Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാറിലിരുന്ന് സംസാരിച്ച അദ്ധ്യാപകനേയും സഹപ്രവർത്തകയെയും തടഞ്ഞ് നിർത്തി സദാചാര പൊലീസ് കളി; ഒന്നിച്ചു നിർത്തി ഫോട്ടോയും വീഡിയോയും എടുത്ത് ബ്ലാക്ക്‌മെയിലിങ്ങും; അദ്ധ്യാപകനിൽ നിന്നും 2,10,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി തിരൂരിൽ അറസ്റ്റിൽ

കാറിലിരുന്ന് സംസാരിച്ച അദ്ധ്യാപകനേയും സഹപ്രവർത്തകയെയും തടഞ്ഞ് നിർത്തി സദാചാര പൊലീസ് കളി; ഒന്നിച്ചു നിർത്തി ഫോട്ടോയും വീഡിയോയും എടുത്ത് ബ്ലാക്ക്‌മെയിലിങ്ങും; അദ്ധ്യാപകനിൽ നിന്നും 2,10,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി തിരൂരിൽ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന അദ്ധ്യാപകനേയും സഹപ്രവർത്തകയേയും ഒന്നിച്ചു നിർത്തി ഫോട്ടോയും വീഡിയോയും എടുത്ത് പണം തട്ടി. അദ്ധ്യാപകനിൽനിന്നും തട്ടിയെടുത്തത് 2,10,000 രൂപ. കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. അദ്ധ്യാപകനേയും സഹപ്രവർത്തകയേയും ഒന്നിച്ചു നിർത്തി ഫോട്ടോയും വീഡിയോയും എടുത്ത ശേഷം അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അദ്ധ്യാപകനിൽനിന്നും 2,10,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ കൂടി ഇന്നാണ് തിരൂർ സിഐ. ടി.പി. ഫർഷാദ് അറസ്റ്റ് ചെയ്തത്.

തിരൂർ കാക്കടവ് സ്വദേശി കിള്ളത്തുപറമ്പിൽ നസറുദ്ദീൻ ഷാ (25) വൈലത്തൂർ പള്ളാത്ത് മുഹമ്മദ് അർഷാദ്(26) എന്നിവരാണ് അറസ്റ്റിലായത്. മിനിഞ്ഞാന്ന് ഇതേ കേസിൽ നാലുപേർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുണ്ടനാത്ത് കാവ് പാലത്തിനു സമീപം കാറിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ധ്യാപകനേയും സഹപ്രവർത്തകയേയും സദാചാര പൊലീസ് ചമഞ്ഞെത്തിയ പ്രതികൾ ചോദ്യം ചെയ്യുകയും ഇരുവരേയും ചേർത്തുനിർത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. അദ്ധ്യാപകന്റെ എ.ടി.എം. കാർഡും 8000 രൂപയും എടുത്തു. രണ്ടു തവണയായി പ്രതികൾ 2,10000 രൂപ കൈക്കലാക്കി. അദ്ധ്യാപകന്റെ പരാതിപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേ സമയം ദിവസങ്ങൾക്ക് മുമ്പ് കൊളത്തൂർ എരുമത്തടത്ത് ഡോക്ടർമാരായ സുഹൃത്തുക്കളെ തടഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈലിൽ ദൃശ്യം പകർത്തി പണം തട്ടിയ സംഭവത്തിൽ അഞ്ചംഗ സംഘം അറസ്റ്റിലായിരുന്നു. കാറിൽ വരികയായിരുന്ന ഡോക്ടറും സുഹൃത്തും കാർ നിർത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം തടഞ്ഞു നിർത്തുകയായിരുന്നു. കാറിന്റെ താക്കോൽ പിടിച്ചുവാങ്ങി മൊബൈലിൽ ഇവരുടെ ദൃശ്യം പകർത്തുകയും അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവ ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് പെരിന്തൽമണ്ണ എ.എസ്‌പി രീഷ്മ രമേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കൊളത്തൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്ന് പിടിയിലായത്.കൊളത്തൂർ എരുമത്തടം സ്വദേശികളായ പള്ളിത്തൊടി നബീൽ(24) നരിപ്പറ്റ ജുബൈസ് (23) കരുവക്കോട്ടിൽ മുഹമ്മദ് മുഹ്‌സിൻ(21) വിളഞ്ഞിപ്പുലാൻ അബ്ദുൽ ഗഫൂർ(34) ഇഗിരിക്കുന്നത്ത് സതീഷ് കുമാർ എന്ന കുട്ടൻ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം പ്രതികൾ വീതിച്ചെടുത്ത് മദ്യപിക്കുന്നതിനുംമറ്റും ഉപയോഗിച്ചു. സി സി ടി വി ദൃശ്യങ്ങളുടെയും പരാതിയിലെ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP