Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

27ന് രാവിലെ ഇറ്റലിയിൽ ഡൽഹി വഴി ടാക്‌സിയിൽ വർക്കല എത്തി; 29 ഡിജെ പാർട്ടി; ആറ്റുകാലിൽ ഉത്സവം തുടങ്ങി പൊങ്കാല കഴിയും ദിനം വരെ എവിടെ പോയി എന്നതിൽ ഫ്‌ളോ ചാർട്ടിലും വ്യക്തതയില്ല; വൈറലായി ചിത്രത്തിലും കൊറോണ ഡാൻസിലുമുള്ള വിദേശിക്കും സാമ്യങ്ങൾ ഏറെ; രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരൻ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തൂവെന്ന പ്രചാരണം വ്യാജമെന്ന് പൊലീസും; കോവിഡിലെ ഇറ്റലിക്കാരന്റെ യാത്രകളെ കുറിച്ച് ആർക്കും വ്യക്തതയില്ല

27ന് രാവിലെ ഇറ്റലിയിൽ ഡൽഹി വഴി ടാക്‌സിയിൽ വർക്കല എത്തി; 29 ഡിജെ പാർട്ടി; ആറ്റുകാലിൽ ഉത്സവം തുടങ്ങി പൊങ്കാല കഴിയും ദിനം വരെ എവിടെ പോയി എന്നതിൽ ഫ്‌ളോ ചാർട്ടിലും വ്യക്തതയില്ല; വൈറലായി ചിത്രത്തിലും കൊറോണ ഡാൻസിലുമുള്ള വിദേശിക്കും സാമ്യങ്ങൾ ഏറെ; രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരൻ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തൂവെന്ന പ്രചാരണം വ്യാജമെന്ന് പൊലീസും; കോവിഡിലെ ഇറ്റലിക്കാരന്റെ യാത്രകളെ കുറിച്ച് ആർക്കും വ്യക്തതയില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർക്കലയിൽ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ യാത്ര വിവരങ്ങളുമായി ബന്ധപ്പെട്ട് സർവ്വത്ര ദുരൂഹത. സർക്കാർ പുറത്തുവിട്ട റൂട്ട് മാപ്പിൽ മാർച്ച് ഒന്നുമുതൽ ഒൻപതു വരെ ഇയാൾ എവിടെയാണെന്ന് ഒരു വ്യക്തതയുമില്ല. ഇതിനിടെയാണ് ആറ്റുകാലിൽ ഇറ്റലിക്കാരൻ എത്തിയെന്ന് പറയുന്ന ഫോട്ടോ വൈറലായത്. ഈ ഫോട്ടോയിലെ ഇറ്റലിക്കാരൻ അല്ല ആശുപത്രിയിൽ ഉള്ളതെന്ന് പറയുമ്പോൾ കൊല്ലത്തെ ക്ഷേത്ര ദർശനത്തിൽ ഡാൻസ് ചെയ്യുന്ന വിദേശിയുടെ വീഡിയോയുമായി വൈറൽ ഫോട്ടോയിലെ ആൾക്ക് സാമ്യങ്ങൾ ഏറെയാണ്.

അതായതുകൊറോണ ഡാൻസ് എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയിലും വ്യക്തിയും ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ആളും ഒന്നാണോ എന്ന സംശയമാണ് ഉയരുന്നത്. ഇതിനൊപ്പമാണ് കൊറോണയിൽ മെഡിക്കൽ കോളേജിലുള്ള ഇറ്റലിക്കാരന്റെ യാത്ര ചാർട്ടിൽ മാർച്ച് ഒന്നുമുതൽ 9വരെ എവിടെയാണെന്ന് വ്യക്തമാകാത്തത്. ഇതേ വിദേശി വേളി വഴി പോയി എന്ന സൂചനകളും ചർച്ചയാകുന്നു. അതിനിടെ വർക്കലയിലെ ഇറ്റലിക്കാരൻ സിറ്റി സന്ദർശിച്ചുവെന്നും പറയുന്നു. മാർച്ച് ഒന്നു മുതൽ 9വരെ എന്തു സംഭവിച്ചെന്ന് ഫളോ ചാർട്ടിലുമില്ല. ഈ സമയവും ഇറ്റലിക്കാരൻ ക്വാറന്റൈനിൽ ആയിരുന്നില്ല

10-ാം തീയതി പാരിപ്പള്ളിയിൽ പോയെന്നും 11ന് കുറ്റികാട്ടിൽ ക്ഷേത്ര ഉത്സവത്തിലും വിദേശി പങ്കെടുത്തുവെന്ന് ഫ്‌ളോ ചാർട്ടിലുണ്ട്. 12ന് എവിടെ പോയെന്നും വ്യക്തമല്ല. 13നാണ് കൊറോണ ടെസ്റ്റ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഇതോടെ ഇയാളെ ആശുപത്രിയിലുമാക്കി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ഇറ്റലിക്കാരൻ ഇയാളാണോ എന്ന സംശവുമായി വീഡിയോ എത്തിയത്. എന്നാൽ അതുകൊറോണയിൽ പെട്ട ഇറ്റലിക്കാരൻ അല്ലെന്ന് പൊലീസും പറയുന്നു.

വർക്കലയിലെത്തിയ ഇറ്റലിക്കാരന് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയിലേറെയായി വർക്കലയിൽ കഴിഞ്ഞ ഈ ഇറ്റലിക്കാരൻ ഡി.ജെ പാർട്ടികളിലും ഉത്സവങ്ങളിലുമെല്ലാം പങ്കെടുത്തതോടെ ആരോഗ്യവകുപ്പും സർക്കാരുമെല്ലാം ആശങ്കയിലാണ്. അതിനിടെയാണ് ഈ ഇറ്റലിക്കാരൻ ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിലുമെത്തി എന്ന പ്രചാരണം ശക്തമായത്. സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിലൂടെ ഒരു വിദേശി സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന ഫോട്ടോയാണ് ഈ പ്രചാരണത്തിന് ആക്കം കൂട്ടിയത്.

കോവിഡ് ബാധിതനായ ഒരാൾ ലക്ഷങ്ങൾ പങ്കെടുത്ത പൊങ്കാലയ്ക്ക് എത്തിയെങ്കിൽ സ്ഥിതി ഗുരുതരമാകുമല്ലോയെന്ന സംശയം ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനുമെല്ലാം തലവേദനയായി. ഒടുവിൽ പൊലീസ് അന്വേഷിച്ചതോടെ ആ ഇറ്റലിക്കാരനല്ല ഈ വിദേശിയെന്ന് കണ്ടെത്തി. സ്‌കൂട്ടറിൽ സഞ്ചരിച്ച വിദേശിയും ഇറ്റലിക്കാരനാണ്. പേര് ക്‌ളോഡിയോ കൊളാഞ്ചലോ. ജനുവരി 5നാണ് ഇദേഹം തിരുവനന്തപുരത്തെത്തിയത്. നാലാഞ്ചിറയ്ക്ക് സമീപം ഒരു ഹോം സ്റ്റേയിലാണ് താമസം.

രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരനാണ് ഇദേഹമെന്ന് പ്രചാരണമുണ്ടായതോടെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചെങ്കിലും രോഗലക്ഷണമൊന്നുമില്ല. അതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരൻ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തൂവെന്ന പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെയാണ് കോവിഡ് ബാധിച്ച ഇറ്റലിക്കാരന്റെ ഫ്‌ളോ ചാർട്ട് ചർച്ചയാകുന്നത്.

കോവിഡ് ബാധിച്ച ഇറ്റലിക്കാരൻ ഫെബ്രുവരി 26ന് വെനീസ് മാർക്കോപോളോ വിമാനത്താവളത്തിൽനിന്ന് വിമാനം കയറിയ ഇയാൾ മോസ്‌കോയിൽ ഇറങ്ങിയാണ് ന്യൂഡൽഹിയിൽ എത്തിയത്. അവിടെനിന്ന് യുകെ 897 വിസ്താര വിമാനത്തിൽ കയറി 27ന് രാവിലെ 10.20ന് തിരുവനന്തപുരത്ത് എത്തി. 16 ദിവസം ഇയാൾ തിരുവനന്തപുരം ജില്ലയിലെ പലയിടങ്ങളിൽ കറങ്ങി നടന്നുവെന്നാണ് റൂട്ട് മാപ്പിൽനിന്നു മനസ്സിലാകുന്നത്.

27ന് രാവിലെ 10.30ന് ടാക്‌സിയിൽ കയറി 11.40നാണു വർക്കലയിലെ റിസോർട്ടിലെത്തിയത്. കൊറോണ പരിശോധന ഫലം പൊസിറ്റിവ് ആണെന്ന് തെളിഞ്ഞ മാർച്ച് 13നുള്ളിൽ ഇയാൾ ഉത്സവാഘോഷങ്ങളിലും ഡിജെ പാർട്ടികളിലും അടക്കം പങ്കെടുത്തിരുന്നു. നിരവധി തവണ സമീപങ്ങളിലെ റസ്റ്ററന്റുകളിലും മറ്റു റിസോർട്ടുകളിലും ഭക്ഷണം കഴിക്കാനും മറ്റുമായി പോയി. പലതവണ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചു. സഹയാത്രികൻ വർക്കല ക്ലിഫിലെ മണി എക്‌സ്‌ചേഞ്ച് സെന്ററിലും ഡാർജിലിങ് കഫെയിലും എത്തി. ദിവസവും രാവിലെ സുപ്രഭാതം റസ്റ്ററന്റിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. വർക്കല അബ്ബ റസ്റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം. മിക്ക ദിവസവും ക്ലഫൂട്ടി റിസോർട്ടിലായിരുന്നു രാത്രി ഭക്ഷണം. സുഹൃത്തിന്റെ സ്ഥാപനമായ മാസ്റ്റർ ആർട്ട് ഷോപ്പ് പലതവണ സന്ദർശിച്ചു.

ജോഷി സൂപ്പർ മാർക്കറ്റ്, സിറ്റി മെഡിക്കൽസ്, ട്രട്ടോറിയ റസ്റ്റോറന്റ് എന്നിവിടങ്ങളും സന്ദർശിച്ചിട്ടുണ്ട്. മാർച്ച് 10ന് സുഹൃത്തിനോടൊപ്പം ഓട്ടോയിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു വിധേയനായി. 11നാണ് ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്തത്. 13ന് ഫലം പുറത്തുവന്നു, പൊസിറ്റീവ് ആണെന്നു വ്യക്തമായി. രാത്രി ഏഴരയോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP