Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആന്റി അരി പൊടി വീട്ടിൽ ഇല്ലായിരുന്നോ? കുറച്ചു അരിപ്പൊടിയും പഞ്ചാരയും കുടി കുഴച്ചു പത്തനംതിട്ട ഭാഷയിൽ പറഞ്ഞാൽ ഒരു കിണ്ണനപ്പം ഉണ്ടാക്കാമായിരുന്നു; അതായിരുന്നെങ്കിൽ മുറിച്ചു രണ്ടു പേർക്കും പരസ്പരം കഴിക്കാമായിരുന്നു; ഫോട്ടോ പിടിച്ച ആൾക്കും കൊടുക്കാമായിരുന്നു; തേക്കാൻ പറ്റുന്നടത്തൊക്കെ തേച്ചു വയ്ക്കുക... ചൊറിച്ചിൽ മാറിക്കിട്ടും! റാന്നിയിൽ ചേനയ്ക്ക് പിന്നാലെ കേക്കും മുറിച്ചോ?

ആന്റി അരി പൊടി വീട്ടിൽ ഇല്ലായിരുന്നോ? കുറച്ചു അരിപ്പൊടിയും പഞ്ചാരയും കുടി കുഴച്ചു പത്തനംതിട്ട ഭാഷയിൽ പറഞ്ഞാൽ ഒരു കിണ്ണനപ്പം ഉണ്ടാക്കാമായിരുന്നു; അതായിരുന്നെങ്കിൽ മുറിച്ചു രണ്ടു പേർക്കും പരസ്പരം കഴിക്കാമായിരുന്നു; ഫോട്ടോ പിടിച്ച ആൾക്കും കൊടുക്കാമായിരുന്നു; തേക്കാൻ പറ്റുന്നടത്തൊക്കെ തേച്ചു വയ്ക്കുക... ചൊറിച്ചിൽ മാറിക്കിട്ടും! റാന്നിയിൽ ചേനയ്ക്ക് പിന്നാലെ കേക്കും മുറിച്ചോ?

എസ് രാജീവ്

റാന്നി : കേക്ക് ലഭിക്കാത്തതിനാൽ ചേന മുറിച്ച് പിറന്നാൾ ആഘോഷിക്കുകയാണെന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച റാന്നി സ്വദേശികളായ ദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. കൊറോണാ ബാധയിൽ നാട് ജാഗ്രത പാലിക്കുമ്പോൾ ഇത്തരം കുസൃതിക്കളി കാട്ടരുതെന്നതടക്കം രൂക്ഷമായ വിമർശനങ്ങളാണ് സമൂഹൃ മാധ്യമങ്ങളിലൂടെ ഉയർന്നത്.

റാന്നി ക്കാരനായ ഗൃഹനാഥന്റെ 60-ാം പിറന്നാൾ ആഘോഷത്തിന് കേക്ക് കിട്ടാനില്ലാത്തതിനാൽ ചേന മുറിച്ച് പിറന്നാൾ അഘോഷിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് തിങ്കളാഴ്ച ഉച്ചയോടെ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടത്. മുറിച്ച ചേന ദമ്പതികൾ പരസ്പരം കൈമാറി കഴിക്കുന്നതും വീഡിയോയിലുണ്ട്. കൊറോണ കാരണം റാന്നിക്കാർക്ക് കേക്ക് ലഭിക്കാത്തതിനാലാണ് ചേന മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതെന്ന പിറന്നാളുകാരന്റെ ഭാര്യയുടെ വിശദീകരണവും വീഡിയോയിൽ ഉണ്ട്. വീഡിയോയ്ക്ക് പിന്നാലെ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ കൂടി പുറത്ത് വിട്ടതോടെ വിമർശനങ്ങൾ അതിരു കടന്നു.

റാന്നിയിലെ ബേക്കറികളിൽ ആവശ്യാനുസരണം കേക്ക് ലഭ്യമാകുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു വീഡിയോ പ്രചരിപ്പിച്ചതാണ് സോഷ്യൽ മീഡിയക്കാരെ ചൊടിപ്പിച്ചതത്രേ. അതിനിടെ റാന്നിയിൽ ചേന മുറിച്ചതിന് ശേഷം കേക്കും മുറിച്ചതായി സോഷ്യൽ മീഡിയയിൽ കളിയാക്കൽ എത്തുന്നുണ്ട്. ഫോട്ടോ സഹിതമാണ് വിമർശനം.

ഇവരുടെ വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾ

  • ചേന മുറിച്ചു viral ആകാൻ നോക്കിയതാ, ആര് പറഞ്ഞു ഇവിടെ കേക്ക് കിട്ടില്ലെന്ന്....
  • ഇ നാടാകും വേണോ രാത്രി ചൊറിയാൻ ആൾ ഉണ്ടെല്ലോ.
  • തേക്കാൻ പറ്റുന്നടത്തൊക്കെ തേച്ചു വയ്ക്കുക. ചൊറിച്ചിൽ മാറിക്കിട്ടും
  • ആന്റി അരി പൊടി വീട്ടിൽ ഇല്ലായിരുന്നോ കുറച്ചു അരിപ്പൊടിയും പഞ്ചാരയും കുടി കുഴച്ചു പത്തനംതിട്ട ഭാഷയിൽ പറഞ്ഞാൽ ഒരു കിണ്ണനപ്പം ഉണ്ടാക്കാമായിരുന്നു ...അതായിരുന്നെങ്കിൽ മുറിച്ചു രണ്ടുപേർക്കും പരസ്പരം കഴിക്കാമായിരുന്നു ഫോട്ടോ പിടിച്ച ആൾക്കും കൊടുക്കാമായിരുന്നു ...
  • ഒരു apple cut ചെയ്യാമായിരുന്നു, ഇതിപ്പോൾ നാക്ക് ചൊറിയും. Anyhow, HAPPY BIRTHDAY.

കൊറോണ ഭീതി മൂലം ബേക്കറിക്കാർ കേക്ക് എത്തിക്കാനാകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ ചേന മുറിച്ച് പിറന്നാളാഘോഷമെന്ന് പ്രഖ്യാപിച്ചാണ് ചേന മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. റാന്നി സ്വദേശി റെജിയുടെ 60ാം പിറന്നാളാണ് വീട്ടുകാർ ചേന മുറിച്ച് ആഘോഷിച്ചത്. കൊറോണ മൂലം റാന്നിക്കാരെ എല്ലാവരും ഒറ്റപ്പെടുത്തുന്നതിന്റെ ആശങ്കയും പങ്കുവെക്കപ്പെടുന്ന വിഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

റെജിയും ഭാര്യയും ചേർന്ന് ചേന മുറിച്ച് പരസ്പരം പങ്കുവെക്കുന്നത് വിഡിയോയിൽ കാണാം. വീട്ടുകാർ ഈ സമയം പിറന്നാളാശംസ ഗാനം പാടുന്നുമുണ്ട്. 'ഞങ്ങളെ ആരും അകറ്റി നിർത്തരുതേ' എന്ന് സങ്കടത്തോടെ വീട്ടമ്മ പറയുന്നതും വിഡിയോയിലുണ്ട്. 'എല്ലാവർക്കും നന്ദി. കൊറോണയുള്ള ഞങ്ങളുടെ ദേശത്ത് നിന്ന് എല്ലാവർക്കും നന്ദി അറിയിക്കുന്നു.

ഞങ്ങളെ ആരും അകറ്റി നിർത്തല്ലേ. ഞങ്ങൾക്ക് ആർക്കും ഒന്നുമില്ല. ഞങ്ങളെയൊക്കെ ദൈവം വിടുവിക്കും. എവിടെ ചെന്നാലും ഞങ്ങൾക്ക് ഫുഡ് ഇല്ല. റാന്നിക്കാർക്ക് പ്രവേശനമില്ല. ദൈവത്തെയോർത്ത് ഞങ്ങളെ നിങ്ങളോട് ചേർത്ത് നിർത്തുക. ഞങ്ങളാർക്കും ഒരു ദോഷവും വരുത്തത്തില്ല' -വീട്ടമ്മ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP