Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്-19 ഭീതി: കോഴിക്കോട് മാത്രം നിർത്തലാക്കിയത് നൂറിലധികം കെഎസ്ആർടിസി സർവീസുകൾ; ബസുകളിൽ അണുനശീകരണം ആരംഭിച്ചു; സംസ്ഥാന അതിർത്തികളിൽ പരിശോധന തുടരുന്നു

കോവിഡ്-19 ഭീതി: കോഴിക്കോട് മാത്രം നിർത്തലാക്കിയത് നൂറിലധികം കെഎസ്ആർടിസി സർവീസുകൾ; ബസുകളിൽ അണുനശീകരണം ആരംഭിച്ചു; സംസ്ഥാന അതിർത്തികളിൽ പരിശോധന തുടരുന്നു

ജാസിം മൊയ്ദീൻ

കോഴിക്കോട്: കൊവിഡ് 19 ഭീതിയുടെ പശ്ചാതലത്തിൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വൻസാമ്പത്തിക പ്രതിസന്ധിയിൽ. കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും യാത്രക്കാരില്ലാത്തതിനെ തുടർന്ന് പലയിടത്തും സർവ്വീസ് നിർത്തിവെച്ചു. കെഎസ്ആർടിസിയുടെ വരുമാനത്തിൽ വലിയ കുറവുണ്ടായതായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഈ മാസം 10ന് 5.62 കോടി രൂപയുണ്ടായിരുന്ന കെഎസ്ആർടിസിയുടെ വരുമാനം 15ന് 2.83 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധിയിൽ നിന്ന് കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാർ സഹായം പ്രതീക്ഷിക്കുന്നതായും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് സ്വാകാര്യ ബസ്സുകളുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് സ്റ്റേജ് കാര്യേജ് ബസ്സുകളുടെ 2020 ജനുവരി 1-ന് ആരംഭിച്ച ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയം വീണ്ടും ദീർഘിപ്പിച്ചു നൽകാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 2020 ഏപ്രിൽ 15 വരെയാണ് സമയം ദീർഘിപ്പിച്ചു നൽകിയിട്ടുള്ളത്. 2020 ഫെബ്രുവരി 15-ന് അടയ്ക്കേണ്ടിയിരുന്ന സമയം നേരത്തെ 30 ദിവസം ദീർഘിപ്പിച്ചു നൽകിയിരുന്നു. ഇതു കൂടാതെയാണ് തീയതി വീണ്ടും ദീർഘിപ്പിച്ചു നൽകുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം നൂറിലധികം സർവ്വീസുകളാണ് ഇന്ന് നിർത്തലാക്കിയത്. കെഎസ്ആർടിസിയും പല സർവ്വീസുകളലും നിർത്തിയിട്ടുണ്ട്.

അതേ സമയം കെഎസ്ആർടിസി ബസ്സുകളിൽ അണുനശീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഓരോ സർവ്വീസ് തുടങ്ങുമ്പോഴും ഡിപ്പോകളിൽ നിന്ന് കഴുകി അണുനശീകരണം നടത്തിയാണ് ബസ്സുകൾ ജീവനക്കാർക്ക് നൽകുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് പുറമെ വിവിധ സന്നദ്ധ സംഘടനകളും യുവജന ക്ഷേമ ബോർഡിന്റെ യൂത്ത് ആക്ഷൻഫോഴ്‌സ് അംഗങ്ങളും അണുനശീകരണ പ്രവർത്തനങ്ങളിൽ സജീവമാണ്. നേരത്തെ ജീവനക്കാർക്ക് സർക്കാർ മാസ്‌കുകൾ വിതരണം ചെയ്തിരുന്നു. സംസ്ഥാനാതിർത്ഥികൾ കടന്ന് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളിലെ ജീവനക്കാരോട് അതിർത്ഥികളിൽ നടക്കുന്ന പരിശോധനയുമായി സഹകരിക്കാൻ ഗതാഗത മന്ത്രിയുടെ നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് തലപ്പാടി,വാമഞ്ചൂർ,അഥൂർ, പെർള, ചെമ്പേരി, മണിമൂല(കാസർഗോഡ്),മാക്കൂട്ടം, മാഹിപ്പാലം(കണ്ണൂർ),മുത്തങ്ങ, കാട്ടിക്കുളം, തോൽപ്പെട്ടി, തോളാടി, ബാവലി, പഴൂർ, പാട്ടവയൽ, താളൂർ (വയനാട്), മാഹി (കോഴിക്കോട്), വഴിക്കടവ് (മലപ്പുറം),വാളയാർ, ഗോവിന്ദപുരം, മീനാക്ഷിപുരം, ഗോപാലപുരം, വേലന്താവളം, നടുപ്പൂണി, ആനക്കെട്ടി (പാലക്കാട്), മലക്കപ്പാറ (തൃശൂർ), കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാർ (ഇടുക്കി), ആര്യങ്കാവ്, കോട്ടവാസൽ (കൊല്ലം),കളിയിക്കാവിള, ആറ്റുപുറം, അമരവിള (തിരുവനന്തപുരം) എന്നീ അതിർത്ഥികളിൽ 24 മണിക്കൂറും പരിശോധന നടക്കുന്നുണ്ട. പൊലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പാണ് പരിശോധന നടത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP