Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസ്ലാമു അലൈക്കും നമസ്‌ക്കാരം.. എന്റെ എല്ലാ പ്രീയപ്പെട്ട മലയാളികൾക്കും ഹലാ കുവൈറ്റ് പരിപാടിയിലേക്ക് സ്വാഗതം; പ്രവാസിമലയാളികളെ അത്ഭുതപ്പെടുത്തി കുവൈത്ത് ദേശിയമാധ്യമത്തിൽ മലബാറി വാർത്താവായനയുമായി യുവതി; കൊറോണ ബോധവൽക്കരണ വാർത്താ വായനയുമായി എത്തിയത് മറിയം അൽ ഖബന്ദി; മലബാറി മലയാളം സുന്ദരമായി പറഞ്ഞ യുവതിക്കും ഭരണകൂടത്തിനും നന്ദി പറഞ്ഞ് പ്രവാസി മലയാളി സമൂഹവും

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വാർത്താ ചാനലിൽ തനി മലബാറി മലയാളത്തിൽ കൊറോണയ്‌ക്കെതിരായ ബോധവൽക്കരണം. വാർത്ത രകണ്ട പ്രവാസികളെല്ലാം അമ്പരന്നു നിന്ന് നിമിഷമായിരുന്നു. കുവൈത്ത് ടെലിവിഷനിലെ കാലാവസ്ഥാ അവതാരകയായ മറിയം അൽ ഖബന്ദിയുടെ മലയാളത്തിലുള്ള കൊറോണ ബോധവൽക്കരണ പരിപാടിയാണ് പ്രവാസികളെ ഹരി കൊള്ളിപ്പിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മലയാളികൾക്ക് നേരത്തെ സുപരിചിതയാണ് മറിയം.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് കോഴിക്കോടൻ ശൈലിയിലുള്ള മറിയാമിന്റെ ബോധവൽക്കരണ വീഡിയോയാണിപ്പോൾ ശ്രദ്ധേയമാകുന്നത്. കോഴിക്കോട്ടുകാരിയായ ഉമ്മയിൽനിന്നാണ് മറിയം അൽ ഖബന്ദി മലയാളം പഠിച്ചത്. 1982ലാണ് അബ്ദുല്ല മുഹമ്മദ് അൽ ഖബന്ദി കോഴിക്കോട് സ്വദേശിനി അയിഷാബിയെ വിവാഹം ചെയ്തത്. മറിയം അൽ ഖബന്ദി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നേരത്തെയും നിരവധി മലയാളം വീഡിയോകൾ പങ്കുവെച്ചിരുന്നു.

തെളിമലയാളം പറയുന്ന കുവൈത്തി യുവതി എന്ന നിലയിലായിരുന്നു മറിയം അൽ ഖബന്ധി മലയാളി സമൂഹത്തിനിടയിൽ നേരത്തെ ശ്രദ്ധനേടിയിരുന്നത്. ഇപ്പോൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇവർ പോസ്റ്റ് ചെയ്ത ബോധവത്കരണ വീഡിയ വൈറലായിരിക്കുകയാണ്.കൃത്യവും ആധികാരികമായ വിവരങ്ങളും ആശങ്കയകറ്റുന്ന സാന്ത്വന വാക്കുകളുമാണ് ഇവരുടെ വിഡിയോ മലയാളി സമൂഹം ഏറ്റെടുക്കാൻ കാരണം. കോഴിക്കോട്ടുകാരിയായ ഉമ്മയിൽനിന്നാണ് കുവൈത്ത് ടി.വിയിൽ കാലാവസ്ഥാ വാർത്താ അവതാരകയായ മറിയം അൽ ഖബന്ധി മലയാളം പഠിച്ചത്.

വൈറസിന്റെ ഉറവിടം രാജ്യത്തിനകത്തല്ല എന്നതാണ് ഇതിൽ നിിന്ന് തെളിയുന്നത്. പൊതുജനത്തിനിടയിൽ വൈറസ് പരന്നിട്ടില്ല. വിദേശത്തുനിന്ന് വന്നവരെയും അവരോട് ബന്ധപ്പെട്ടവരെയും നിരീക്ഷിച്ചാൽ മതിയെന്നത് കാര്യങ്ങൾ എളുപ്പമാക്കുന്നു. രണ്ടാഴ്ച വീട്ടിലിക്കാൻ പറഞ്ഞത് വൈറസ് പടരാതിരിക്കാനാണ്.സർക്കാർ നിർദ്ദേശങ്ങൾ ആളുകൾ അനുസരിക്കുകയാണെങ്കിൽ ഏതാനും ദിവസം കൊണ്ട് കാര്യങ്ങൾ വരുതിയിൽ വരും. പുതുതായി എത്താതിരിക്കാൻ വിമാനത്താവളം അടച്ചിടുന്നത് പോലെയുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം വരുമോ എന്ന രീതിയിലുള്ള പേടിയുടെയൊന്നും ആവശ്യമില്ല.

ആറു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ രാജ്യം കരുതിയിട്ടുണ്ട്. ഇറാഖ് സൈന്യം കുവൈത്തിലേക്ക് ഇറച്ചുകയറിയ യുദ്ധസമയത്തുപേലും ഏഴുമാസക്കാലം നമുക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിട്ടില്ല. പിന്നെയാണോ ഇപ്പോൾ''. ഇവരുടെ ചോദ്യത്തിന് മുന്നിൽ കാഴ്ചക്കാരന് ആശ്വാസത്തിന്റെ നെടുവീർപ്പ്.ആറു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ രാജ്യം കരുതിയിട്ടുണ്ട്.

ഇറാഖ് സൈന്യം കുവൈത്തിലേക്ക് ഇറച്ചുകയറിയ യുദ്ധസമയത്തുപേലും ഏഴുമാസക്കാലം നമുക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിട്ടില്ല. പിന്നെയാണോ ഇപ്പോൾ''. ഇവരുടെ ചോദ്യത്തിന് മുന്നിൽ കാഴ്ചക്കാരന് ആശ്വാസത്തിന്റെ നെടുവീർപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP