Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാവരും വീട്ടിലിരുന്നോളാൻ സർക്കാർ കല്പിച്ചപ്പോൾ മോഹിച്ചത് തൊട്ടുരുമ്മിയിരിക്കാനും കിന്നാരം പറയാനും സ്‌നേഹം പങ്കിടാനും; സംഭവിച്ചതാകട്ടെ ചിന്ന പ്രശ്‌നങ്ങളെ ചൊല്ലി പഴിചാരലും വാക്കേറ്റവും തമ്മിലടിയും; ഒരുമാസം സെൽഫ് ഐസൊലേഷനിൽ വീട്ടിലിരുന്നതോടെ ക്ഷമകെട്ട് രജിസ്റ്റർ ഓഫീസുകളിലേക്ക് ഓട്ടം; കോവിഡ് 19 വൈറസിന്റെ വരവോടെ ബോറടി കൂടി; ചൈനയിൽ ഡിവോഴ്‌സ് നിരക്കിൽ കുതിപ്പ്

എല്ലാവരും വീട്ടിലിരുന്നോളാൻ സർക്കാർ കല്പിച്ചപ്പോൾ മോഹിച്ചത് തൊട്ടുരുമ്മിയിരിക്കാനും കിന്നാരം പറയാനും സ്‌നേഹം പങ്കിടാനും; സംഭവിച്ചതാകട്ടെ ചിന്ന പ്രശ്‌നങ്ങളെ ചൊല്ലി പഴിചാരലും വാക്കേറ്റവും തമ്മിലടിയും; ഒരുമാസം സെൽഫ് ഐസൊലേഷനിൽ വീട്ടിലിരുന്നതോടെ ക്ഷമകെട്ട് രജിസ്റ്റർ ഓഫീസുകളിലേക്ക് ഓട്ടം; കോവിഡ് 19 വൈറസിന്റെ വരവോടെ ബോറടി കൂടി; ചൈനയിൽ ഡിവോഴ്‌സ് നിരക്കിൽ കുതിപ്പ്

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: കൊറോണ കാലമാണ്. സ്‌കൂളുകളും കോളേജുകളുമൊക്കെ അടച്ചു. ഓഫീസുകളിൽ പോകാതെ വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തി പല കമ്പനി മേധാവികൾ. അവധി പ്രഖ്യാപിച്ചതുകൊണ്ടു കുട്ടികളെ മാനേജ് ചെയ്യാൻ ഇത്തിരി പ്രശ്‌നം. ഒക്കെ ശരി തന്നെ. സകലയിടത്തും ജാഗ്രത. പുറത്തിറക്കം പരിമിതമാക്കി. അങ്ങനെയെങ്കിൽ കുടുംബങ്ങൾക്കുള്ളിലെ ഒത്തിണക്കം കൂടണ്ടേ? കേരളത്തിലെ കാര്യം ഒരുപക്ഷേ അങ്ങനെയാവാം. എന്നാൽ, ചൈനയിൽ അങ്ങനെയല്ല. ദമ്പതിമാർ കൂടുതൽ സമയം ഒന്നിച്ച് ചെലവഴിക്കുന്നത് അവിടെ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്താണ് കുഴപ്പങ്ങൾ? അതുപറയാം. സെൽഫ് ഐസൊലേഷനിലാണ് മിക്ക കുടുംബങ്ങളും. അതിന്റെ പ്രത്യാഘാതങ്ങളാണ് പലരും അനുഭവിക്കുന്നത്.

പരസ്പരം കാണാനും, ഒപ്പമിരിക്കാനും കിടപ്പറ പങ്കിടാനുമൊക്കെ കൂടുതൽ സമയം കിട്ടിയതിൽ ചൈനീസ് യുവദമ്പതികൾ ആഹ്ലാദിക്കുന്നുവെന്ന് കരുതിയെങ്കിൽ തെറ്റി. ഒരേ മുഖം തന്നെ എപ്പോഴും കണ്ടോണ്ടിരിക്കുന്നതിൽ ബോറടിച്ചിട്ടാണോ എന്നറിയില്ല, കോവിഡ് 19 ന്റെ വരവോടെ ചൈനയിൽ ഡിവോഴ്‌സ് നിരക്കുകൾ കൂടി.

തെക്ക്-പടിഞ്ഞാറൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയായ ദാസോയുടെ കാര്യമെടുക്കാം. ഫെബ്രുവരി 24 ന് ശേഷം 300 ലേറെ ദമ്പതികളാണ് ബന്ധം പിരിയാൻ രജിസ്റ്റർ ഓഫീസുകളെ സമീപിച്ചിരിക്കുന്നത്. വീടുകളിൽ ഒറ്റപ്പെട്ടതോടെ, ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. പഴി ചാരലായി. തമ്മിൽ തല്ലായി. ഇതോടെ ഡിവോഴ്‌സ് നിരക്കുകൾ കുത്തനെ കൂടുകയാണ്. നിസാര കാര്യങ്ങളെ ചൊല്ലിയാണ് പലരും വഴക്കിടുന്നത്. വാക്കേറ്റം മുറുകുന്നതോടെ, ക്ഷമിച്ചിരിക്കാനൊന്നും പലരും തയ്യാറല്ല. ഉടൻ രജിസ്റ്റർ ഓഫീസിലേക്ക് ഓട്ടമാണ്. കൊറോണ ഭീതിയെ തുടർന്ന് ഒരുമാസത്തോളം കൗൺസിൽ ഓഫീസുകൾ അടച്ചിട്ടതും ഡിവോഴ്‌സ് നിരക്കുകൾ കൂടാൻ കാരണമാണ്.

മാർച്ച് ഒന്നിന് വടക്ക്-പടിഞ്ഞാറൻ ചൈനയിലെ ഷാൻക്‌സി പ്രവിശ്യയിലെ സിയാനിൽ വിവാഹ രജിസ്‌ട്രേഷൻ ഓഫീസുകൾ തുറന്നപ്പോഴും ഡിവോഴ്‌സ് അപേക്ഷകൾ കുന്നുകൂടുകയാണ്. സംഗതി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതോടെ തെക്കൻ ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിലെ ഫുസോയിൽ ഒരുദിവസം 10 ദമ്പതികളുടെ ബന്ധം പിരിയൽ അപേക്ഷ മാത്രമേ സ്വീകരിക്കുന്നുള്ളു.

ദമ്പതികൾ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നത് ഗുണകരമോ?

സാമൂഹിക ശാസ്ത്രജ്ഞന്മാർ ഇതിന്റെ ഗുട്ടൻസ് പഠിച്ചുവരികയാണ്. 2018 ൽ നടന്ന ഒരുപഠനത്തിൽ പറയുന്നത്, വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിച്ച ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാത്തവരേക്കൾ ആദ്യത്തെ വർഷം കുറഞ്ഞ ഡിവോഴ്‌സ് നിരക്കാണ്. എന്നാൽ, അഞ്ചുവർഷമോ അതിലധികമോ ഒരുമിച്ച് താമസിച്ച ദമ്പതിമാരുടെ ഇടയിൽ ഡിവോഴ്‌സ് നിരക്ക് കൂടുതലാണ് താനും. മറ്റൊരു പഠനത്തിലാകട്ടെ, ലിവിങ് ടുഗെതർ പരിപാടി ബന്ധം വേർപരിയാതിരിക്കാൻ സഹായിക്കുമെന്നും പറയുന്നു.

കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതോടെ, ഒരുമാസത്തോളം ചൈനീസ് പൗരന്മാരോട് വീട് അടച്ചിരിക്കാനാണ് അധികൃതർ ആവശ്യപ്പെട്ടത്. ജനുവരിയിൽ പകർച്ചവ്യാധി ആദ്യം റിപ്പോർട്ട് ചെയ്തത് മുതൽ ഇന്നത്തെ കണക്കെടുക്കുമ്പോൾ ദിവസം 8 പുതിയ കേസുകൾ മാത്രമെന്ന നിലയിലേക്ക് ചൈനയിൽ കാര്യങ്ങൾ നിയന്ത്രണത്തിലായിരിക്കുന്നു. മറ്റുരാഷ്്ട്രങ്ങളിലാകട്ടെ കൊരോണ പിടിമുറുക്കുകയാണ്. ഏകദേശം 1,33,000 പേർക്ക് ലോകവ്യാപകമായി കൊറോണ ബാധിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP