Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പനി ബാധിച്ചുമരിച്ച വൃദ്ധന് കോവിഡ്-19 എന്ന് സംശയം; മൃതദേഹം എടുക്കാൻ വിസ്സമ്മതിച്ച് ആരോഗ്യവിഭാഗം പ്രവർത്തകർ; ഒടുവിൽ രക്ഷകരായി എത്തിയത് ട്രാക്ക് അംഗങ്ങൾ; മരിച്ചയാളുടെ ബന്ധുക്കൾ വീട്ടുനിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം

പനി ബാധിച്ചുമരിച്ച വൃദ്ധന് കോവിഡ്-19 എന്ന് സംശയം; മൃതദേഹം എടുക്കാൻ വിസ്സമ്മതിച്ച് ആരോഗ്യവിഭാഗം പ്രവർത്തകർ; ഒടുവിൽ രക്ഷകരായി എത്തിയത് ട്രാക്ക് അംഗങ്ങൾ; മരിച്ചയാളുടെ ബന്ധുക്കൾ വീട്ടുനിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം

വിനോദ്.വി.നായർ

 കൊല്ലം: പനി ബാധിച്ചു മരിച്ച വൃദ്ധന്റെ മ്യതദേഹം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവിഭാഗം പ്രവർത്തകർ വിസമ്മതിച്ചതോടെ രക്ഷകരായെത്തിയത് ട്രാക്ക് അംഗങ്ങൾ. കളക്ടറേറ്റിന് സമീപമുള്ള ഫ്‌ളാറ്റിൽ ആണ് 70 വയസുകാരൻ പനി ബാധിച്ചുമരിച്ചത്. ഇയാൾ കൊറോണ ബാധിതനാണെന്ന അഭ്യൂഹം പരന്നതോടെ വിവരം പൊലിസ് അറിയുകയും തുടർന്ന് ഡിഎംഒയ്ക്ക് വിവരം കൈമാറുകയും ചെയ്തു. മരിച്ചയാൾ കൊറോണ ബാധിതനാണോയെന്ന് സ്ഥിരീകരിക്കേണ്ടതിനാൽ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കളക്ടർ നിർദ്ദേശിച്ചെങ്കിലും മൃതദേഹം എടുക്കാൻ ആളില്ലെന്ന മറുപടിയാണ് ഡിഎംഒ നൽകിയത്.

തുടർന്ന് ജില്ലാദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ബി അബ്ദുൽനാസർ സന്നദ്ധസംഘടനയായ ട്രോമാകെയർ ആൻഡ് റോഡ് ആക്‌സിഡന്റ് എയിഡ് സെന്റർ ഇൻ കൊല്ലം (ട്രാക്ക്) സെക്രട്ടറി ജോർജ്ജ് എഫ് .സേവ്യർ വലിയ വീടുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവർത്തകരുടെ സഹായം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ട്രാക്കിന്റെ ആംബുലൻസ് ഡൈവറായ അമീന്റെ നേതൃത്വത്തിൽ അനിൽകുമാർ, തങ്ങൾ, ആഷിക് എന്നിവരും വെസ്റ്റ് പൊലിസ് സ്റ്റേഷനിലെ രണ്ട് പൊലിസ് ഉദ്യോഗസ്ഥരും ചേർന്നാണ് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്.

ഹൃദ്രോഗ ബാധിതനാണ് മരിച്ചയാൾ. രാവിലെ എട്ടോടെ സഹോദരൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പേർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവൂ. ഇദ്ദേഹത്തിന്റെ സ്രവങ്ങൾ വിദഗ്ധപരിരോധനയ്ക്കായി അയച്ചിട്ടുണ്ട്. മരിച്ചയാളുടെ ബന്ധുക്കൾ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആളിനെ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിൽ ട്രാക്ക്അംഗങ്ങളെ ഉൾപ്പെടുത്തി പത്തംഗ ടീമിനെ രൂപീകരിക്കാനും ഇവർക്ക് ആവശ്യമായ പരിശീലനം നൽകാനുംജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP