Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ മോഡൽ എത്തി; ക്രെറ്റയുടെ രണ്ടാം തലമുറ മോഡൽ ഇനി ഇന്ത്യൻ റോഡുകൾ കീഴടക്കും

കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ മോഡൽ എത്തി; ക്രെറ്റയുടെ രണ്ടാം തലമുറ മോഡൽ ഇനി ഇന്ത്യൻ റോഡുകൾ കീഴടക്കും

സ്വന്തം ലേഖകൻ

ഇന്ത്യൻ റോഡുകൾ കീഴടക്കാൻ ക്രെറ്റയുടെ രണ്ടാം തലമുറ മോഡൽ വിപണിയിലേക്ക്. അഞ്ച് വേരിയന്റുകളിലായെത്തുന്ന ക്രെറ്റയുടെ രണ്ടാം തലമുറയ്ക്ക് 9.99 ലക്ഷം രൂപ മുതൽ 17.20 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. ഇതിനകം 14,000 പേരാണ് ക്രെറ്റ ബുക്കു ചെയ്തത്. ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ക്രെറ്റയുടെ രണ്ടാം തലമുറ പുറത്തിറക്കിയത്. ഇതിനു പിന്നാലെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹ്യുണ്ടായി പുറത്തു വിടുകയും ചെയ്തിരുന്നു.

E,EX,S,SX,SX(O) എന്നീ വേരിയന്റുകളിലെത്തുന്ന രണ്ടാം തലമുറ ക്രെറ്റയ്ക്ക് ഏഴ് ഡീസൽ എൻജിൻ മോഡലുകളും ഏഴ് പെട്രോൾ എൻജിൻ മോഡലുകളുമാണുള്ളത്. രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് ക്രെറ്റയിൽ നൽകുന്നത്. മൂന്ന് ട്രാൻസ്മിഷനും ക്രെറ്റയിൽ നൽകുന്നുണ്ട്. പെട്രോൾ മോഡലുകൾക്ക് 16.1 കിലോമീറ്ററും ഡീസൽ മോഡലിന് 21.4 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഈ മാസം ആദ്യം ബുക്കിങ്ങ് തുറന്നിരുന്നു.

ആകർഷകമായ ഡിസൈനിലാണ് രണ്ടാം തലമുറ ക്രെറ്റ എത്തിയിരിക്കുന്നത്. വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റർ ഗ്രില്ല്, ട്രിയോ ബീം എൽഇഡി ഹെഡ്ലാമ്പ്, ക്രെസന്റ് ഗ്ലോ എൽഇഡി ഡിആർഎൽ, മസ്‌കുലർ വീൽ ആർച്ച്, ലൈറ്റനിങ്ങ് ആർച്ച് സി പില്ലർ, ട്വിൻ ടിപ് എക്സ്ഹോസ്റ്റ്, എയറോ ഡൈനാമിക് റിയർ സ്പോയിലർ, എന്നിവ ഡിസൈനിലെ പുതുമയാണ്. രണ്ട് ഡ്യുവൽ ടോണും എട്ട് മോണോ ടോണുമായി പത്ത് നിറങ്ങളിലും ക്രെറ്റ എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP