Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വകാര്യ ക്ഷേത്രത്തിലെ ജീവനക്കാർക്ക് മിനിമം കൂലി; മേൽശാന്തിക്ക് 17,760 രൂപ അടിസ്ഥാന വേതനം നൽകണം

സ്വകാര്യ ക്ഷേത്രത്തിലെ ജീവനക്കാർക്ക് മിനിമം കൂലി; മേൽശാന്തിക്ക് 17,760 രൂപ അടിസ്ഥാന വേതനം നൽകണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ക്ഷേത്രജീവനക്കാർക്കും മിനിമം വേതനം നിശ്ചയിച്ചുള്ള വിജ്ഞാപനത്തിന്റെ കരടിറങ്ങി. മേൽശാന്തിക്ക് 17,760 രൂപ അടിസ്ഥാന വേതനം നൽകണം. 

ദൈനംദിന പൂജയില്ലാത്ത ക്ഷേത്രങ്ങളിൽ ജീവനക്കാർക്ക് മാസവേതനത്തിന്റെ 26-ൽ ഒരുവിഭാഗം കണക്കാക്കി ജോലിചെയ്ത ദിവസങ്ങളിലെ ശമ്പളം കിട്ടും. ദിവസം ഒരു നേരംമാത്രം പൂജയുള്ളതും വെച്ചുനിവേദ്യം ഇല്ലാത്തതുമായ ക്ഷേത്രങ്ങളിൽ അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുകയ്ക്ക് അർഹതയുണ്ട്. നിശ്ചിത വേതന വ്യവസ്ഥകളില്ലാത്ത സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ആശ്വാസം നൽകുന്നതാണ് സർക്കാർ നീക്കം.

അടിസ്ഥാന വേതനത്തിനുപുറമേ, ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച ഉപഭോക്തൃസൂചികയുടെ 300 പോയിന്റിനുമേൽ വർധിക്കുന്ന ഓരോ പോയിന്റിനും ദിവസവേതനക്കാർക്ക് ഒരുരൂപ നിരക്കിലും മാസശമ്പളക്കാർക്ക് 26 രൂപ നിരക്കിലും.

ക്ഷേത്രത്തിന്റെയോ തൊഴിലുടയുടെയോ കീഴിൽ തുടർച്ചയായി അഞ്ചുവർഷത്തിൽ കുറയാതെ പ്രവർത്തിച്ചവർക്ക് പൂർത്തിയായ ഓരോ വർഷത്തേക്കും പുതുക്കിയ നിരക്കിലുള്ള അടിസ്ഥാന വേതനത്തിന്റെ ഒരു ശതമാനം നിരക്കിൽ പരമാവധി 15 ശതമാനം നൽകണം. സർക്കാർ നിശ്ചയിച്ച പട്ടികയിൽ ഉൾപ്പെടാത്തവർക്ക് സമാന പദവിയിലുള്ള തസ്തികയിലെ ശമ്പളം കിട്ടും. ആക്ഷേപം കേട്ട ശേഷമായിരിക്കും അന്തിമ വിജ്ഞാപനം.

കരടിലെ അടിസ്ഥാന മാസവേതന നിരക്ക്

ഗ്രൂപ്പ്-എ മേൽശാന്തി 17,760 രൂപ

ഗ്രൂപ്പ്-ബി കാര്യക്കാരൻ, ശാന്തി, കീഴ്ശാന്തി 15,360

ഗ്രൂപ്പ്-സി കോമരം/വെളിച്ചപ്പാട്, കോലധികാരികൾ 13,530

ഗ്രൂപ്പ്-ഡി കഴകക്കാരൻ, വാദ്യക്കാരൻ, പരിചാരകൻ, മാലകെട്ടുന്നയാൾ 12,830

ഗ്രൂപ്പ്-ഇ അടിച്ചുതളിക്കാർ, അന്തിത്തിരിയന് 11,980

ഓഫീസ് വിഭാഗം

ഗ്രൂപ്പ്-എ മാനേജർ 17,760

ഗ്രൂപ്പ്-ബി സൂപ്രണ്ട്, സൂപ്പർവൈസർ, അക്കൗണ്ടന്റ് 15,360

ഗ്രൂപ്പ്-സി ക്ലാർക്ക്, കാഷ്യർ, ഡ്രൈവർ 13,530

ഗ്രൂപ്പ്-ഡി അറ്റൻഡർ, പ്യൂൺ, മൈക്ക് ഓപ്പറേറ്റർ 12,830

ഗ്രൂപ്പ്-ഇ സ്വീപ്പർ 11,980.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP