Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭയാർത്ഥികളോട് ഐക്യപ്പെട്ട് 1000 കിലോമീറ്റർ നടന്നുതീർത്ത് റിയാസ്; കോഴിക്കോട് നിന്നാരംഭിച്ച യാത്ര അവസാനിച്ചത് ചെന്നൈയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ; റിയാസ് കേരളത്തിൽ ദിവസവും ശരാശരി നടന്നു തീർത്തത് 30-35 കിലോമീറ്ററുകൽ; ഐക്യരാഷ്ട്രസഭയുടെ ക്യാമ്പയിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൽനട യാത്ര ചെയ്യുന്നത് 57000 പേർ

അഭയാർത്ഥികളോട് ഐക്യപ്പെട്ട് 1000 കിലോമീറ്റർ നടന്നുതീർത്ത് റിയാസ്; കോഴിക്കോട് നിന്നാരംഭിച്ച യാത്ര അവസാനിച്ചത് ചെന്നൈയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ; റിയാസ് കേരളത്തിൽ ദിവസവും ശരാശരി നടന്നു തീർത്തത് 30-35 കിലോമീറ്ററുകൽ; ഐക്യരാഷ്ട്രസഭയുടെ ക്യാമ്പയിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൽനട യാത്ര ചെയ്യുന്നത് 57000 പേർ

ജാസിം മൊയ്തീൻ

കോഴിക്കോട്: അഭയാർത്ഥികളുടെ പ്രശ്നങ്ങൾ ജനങ്ങളുമായി സംവദിക്കാനായി കോഴിക്കോട് മുതൽ ചെന്നൈ വരെ 1076 കിലോമീറ്റർ നടന്നു വന്നിരിക്കുകയാണ് പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി റിയാസ് എന്ന 32 വയസ്സുകാരൻ. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അഭയാർത്ഥി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസിയായ യുഎൻഎച്ച്സിആറിന്റെ സ്റ്റെപ്പ് വിത്ത് റെഫ്യൂജീസ് എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു റിയാസിന്റെ നടത്തം. ഫെബ്രുവരി ഒന്നാം തിയ്യതി കോഴിക്കോട് നിന്ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ കേളമ്പാക്കത്തുള്ള റോഹിങ്ക്യൻ മുസ്ലിംസിന്റെ അഭയാർത്ഥി ക്യാമ്പിൽ അവസാനിച്ചത്.

കോഴിക്കോട് നിന്നാരംഭിച്ച യാത്ര തൃശൂർ, എറണാകുളം, തിരുവനന്തപുരം, മധുരൈ, തിരുച്ചിറപ്പള്ളി, ചിദംബരം, പോണ്ടിച്ചേരി വഴിയാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയത്. കേരളത്തിൽ ദിവസവും ശരാശരി 30-35 കിലോമീറ്ററുകളാണ് റിയാസ് നടന്നിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചതോടെ അത് 40 കിലോമീറ്ററായി. യാത്രയിലുടനീളം നാട്ടുകാരുമയി അഭയാർത്ഥികളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് തന്റെ നടത്തം തുടർന്നതെന്ന് റിയാസ് മറുനാടനോട് പറഞ്ഞു.

വിവിധ യൂത്ത് ക്ലബുകൾ, രാഷ്ട്രീയ പാർട്ടികൾ അനുവദിച്ച വേദികൾ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, മധുരൈകാമരാജ് യൂണിവേഴ്സിറ്റി അടക്കമുള്ള വിവിധ കലാലയങ്ങൾ ഇവിടങ്ങളിലെല്ലാം റിയാസ് അഭയാർത്ഥി പ്രശ്നങ്ങളെ കുറിച്ച് സംവദിച്ചു. കാലാവസ്ഥാ പ്രശ്നങ്ങളൊഴിച്ചാൽ മറ്റൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളുണ്ടായിട്ടില്ലെന്നും ജനങ്ങളിൽ നല്ല പ്രതികരണങ്ങൾ മാത്രമാണുണ്ടായതെന്നും റിയാസ് പറയുന്നു.

സ്റ്റെപ് വിത്ത് റെഫ്യൂജീസ്

യുഎൻഎച്ച്സിആറിന്റെ 2016ലെ പഠനം പറയുന്നത് ഒരു വർഷക്കാലയളവിൽ ലോകത്താകമാനമുള്ള അഭയാർത്ഥികൾ നടന്നു തീർക്കുന്നത് 200 കോടി കിലോമീറ്ററാണ്. അതൊടൊപ്പം തന്നെ ലോകത്ത് അപരവിദ്വേശം വലിയ തോതിൽ വർദ്ധിച്ചുവരുന്നതായും പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായിട്ട് 2018 ഓഗസ്റ്റ് മാസം യുഎൻഎച്ച്സിആർ ബാങ്കോക്കിൽ ആരംഭിച്ച ഒരു ക്യാമ്പയിനാണ് സ്റ്റെപ് വിത്ത് റഫ്യൂജിസ് 2 ബില്ല്യൺ കിലോമീറ്റേർസ് എന്നത്. നിലവിൽ ക്യാമ്പയിന്റെ ഭാഗമായി ലോകത്താകമാനം 13 രാജ്യങ്ങളിൽ നിന്നായി 57000 പേർ ഇത്തരത്തിൽ നടക്കുന്നുണ്ട്.

യുഎൻഎച്ച്സിആറിന്റെ വെബ്സൈറ്റ് വഴിയാണ് ഈ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിന് ആവശ്യമായി രജീസ്ട്രേഷൻ നടത്തേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ അനുഭവങ്ങൾ ആ വെബ്സൈറ്റിലുണ്ട്. അത്തരത്തലൊരു അഭയാർത്ഥി കൂടുംബത്തിന്റെ അനുഭവമാണ് റിയാസിനെയും ഈ ക്യാമ്പയിനിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. അത് സൗത്ത് സുഡാനിൽ നിന്നുള്ള ഇവ എന്ന 9 വയസ്സുള്ള പെൺകുട്ടിയുടെ അനുഭവമായിരുന്നു.

ആഭ്യന്തരകലഹം ഒരുരാത്രികൊണ്ട് ഇല്ലാതാക്കിയത് ഇവയുടെ ഉറ്റവരെകൂടിയാണ്. പന്ത്രണ്ട് ദിനരാത്രങ്ങൾകൊണ്ട് അവളെത്തിയത് 409 കിലോമീറ്റർ അകലെയുള്ള എത്യോപ്യയിലെ അഭയാർഥിക്യാമ്പിൽ. ഇവ ഉൾപ്പെടെയുള്ള ലോകത്തിലെ അഭയാർഥിളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റിയാസ് തന്റെ ഒറ്റക്കുള്ള നടത്തം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP