Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രജത് കുമാറിന്റെ രണ്ട് ഫോണും സ്വിച്ച് ഓഫ്; വീട് പൂട്ടി സ്ഥലം വിട്ടത് ഒളിവിൽ പോകാനെന്ന നിഗമനത്തിൽ പൊലീസ്; ആറ്റിങ്ങലിലെ ബിഗ് ബോസ് താരത്തിന്റെ വീട്ടിന് ചുറ്റും രഹസ്യ പൊലീസിന്റെ സാന്നിധ്യം; ചെന്നൈയിൽ നിന്നുള്ള വരവ് ഗംഭീരമാക്കാൻ നെടുമ്പാശ്ശേരിയിൽ ആൾക്കൂട്ടത്തെ എത്തിച്ചത് രജത് കുമാർ തന്നെയെന്ന നിഗമനത്തിൽ പൊലീസ്; പരീക്കുട്ടി അടക്കമുള്ള പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തത് സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരം; ഷിയാസിനേയും രജത്തിനേയും പൊക്കാനുറച്ച് പൊലീസ്

രജത് കുമാറിന്റെ രണ്ട് ഫോണും സ്വിച്ച് ഓഫ്; വീട് പൂട്ടി സ്ഥലം വിട്ടത് ഒളിവിൽ പോകാനെന്ന നിഗമനത്തിൽ പൊലീസ്; ആറ്റിങ്ങലിലെ ബിഗ് ബോസ് താരത്തിന്റെ വീട്ടിന് ചുറ്റും രഹസ്യ പൊലീസിന്റെ സാന്നിധ്യം; ചെന്നൈയിൽ നിന്നുള്ള വരവ് ഗംഭീരമാക്കാൻ നെടുമ്പാശ്ശേരിയിൽ ആൾക്കൂട്ടത്തെ എത്തിച്ചത് രജത് കുമാർ തന്നെയെന്ന നിഗമനത്തിൽ പൊലീസ്; പരീക്കുട്ടി അടക്കമുള്ള പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തത് സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരം; ഷിയാസിനേയും രജത്തിനേയും പൊക്കാനുറച്ച് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ബിഗ്ബോസ്സ് റിയാലറ്റി ഷോയിൽ നിന്നും പുറത്തായ രജത് കുമാറിന് സ്വീകരണമൊരുക്കാൻ വിലക്ക് നിലനിൽക്കെ നെടുംമ്പാശേരി എയർപോർട്ടിൽ അനധികൃതമായി സംഘടിച്ചതിന് ഇന്ന് പുലർച്ചെ വരെ പതിമൂന്ന് പേർ അറസ്റ്റിലായി. എല്ലാവർക്കും സ്റ്റേഷൻ ജാമ്യം നൽകും.

ഒന്നാം പ്രതി രജിത്കുമാർ വീട് പൂട്ടി സ്ഥലംവിട്ടതായിട്ടാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും ഇന്ന് കൂടുതൽ അറസ്റ്റുകളുണ്ടാവുമെന്നും നെടുംമ്പാശേരി സി ഐ പി എം ബൈജു അറിയിച്ചു. 79 പേർക്കെതിരെയാണ് സംഭവത്തിൽ പൊലീസ് കേസ്സെടുത്തത്. രജത് കുമാറിന്റെ രണ്ട് ഫോണും സ്വിച്ച് ഓഫാണ്. സ്വീകരണമൊരുക്കാൻ മുൻപന്തിയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും പൊലീസ് പിടിയിലായാതായിട്ടാണ് സൂചന. രജത് കുമാറിന്റെ ആറ്റിങ്ങലിലെ വീട്ടിന് ചുറ്റും രഹസ്യ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ബിഗ് ബോസിൽ നിന്ന് മടങ്ങിയെത്തുമ്പോൾ വരവ് ഗംഭീരമാക്കാൻ രജത് കുമാർ തന്നെ ആൾക്കൂട്ടത്തെ എത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് രജത് കുമാറിനെ അറസ്റ്റ് ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

ഇക്‌ബാൽ റഹ്മാൻ,മുഹമ്മദ് അഫ്സൽ -ഒക്കൽ ചേലാമറ്റം, പരുക്കൂട്ടി -പെരുമ്പാവൂർ ,സോണി-കറുകുറ്റി, നിൽകുമാർ-കടുങ്ങല്ലൂർ, വിപിൻ-കൊല്ലം, ബിനു- പാലാരിവട്ടം, ക്രിസ്റ്റി ജോൺസൺ, കിരൺ ജോൺസൺ-തൃശ്ശൂർ, നികേത് അങ്കമാലി, വിശാഖ് -വെണ്ണല,ര ാജേഷ് ഇടുക്കി ,അൻവർ കുന്നുകര എന്നിവരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്. രജത്കുമാറിനെ ഒന്നാം പ്രതിയും ഷിയാസ് കരിം രണ്ടാം പ്രതിയും പരീകുട്ടി മൂന്നാം പ്രതിയും ഇബാദ് റഹ്മാൻ 4-ാം പ്രതിയുമായിട്ടാണ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എയർ പേർട്ടിന് 500 മിറ്റർ പരിധിയിൽ പ്രകടനമോ, സംഘം ചേരലോ പാടുള്ളതല്ലന്നുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനും ഈ സ്ഥലത്ത് സംഘം ചേർന്ന് മുദ്രവാക്യം മുഴുക്കിയതിനുമാണ് കേസ്സ് എടുത്തിട്ടുള്ളത്. കൊറോണ ജാഗ്രതയിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണന്ന് പൊലീസും ജില്ലാ ഭരണകൂടവും മുന്നറിയിപ്പുനൽകിയിരുന്നു.ഇത് അവഗണിച്ചാണ് രജിത്കുമാറിന് ആരാധകർ സ്വീകരണമൊരുക്കിയത്.

വിഷയത്തിൽ വീട്ടുവീഴ്ചയില്ലെന്നും പ്രിതിചേർത്തിട്ടുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്ത തുടർനടപടികൾ സ്വീകരിക്കണമെന്നും ഉന്നതങ്ങളിൽ നിന്നും പൊലീസിന് നിർദ്ദേശമെത്തിയിട്ടുണ്ട്. രജിത്കുമാറിനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. കോടതി ഉത്തരവ് ലംഘിക്കൽ,അനധികൃതമായി കൂട്ടംചേരൽ, യാത്രക്കാർക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇവർക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. ഇവരെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കും.

കൊവിഡ് ഭീതിക്കിടെ ബിഗ് ബോസിൽ നിന്ന് പുറത്തായ മത്സരാർത്ഥി രജത് കുമാറിനെ സ്വീകരിക്കാൻ നിയന്ത്രണങ്ങൾ ലംഘിച്ച് നെടുമ്പാശ്ശേരി വിമനത്താവളത്തിൽ എത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. സംഭവത്തിൽ പേരറിയുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയും കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. സംസ്ഥാനത്തുകൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ള വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവർത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ ഒരു ടി.വി. ഷോയിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർത്ഥിക്ക് വേണ്ടി ഒരു ആൾക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നൽകിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ആളുകൾ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ആരോഗ്യ വകുപ്പ് സ്വീകരിക്കുമ്പോഴാണ് ആരാധകർ എന്ന പേരിൽ ഒരു കൂട്ടം ആളുകൾ ഈ കോപ്രായം കാണിച്ചത്. ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവർത്തിക്കാൻ ശ്രമം ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിർത്താൻ സർക്കാർ യാതൊരുവിധ മടിയും കാണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു രജത് കുമാർ ചെന്നൈയിൽ നിന്ന് കൊച്ചിയിൽ എത്തിയത്. ആഭ്യന്തര ടെർമിനലിന് പുറത്തായിരുന്നു ആരാധകർ സ്വീകരണം നൽകിയത്. നിരവധി പേരാണ് നിർദ്ദേശം ലംഘിച്ച് വിമാനത്താവളത്തിൽ തടിച്ച് കൂടിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കേസെടുക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകുകയായിരുന്നു. രജത് കുമാർ, ഷിയാസ്, പരീക്കുട്ടി, ഹബീബ് റഹമാൻ എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന എഴുപത്തിയഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP