Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദങ്ങൾക്കൊടുവിൽ എംഎസ്എഫിന്റെ പുതിയ സംസ്ഥാന കമ്മറ്റിയെ പ്രഖ്യാപിച്ചു; പികെ നവാസ് പ്രസിഡന്റും ലത്തീഫ് തുറയൂർ ജനറൽ സെക്രട്ടറിയും; വിഭാഗീയത കത്തിയപ്പോൾ അരങ്ങേറിയത് നേതാക്കളെ മുറിയിൽ പൂട്ടിയിട്ടത് അടക്കമുള്ള സംഭവങ്ങൾ; ഒടുവിൽ ലീഗിന്റെ വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ പ്രഖ്യാനം നടത്തിയത് പാണക്കാട് ഹൈദരലി തങ്ങൾ

വിവാദങ്ങൾക്കൊടുവിൽ എംഎസ്എഫിന്റെ പുതിയ സംസ്ഥാന കമ്മറ്റിയെ പ്രഖ്യാപിച്ചു; പികെ നവാസ് പ്രസിഡന്റും ലത്തീഫ് തുറയൂർ ജനറൽ സെക്രട്ടറിയും; വിഭാഗീയത കത്തിയപ്പോൾ അരങ്ങേറിയത് നേതാക്കളെ മുറിയിൽ പൂട്ടിയിട്ടത് അടക്കമുള്ള സംഭവങ്ങൾ; ഒടുവിൽ ലീഗിന്റെ വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ പ്രഖ്യാനം നടത്തിയത് പാണക്കാട് ഹൈദരലി തങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടന എംഎസ്എഫിന് പുതിയ സംസ്ഥാന കമ്മറ്റിയായി. മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളാണ് എംഎസ്എഫിന്റെ പുതിയ സംസ്ഥാന കമ്മറ്റിയെ പ്രഖ്യാപിച്ചത്. മലപ്പുറത്ത് നിന്നുള്ള പികെ നവാസ് പ്രസിഡണ്ടായും ലത്തിഫ് തുറയൂർ ജനറൽസെക്രട്ടറിയുമായിട്ടുള്ള സംസ്ഥാന കമ്മറ്റിയാണ് നിലവിൽ വന്നത്. പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതിനായി കോഴിക്കോട്ട് ചേർന്ന കൗൺസിൽ യോഗം വിഭാഗീയത മൂലം നേരത്തെ തർക്കത്തിൽ കലാശിച്ചിരുന്നു.

ഇതിനെ തുടർന്ന് റിട്ടേർണിങ് ഓഫീസർമാരെ അടക്കം പൂട്ടിയിടുന്ന സാഹചര്യത്തലേക്ക് കാര്യങ്ങളെത്തിയിരുന്നു. ഔദ്യോഗിക പക്ഷം നിഷാദ് കെ സലീമിനെയും മറുപക്ഷം പി കെ നവാസിനെയും പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിനിടെ പാണക്കാട് കുടുംബം പികെ നവാസിനെ അനുകൂലിച്ച് രംഗത്ത് വന്നതോടെ പ്രതിഷേധം കനത്തു. പാണക്കാട് സാദിക്കലി തങ്ങൾ പികെ നവാസിന് അനുകൂലമായി യോഗത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള തർക്കങ്ങൾ സംഘർഷത്തിലേക്കെത്തിയതോടെയാണ് തീരുമാനമെടുക്കാൻ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷനെ ചുമതലപ്പെടുത്തിയത്.

ചേരിതിരിഞ്ഞ പ്രവർത്തനത്തിന്റെ പേരിൽ നിരവധി പേർക്കെതിരെ ലീഗ് സംസ്ഥാന കമ്മറ്റി നടപടിയെടുക്കുകയും ചെയ്തു. മുതിർന്ന ലീഗ് നേതാക്കളുൾപ്പെടെയുള്ള റിട്ടേർണിങ് ഓഫീസർമാരെ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ആറ് എംഎസ്എഫ് പ്രവർത്തകരെ സംഘടനിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കാമ്പസ് കൗൺസിൽ കൺവീനർ മുഫീദ് റഹ്മാൻ, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെപി റാഷിദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർഷാദ് ജാതിയേരി, ഇ കെ ശഫാഫ് പേരാവൂർ, ഷബീർ അലി തെക്കേകാട്ട് തുടങ്ങിയവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഈ തർക്കങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് ഇപ്പോൾ പാണക്കാട് കുടുംബം അനുകൂലിച്ചിരുന്ന മലപ്പുറത്ത് നിന്നുള്ള പികെ നവാസിനെ പ്രസിഡണ്ടാക്കിയുള്ള ഹൈദരലി തങ്ങളുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. നേരത്തെ 10 ജില്ലാ കമ്മറ്റികൾ പാണക്കാട് സാദിക്കലി തങ്ങൾക്ക് അനുകൂലമായി രംഗത്ത് വന്നിരുന്നു.തുടക്കം മുതൽ ഭാരവാഹി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ പലരും സഹഭാരവാഹി പട്ടികയിൽ പോലും ഇടം പിടിക്കാത്തത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. സികെ നജാഫാണ് പുതിയ ട്രഷറർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP