം കൂടി. മുംബൈയിലെ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലിരുന്ന 64കാരനാണ് മരിച്ചത്. ദുബായിൽ യാത്ര ചെയ്ത് തിരികെയെത്തിയ ശേഷമാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ വീൂമ്ചും യാത്രാ നിയന്ത്രണം ഇറക്കി കേന്ദ്ര സർക്കാർ. മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 31 വരെ ഇന്ത്യക്കാർ ഉൾപ്പടെ ആർക്കും യാത്ര നടത്താനാകില്ല.

നോയിഡയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൗതം ബുദ്ധ നഗറിലെ നിവാസികൾക്കാണ് കൊറോണ സ്ഥീരികരിക്കുന്നത്. രണ്ട് പേരും ഫ്രാൻസിൽ നിന്ന് തിരിച്ചെത്തിയവരാണ്. കലബുർഗിയിൽ കോവിഡ് വന്ന് മരിച്ചയാളെ ചികിത്സിച്ച ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു. രോഗിയെ വീട്ടിലെത്തി ചികിത്സിച്ച ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്.കർണാടകയിലെ കലബുറഗിയിൽ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചയാളെ ആദ്യം ചികിത്സിച്ച ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ച മുഹമ്മദ് ഹുസൈൻ സിദ്ദിഖിയെ വീട്ടിലെത്തി പരിശോധിച്ച 63 കാരനായ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ നേരത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. മരിച്ച വ്യക്തിയിൽ നിന്നും നേരിട്ട് രോഗം ബാധിച്ച രണ്ടാമത്തെയാളാണ് ഇയാൾ. നേരത്തെ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയുടെ
മകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

രാജ്യത്തെ ആദ്യ കൊവിഡ് മരണമായിരുന്നു കർണാടകത്തിലേത്. 76-കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖി സൗദിയിൽ ഉംറ ചടങ്ങിനായി പോയിരുന്നു. ഇവിടെ നിന്നാണ് രോഗം വന്നതെന്നാണ് വിലയിരുത്തൽ. നേരത്തെ തന്നെ ആസ്ത്മ രോഗിയായിരുന്ന ഇയാൾക്ക് വീട്ടിൽ എത്തിയപ്പോൾ തന്നെ ചുമ തുടങ്ങി. പനിയും വന്നതോടെ മാർച്ച് ആറിന് കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഇദേഹത്തിന്റെ വീട്ടിലെത്തി പരിശോധിച്ചു. എന്നാൽ അസുഖം മാറിയില്ല. ചുമയും ശ്വാസതടസ്സവും പനിയും കൂടുതലായതോടെ മാർച്ച് 9-ന് കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയക്കൊപ്പം കൊവിഡ് രോഗം ഉണ്ടെന്ന് സംശയിച്ചു ഡോക്ടർമാർ സാമ്പിളുകൾ പരിശോധിച്ചു.

കൽബുർഗിയിലെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിൾ ബെംഗളൂരുവിലേക്കും അയച്ചു. ഐസൊലേഷൻ വാർഡും സജ്ജമാക്കി. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശം മറികടന്ന് കുടുംബാംഗങ്ങൾ സിദ്ദിഖിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് തിരിച്ചു നാട്ടിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു മരണം. രാജ്യത്ത് 125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് പറയുന്നത്. 103 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. സർക്കാർ കണക്ക് പ്രകാരം 13 പേരുടെ രോഗം ഭേദമായതായി. രണ്ട് മരണങ്ങളാണ് ഇത് വരെ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ വൈറസ് ഭീതിയെ തുടർന്ന് മാർച്ച് 31 വരെ നിശാക്ലബ്ബുകളും സ്പാകളും ജിമ്മുകളും അടച്ചിടാൻ കർശന നിർദ്ദേശം നൽകി ഡൽഹി സർക്കാർ. അതുപോലെ തന്നെ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹിയിൽ അൻപതു പേരിൽ അധികമുള്ള എല്ലാ കൂടിച്ചേരലുകൾക്കും വിലക്ക് ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വ്യക്തമാക്കി. രാഷ്ട്രീയവും മതപരവും സാമൂഹികവും സാംസ്‌കാരികവുമായ ഒരുവിധത്തിലുള്ള ആൾക്കൂട്ടവും അനുവദിക്കില്ലെന്ന് കെജരിവാൾ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിനും ഈ വിലക്ക് ബാധകമാണ്. വിവാഹം പോലയുള്ള ആഘോഷപരിപാടികൾ മാറ്റിവയ്ക്കണമെന്നും കെജ്‌രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രതിഷേധങ്ങൾ ഉൾപ്പെടെ എല്ലാവിധ ജനക്കൂട്ടങ്ങൾക്കും വിലക്ക് ബാധകമാണ്. നഗരത്തിലെ ആഴ്ച വിപണികളും ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ കഴിഞ്ഞ ആഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. ഓട്ടോറിക്ഷകളും ടാക്സികളും സൗജന്യമായി അണുവിമുക്തമാക്കും. ഡൽഹി മെട്രോ യാത്രക്കാരെ പരിശോധിക്കുന്നതിന് തെർമൽ സ്‌ക്രീനിങ് ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷോപ്പിം?ഗ് മാളുകളിൽ തുറന്നിരിക്കുന്ന കടകളുടെ വാതിലിന് സമീപം സാനിട്ടൈസറുകൾ സൂക്ഷിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ പരമാവധി സ്ഥലങ്ങളിൽ സാനിട്ടൈസറുകൾ ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP