Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോവിന്ദചാമിയെ കൊലക്കയറിൽ നിന്ന് രക്ഷിച്ച് കേരളീയ മനസ്സിനെ വേദനിപ്പിച്ചു; പൾസർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞത് ദിലീപ് പേടിയിൽ; കൂടത്തായിയിലെ ജോളിക്ക് ജാമ്യമെടുക്കാൻ തന്ത്രങ്ങളൊരുക്കുന്ന ക്രിമിനൽ അഭിഭാഷകൻ; കേരളത്തിലെ കുറ്റവാളികളുടെ സംരക്ഷകൻ മഹാരാഷ്ട്രയിൽ ദളിതരുടെ നായകൻ; അംബേദ്കർ ഫ്‌ളെക്‌സ് തർക്കത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ കുടുംബത്തിന് നീതിയുറപ്പാക്കിയത് മലയാളിയുടെ വില്ലൻ അഭിഭാഷകൻ; പൂനയിൽ ആളൂർ വക്കീൽ നാല് പ്രതികൾ ജീവപര്യന്തം ഒരുക്കിയ കഥ

ഗോവിന്ദചാമിയെ കൊലക്കയറിൽ നിന്ന് രക്ഷിച്ച് കേരളീയ മനസ്സിനെ വേദനിപ്പിച്ചു; പൾസർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞത് ദിലീപ് പേടിയിൽ; കൂടത്തായിയിലെ ജോളിക്ക് ജാമ്യമെടുക്കാൻ തന്ത്രങ്ങളൊരുക്കുന്ന ക്രിമിനൽ അഭിഭാഷകൻ; കേരളത്തിലെ കുറ്റവാളികളുടെ സംരക്ഷകൻ മഹാരാഷ്ട്രയിൽ ദളിതരുടെ നായകൻ; അംബേദ്കർ ഫ്‌ളെക്‌സ് തർക്കത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ കുടുംബത്തിന് നീതിയുറപ്പാക്കിയത് മലയാളിയുടെ വില്ലൻ അഭിഭാഷകൻ; പൂനയിൽ ആളൂർ വക്കീൽ നാല് പ്രതികൾ ജീവപര്യന്തം ഒരുക്കിയ കഥ

പ്രകാശ് ചന്ദ്രശേഖർ

പൂണെ: ഗോവിന്ദചാമിയുടെ വധ ശിക്ഷ ജീവപര്യന്തമാക്കി മലയാളിയുടെ വേദനയ്‌ക്കൊപ്പം നീങ്ങാത്ത അഭിഭാഷകനാണ് ആളൂർ വക്കിൽ. കൂടത്തായിയിൽ ജോളിക്ക് ജാമ്യമൊരുക്കാൻ ഓടി നടക്കുന്ന അഭിഭാഷകൻ. കേരളത്തിൽ ക്രിമിനലുകൾക്കൊപ്പമാണ് അഡ്വക്കേറ്റ് ആളൂരിന്റെ യാത്ര. മഹാരാഷ്ട്രയിൽ എത്തിയാൽ കഥ തിരിച്ചാണ്. അവിടെ സർക്കാരിനൊപ്പമാണ് ആളൂർ വക്കീൽ. അംബേദ്കർ ജന്മദിനത്തോടനുബന്ധിച്ച് പൂനയിൽ ഫ്ലക്സ് സ്ഥാപിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ ദളിത് യുവാവിനെ വീട്ടിൽ നിന്നും ബലമായി കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്സിൽ 4 പേർക്ക് ജിവപര്യന്തം വാങ്ങി നൽകിയത് ആളൂരാണ്.

നിഗഡി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിച്ചിരുന്ന മാണിക് ഉഡാഗെ (22)ആണ് കൊല്ലപ്പെട്ടത്.മോഷിയിലെ കരിങ്കൽ ക്വാറിയിൽ 2014 -മെയ്1-നാണ് ഇയാളുടെ ജഡം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ സാഗർ കനു കന്താലെ, സതീഷ് ദത്താത്തത്രേയ വാലെ ,നിലേഷ് ഹിരാലി തട്ടെ,വിശാൽ വാലാസാഹേബ് എന്നിവരെയാണ് പുനെ ജില്ലാ കാടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2018 ജൂണിലാണ് പൂണെ ജില്ലാകോടതി കേസ്സ് പരിഗണിക്കുന്നത്. നാഷണൽ ദളിത് മൂമെന്റ് ഫോർ സോഷ്യൽ ജസ്റ്റീസ്(എൻ ഡി എം ജെ )എന്ന സംഘടനയുടെയും മാണിക്കിന്റെ വീട്ടുകാരുടെയും ആവശ്യം പരിഗണിച്ച് അഡ്വ.ബി എ ആളൂരിനെ സർക്കാർ ഈ കേസിൽ പബ്ളിക് പ്രൊസിക്യൂട്ടറായി നിയമിച്ചിരുന്നു.

കേരളത്തിൽ നിന്നും ഒരു അഭിഭാഷകന് മറ്റൊരുസംസ്ഥാനത്തെ പബ്ളിക് പ്രൊസിക്യൂട്ടറായി അവസരം ലഭിക്കുക എന്ന അപൂർവ്വ നേട്ടമാണ് ഈ കേസ്സ് മൂലം തനിക്ക് ലഭിച്ചതെന്നും പ്രതികൾക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുന്നതിന് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പി്ക്കുമെന്നും അഡ്വ.ബി എ ആളൂർ അറിയിച്ചു. മഹാരാഷ്ട്രയിൽ ആളൂരിന് രാഷ്ട്രീയത്തിലും ഭരണത്തിലും അടുത്ത ബന്ധമുണ്ടെന്ന സൂചനകൾ പലപ്പോഴും കേരളത്തിൽ ചർച്ചയായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പൂന കോടതിയുടെ വിധി. പ്രതികൾക്ക് വധ ശിക്ഷ ഉറപ്പാക്കാനാണ് ആളൂരിന്റെ ഇനിയുള്ള പോരാട്ടം. അതായത് സൗമ്യക്കൊലക്കേസിലെ പ്രതിയെ കൊലക്കയറിൽ നിന്ന് രക്ഷിച്ച ആളൂർ മഹാരാഷ്ട്രയിൽ കൊലക്കേസ് പ്രതിക്ക് മരണ ശിക്ഷ വാങ്ങാനുള്ള പോരാട്ടത്തിലും.

പൂന കേസിൽ പ്രതികൾ ഏപ്രിൽ 30-ന് രാത്രി 10.30 -തോടെ മാണിക്കിനെ വീട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി എന്ന് പൊലീസിന് നൽകിയ മൊഴിയാണ് കേസ്സിൽ നിർണ്ണായകമായത്. അംബേദ്കർ ജന്മദിനത്തിന് ആശംസകൾ നേർന്ന് സ്വന്തം പേരിൽ മാണിക് തന്റെ വീടിന് സമീപം ഫ്ലക്സ് സ്ഥാപിച്ചിരുന്നു. ഇത് അയൽവാസികൾ കൂടിയായ പ്രതികൾ ചോദ്യം ചെയ്യുകയും ഇവർ തമ്മിൽ കശപിശ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതെച്ചോല്ലി പലവട്ടം മാനിക്കും പ്രതികളും തമ്മിൽ ഉന്തും തള്ളും പോർവിളിയും നടന്നിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് പ്രതികൾ മാണിക്കിനെ കടത്തിക്കൊണ്ടുപോയത്. ഇതേത്തുടർന്ന് നിഗഡി പൊലീസ് സ്റ്റേഷനിൽ ഈ വിവരം വ്യക്തമാക്കി 2014 -30-ന് രാത്രി തന്നെ ബന്ധുക്കൾ പരാതി നൽകി.

പിറ്റേന്ന് പുലർച്ചെ ബോസരി എം ഐ ഡി സി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മോഷിയിലെ കരിങ്കൽ ക്വാറിയിൽ മാണിക്കിന്റെ ജഡം കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റുചെയ്തു.മഹാരാഷ്ട്രിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്നത്തെ പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെയുമുൾപ്പെടെയുള്ള ഉന്നതർ സംഭവസ്ഥലം സന്ദർശിക്കുകയും പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനുള്ള നടപടികൾ ഉറപ്പുവരുത്തുമെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

മാധ്യമശ്രദ്ധ നേടാൻ വേണ്ടായായിരുന്നു ആളൂർ ഗോവിന്ദച്ചാമിയുടെ കേസ് ആളൂർ വക്കീൽ എടുത്തത്. സമാനമായ രീതിയിൽ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസൽമിന്റെ വക്കാലത്ത് ഏറ്റെടുക്കാനും ആളൂർ ശ്രമിച്ചിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തു. സാധാരണഗതിയിൽ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകൾ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനുപോലും സാധാരണഗതിയിൽ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നുംവരെ സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടിരുന്നു.

എന്തായലും ഗോവിന്ദച്ചാമിയെ തൂക്കു കയറിൽ നിന്നും രക്ഷിച്ചതോടെ അഡ്വ. ആളൂരിന് ക്രിമിനലുകൾക്കിടയിൽ ഗ്ലാമർ പരിവേഷം ഉണ്ടായി. ഇപ്പോൾ കൂടത്തായിയിൽ ജോളിയുടെ വക്കാലത്തും ഏറ്റെടുത്തു. ഇതോടെ പല വിവാദങ്ങളും കേരളത്തിൽ ഉണ്ടായി. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ അഭിഭാഷകനും ആളൂരായിരുന്നു. പിന്നീട് വക്കാലത്ത് ഒഴിയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP