Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ 349 പേർ മരിച്ചപ്പോൾ ഇറ്റലിയിലെ മരണസംഖ്യ 2158 ആയി; ആറു വൈദികരും അനേകം കന്യാസ്ത്രീകളും മരിച്ചവരുടെ പട്ടികയിൽ; ഇരുപതോളം വൈദികരുടെ നില അതീവഗുരുതരം; മരിച്ചവർക്ക് അന്ത്യോപചാരം അർപ്പിക്കാനോ സംസ്‌കാര ചടങ്ങുകൾ നടത്താനോ അനുമതിയില്ല; ഇറ്റലിയുടെ ഇപ്പോഴത്തെ അവസ്ഥ സമാനതകൾ ഇല്ലാത്ത വിധം ഭയാനകം

ഇന്നലെ 349 പേർ മരിച്ചപ്പോൾ ഇറ്റലിയിലെ മരണസംഖ്യ 2158 ആയി;  ആറു വൈദികരും അനേകം കന്യാസ്ത്രീകളും മരിച്ചവരുടെ പട്ടികയിൽ;  ഇരുപതോളം വൈദികരുടെ നില അതീവഗുരുതരം;  മരിച്ചവർക്ക് അന്ത്യോപചാരം അർപ്പിക്കാനോ സംസ്‌കാര ചടങ്ങുകൾ നടത്താനോ അനുമതിയില്ല;  ഇറ്റലിയുടെ ഇപ്പോഴത്തെ അവസ്ഥ സമാനതകൾ ഇല്ലാത്ത വിധം ഭയാനകം

മറുനാടൻ മലയാളി ബ്യൂറോ

റോം: ഇറ്റാലിയൻ ജനതയിൽ നല്ലൊരു ശതമാനം പേരെയും കവർന്നെടുത്തിട്ട് മാത്രമേ കൊറോണ അടങ്ങുകയുള്ളുവെന്ന ആശങ്ക ശക്തമാകുന്നു. ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 349 പേരാണ്. ഇതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 2158 ആയാണ് വർധിച്ചിരിക്കുന്നത്.ആറു വൈദികരും അനേകം കന്യാസ്ത്രീകളും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ഇരുപതോളം വൈദികരുടെ നില അതീവഗുരുതരമാണ്. മരിച്ചവർക്ക് അന്ത്യോപചാരം അർപ്പിക്കാനോ സംസ്‌കാര ചടങ്ങുകൾ നടത്താനോ അനുമതിയില്ലാത്ത ദുരവസ്ഥയാണ് രാജ്യത്തുള്ളത്. ചുരുക്കിപ്പറഞ്ഞാൽ കൊറോണ വിതച്ച് അത്യാപത്ത് മൂലം ഇറ്റലിയുടെ ഇപ്പോഴത്തെ അവസ്ഥ സമാനതകൾ ഇല്ലാത്ത വിധം ഭയാനകമാണ്.

കൊറോണയുടെ വ്യാളിക്കൈകളിൽ അമർന്ന് ഇറ്റലി

ഇറ്റാലിയൻ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്തുകൊറോണ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് തുടരുകയാണ്. ഇത് പ്രകാരം ഈ ചൈനീസ് വൈറസിന്റെ വ്യാളിക്കൈകളിൽ ഇറ്റലി വരിഞ്ഞ് മുറുക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം രോഗികളുടെ എണ്ണത്തിൽ ഞായറാഴ്ച 12 ശതമാനം വർധനവുണ്ടാവുകയും രാജ്യമാകമാനം മൊത്തം 23,073 രോഗികളുണ്ടാവുകയും ചെയ്തിരിക്കുന്നു.രാജ്യത്തെ മൊത്തമായി ലോക്ക്ഡൗൺ ചെയ്യുന്നത് പോലുള്ള കടുത്ത നടപടികളിലൂടെ കൊറോണ പടരുന്നത് പിടിച്ച് കെട്ടാനാവുമെന്ന പ്രതീക്ഷ ഇനിയും ഇറ്റാലിയൻ ഗവൺമെന്റ് കൈവിട്ടിട്ടില്ല. എന്നാൽ കൊറോണയുടെ യൂറോപ്പിലെ തലസ്ഥാനവും പ്രഭവകേന്ദ്രവുമായി ഇറ്റലി മാറിയിരിക്കുകയാണ്.

കൊറോണയെ നേരിടുന്നതിനായി രാജ്യത്തെ ദീർഘനാളായി ലോക്ക്ഡൗൺ ചെയ്തിരിക്കുന്നത് ബിസിനസുകളെയും കുടുംബങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇവരെ സഹായിക്കുന്നതിനായി 25 ബില്യൺ യൂറോ അടിയന്തിര ഫണ്ടായി അനുവദിക്കുന്നതിന് തിങ്കളാഴ്ച ഗവൺമെന്റ് അംഗീകാരം നൽകിയിരുന്നു. കൊറോണ കാരണം ജോലികൾ നഷ്ടപ്പെട്ട തൊഴിലാളികൾക്കുള്ള ഇൻസെന്റീവുകൾ ,രക്ഷിതാക്കൾക്കുള്ള ബേബി സിറ്റിങ് വൗച്ചറുകൾ തുടങ്ങിയവ ഈ അടിയന്തരി സഹായനിധിയിൽ ഉൾപ്പെടുന്നു.ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ നിലവിൽ 150 രാജ്യങ്ങളിലേക്ക് പടരുകയും 1,65,000 പേരെ ബാധിക്കുകയു ം ചെയ്തിട്ടുണ്ട്. കൊലയാളി വൈറസ് ഇതുവരെ 6500 പേരുടെ ജീവനാണ് കവർന്നിരിക്കുന്നത്.

കൊറോണ വേട്ടയാടിയത് നിരവധി വൈദികരെയും കന്യാസ്ത്രീകളെയും

ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ച 2158 പേരിൽ നിരവധി വൈദികരും കന്യാസ്ത്രീകളുമുൾപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ലിറ്റിൽ മിഷനറി സിസ്റ്റേർസ് ഓഫ് ചാരിറ്റിയിലെ ഒരു അംഗമായ 88കാരിയായ സിസ്റ്റർ മാർച്ച് 15നാണ് മരിച്ചിരിക്കുന്നത്.

ഇവരെയും ഇവരുടെ സഭാംഗങ്ങളായ മറ്റ് 23 പേരെയും മിലാനിടുത്തുള്ള ടോർടാനയിൽ നിന്നും കൊറോണ ഭീതി മൂലം മാർച്ച് 13ന് ഹെലികോപ്റ്ററിൽ ഒഴിപ്പിക്കുകയും ഹോസ്പിറ്റലിലാക്കുകയും ചെയ്തിരുന്നു. പേര് വെളിപ്പെടുത്താത്ത മറ്റൊരു കന്യാസ്ത്രീ കൊറോണ ബാധിച്ച് അത്യാസന്നനിലയിലാണെന്ന് ഇറ്റാലിയൻ ന്യൂസ് ഏജൻസിയായ അൻസ റിപ്പോർട്ട് ചെയ്തിരുന്നു.

നോർത്തേൺ ഇറ്റലിയുടെ മറ്റൊരു ഭാഗത്ത് ഫാദർ ഗൈഡോ മോൺടാരി എന്ന 83 കാരനാണ് കൊറോണ ബാധിച്ച് മരിച്ചത്.മാർച്ച് 13നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. ഇയാൾ ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നായിരുന്നു തുടക്കത്തിലെ നിഗമനമെങ്കിലും പിന്നീട് ഇയാൾക്ക് കൊറോണയാണെന്ന റിസൾട്ട് പുറത്ത് വരുകയായിരുന്നു. കഴിഞ്ഞ 40 വർഷങ്ങളായി തന്റെ ഹോം ടൗണായ റെഗിയോ എമിലിയയിൽ പാരിഷ് പുരോഹിതനായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു അദ്ദേഹം.

ക്രെമോണയിൽ മോൻസിഞ്ചർ വിൻസെൻസോ റിനി എന്ന 75 കാരൻ മാർച്ച് 14നാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇദ്ദേഹം ഒരു ജേർണലിസ്റ്റ് കൂടിയാണ്. കഴിഞ്ഞ 30 വർഷമായി ഡയോസിയൻ വീക്കിലിയായ കത്തോലിക് ലൈഫിന് വേണ്ടി ഇദ്ദേഹം സേവനം ചെയ്യുന്നുണ്ട്. ഇവിടുത്തെ ബിഷപ്പായ 62 കാരൻ അന്റോണിയോ നാപൊലീയോണി കൊറോണ ബാധിച്ച് സുഖപ്പെട്ടിട്ടുണ്ട്.

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പോലും സാധിക്കുന്നില്ല; മൃതദേഹങ്ങൾ കെട്ട് നാറുമോയെന്ന ആശങ്ക ശക്തം

ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ച് വീഴുന്നവർ പെരുകുമ്പോഴും ഇവരിൽ നിരവധി പേരുടെ സംസ്‌കാരം പോലും നടത്താനാവാത്ത ദുരവസ്ഥയാണ് നിലവിലുള്ളതെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഇതോടെ മൃതദേഹങ്ങൾ കെട്ട് നാറുമോയെന്ന ആശങ്കയും ചിലരുയർത്തുന്നുണ്ട്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ചർച്ചുകളും സെമിത്തേരികളും അടച്ച് പൂട്ടിയതിനാലും ആളുകൾ കൂടുന്നത് നിരോധിച്ചതിനാലുമാണ് കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾക്ക് ദിവസങ്ങളോളമായി ശവപ്പെട്ടിയിൽ തന്നെ കിടക്കേണ്ട ഗതികേടുണ്ടായിരിക്കുന്നത്.ബുധനാഴ്ച റോമിൽ കൊറോണ ബാധിച്ച് മരിച്ച 85 കാരനായ റെൻസോ കാർലോ ടെസ്റ്റയുടെ ദുരവസ്ഥ ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് .

നോർത്തേൺ ഇറ്റാലിയൻ ടൗണായ ബെർഗാമോയിലെ ഹോസ്പിറ്റലിൽ വച്ച് മരിച്ചഇദ്ദേഹത്തിന്റെ പ്രദേശത്തുള്ള സെമിത്തേരി കൊറോണ കാരണം അടച്ചതിനാൽ ഇദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോഴും ശവപ്പെട്ടിയിലാണ്.തന്റെ ഭർത്താവിന് പരമ്പരാഗതമായ ഒരു ഫ്യൂണറൽ നൽകാൻ ഭാര്യ ഫ്രാൻക സ്റ്റെഫാനെലി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇറ്റലിയിൽ പരമ്പരാഗത ഫ്യൂണറൽ സർവീസുകൾ നിയമവിരുദ്ധമാണ്.

ഇന്നലെ മാത്രം ഇവിടെ 300ൽ അധികം പേർ കൊറോണ ബാധിച്ച് മരിച്ചുവെങ്കിലും ഇവരുടെ മൃതദേഹങ്ങൾ നോർത്തേൺ റീജിയണായ ലോംബാർഡിയിൽ സംസ്‌കാരിക്കാതെ കിടപ്പാണ്. ഇറ്റലിയിൽ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച എമർജൻസി നാഷണൽ ലോ അനുസരിച്ച് സിവിൽ, റീലീജിയസ് സെറിമണികൾ രാജ്യത്ത് നിരോധിച്ചതിനാൽ ശവസംസ്‌കാരം നടത്താൻ യാതൊരു നിർവാഹവുമില്ലാത്ത ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP