Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചലന-സംസാര ശേഷി നഷ്ടമായിട്ടും കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി കെ എസ് വിക്രമൻ പടുത്തുയർത്തിയ സ്ഥാപനം; തിരുവനന്തപുരം, കൊച്ചി, ഡൽഹി, ദുബായ്, അജ്മാൻ, ചൈന, യു.കെ. എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുമായി ദക്ഷിണേന്ത്യയിലെ നമ്പർ വൺ; കോവിഡ് പരിശോധനക്കിടെ ചാടിപ്പോയ മൂന്നാറിലെ ബ്രിട്ടീഷുകാരന്റെ രഹസ്യ യാത്രയ്ക്ക് സൗകര്യവും ഒത്താശയും ചെയ്തത് വിക്രമൻ കണ്ണിമ ചിമ്മാതെ വളർത്തിയ സ്ഥാപനം; നായകൻ വിടപറഞ്ഞപ്പോൾ ജയശ്രീ ട്രാവൽസിനെ വാർത്തകളിൽ നിറച്ച് വിവാദവും

ചലന-സംസാര ശേഷി നഷ്ടമായിട്ടും കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി കെ എസ് വിക്രമൻ പടുത്തുയർത്തിയ സ്ഥാപനം; തിരുവനന്തപുരം, കൊച്ചി, ഡൽഹി, ദുബായ്, അജ്മാൻ, ചൈന, യു.കെ. എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുമായി ദക്ഷിണേന്ത്യയിലെ നമ്പർ വൺ; കോവിഡ് പരിശോധനക്കിടെ ചാടിപ്പോയ മൂന്നാറിലെ ബ്രിട്ടീഷുകാരന്റെ രഹസ്യ യാത്രയ്ക്ക് സൗകര്യവും ഒത്താശയും ചെയ്തത് വിക്രമൻ കണ്ണിമ ചിമ്മാതെ വളർത്തിയ സ്ഥാപനം; നായകൻ വിടപറഞ്ഞപ്പോൾ ജയശ്രീ ട്രാവൽസിനെ വാർത്തകളിൽ നിറച്ച് വിവാദവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള ദക്ഷിണേന്ത്യയിലെ തന്നെ നമ്പർ വൺ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി. വിദേശികൾ അടക്കം നിരവധിപേർ കേരളം കാണാൻ എത്തിച്ച പ്രമുഖ ട്രാവൽസായ ജയശ്രീ ട്രാവൽസ് ഇപ്പോൾ വിവാദത്തിലാണ്. കോവിഡ് പരിശോധനക്കിടെ ചാടിപ്പോയ മൂന്നാറിലെ ബ്രിട്ടീഷുകാരനെ യാത്രയ്ക്ക് സൗകര്യവും ചെയ്തത് ഈ ട്രാവൽസാണെന്നാണ് പുറത്തുവരുന്ന വിവരം. തനിക്ക് യാതൊരു പനികുറഞ്ഞിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പുറത്തുപോകാൻ അനുവദിച്ചതെന്നാണ് ട്രാവൽസ് അധികൃതർ പറയുന്നത്.

പക്ഷേ അതിവിചിത്രമായ ഒരു അതിജീവന കഥയായിരുന്നു, ജയശ്രീ ട്രാവൽസിന്റെയും അതിന്റെ ഉടമ കെ എസ് വിക്രമന്റെതും. സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ രോഗങ്ങൾ ശരീരത്തെ തളർത്തിയിട്ടും മനസ്സു തളരാതെ ജീവിതത്തോട് പടപൊരുതിയ ഇദ്ദേഹമാണ് ഈ ട്രാവൽസ് സ്ഥാപിച്ചത്. 2019 ഡിസംബർ 16നാണ് ഇദ്ദേഹം അന്തരിച്ചത്. ബിസിനസ് രംഗത്തു മുന്നേറുന്നതിനിടയിലാണ് സ്റ്റീഫൻ ഹോക്കിങ്ങിനെ ബാധിച്ച മോട്ടർ ന്യൂറോൺ ഡിസീസ് വിക്രമനെ ബാധിച്ചത്. ചലനശേഷിയും സംസാരശേഷിയും നഷ്ടമായി.

പിന്നീട് കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി നിർദ്ദേശങ്ങൾ നൽകിയാണ് ബിസിനസ് മുന്നോട്ട് കൊണ്ടു പോയി. അങ്ങനെ ഈ പ്രവാസി വ്യവസായി ലോകത്തെ അമ്പരപ്പിക്കുന്ന തരത്തിൽ ബിസിനസ് സാമ്രാജ്യം കെട്ടിയുയർത്തി. തിരുവനന്തപുരം കരിമണൽ കോണ്ടൂർ സൈബർ ഗാർഡൻസ് കാസിയ അപ്പാർട്‌മെന്റ് 7 ഇയിൽ വിക്രമൻ ആരേയും അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ആരോഗ്യ പ്രശ്‌നങ്ങൾക്കിടയിലും നേടിയത്. ഒടുവിൽ 63-ാം വയസ്സിൽ മരണവും. ഇതോടെ ജയശ്രീ ട്രാവൽസിന്റെ നടത്തിപ്പിലെ കാവൽക്കാരനാണ് നഷ്ടമായത്. ഇതാണ് എന്നും നല്ല പേര് മാത്രം നേടിയ ഈ ഗ്രൂപ്പിന് വിനയായതും കോവിഡ് വിവാദത്തിൽ ഇത് പെടാൻ കാരണവും.

രോഗം ബാധിച്ച് കിടപ്പിലായിട്ടും ബിസിനസ് കാര്യങ്ങളിൽ സജീവമായി ഇടപെട്ട് ഏവർക്കും പ്രചോദനമാകുന്ന ബിസിനസുകാരനായിരുന്നു വിക്രമൻ. അഞ്ച് രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി, തിരുവനന്തപുരത്തെ വിവിൻ ലക്ഷുറി സ്യൂട്ട്സ്, അജ്മാനിലെ അൽ അലിഫ് പ്രിന്റിങ് പ്രസ് എന്നിവയുടെ കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് ശരീരത്തിന്റെ ഈ നിശ്ചലാവസ്ഥയിലും വിക്രമൻ കൈകാര്യം ചെയ്തത്. തളരില്ലെന്ന് സ്വയം തീരുമാനിച്ച് അയാൾ ജീവിതത്തോട് പൊരുതി. ഭാര്യയും മക്കളും കൂടെനിന്നപ്പോൾ കിടക്കയിൽക്കിടന്ന് കണ്ണുകൾമാത്രം ഉപയോഗിച്ച് ബിസിനസ് കൈകാര്യം ചെയ്തു. പരാജയപ്പെടില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ പിന്നെ ഒരു ശക്തിക്കും അതിനാവില്ലെന്ന് വിക്രമൻ കണ്ണുകൾകൊണ്ട് നമ്മളോട് പറഞ്ഞു.

തലസ്ഥാനത്തെ ജയശ്രീ ട്രാവൽസ്, വിവിൻ സ്വീറ്റ് ലക്ഷ്വറി ബിസിനസ് ഹോട്ടൽ, ദുബായിലെ ഹൈ സാൻഡ്സ് ടൂർസ്, അജ്മാനിലെ അൽ നബീൽ പ്രിന്റേഴ്സ്, കൊച്ചിയിലെ ശ്രീരാഗം ലക്ഷ്വറി ഹോം സ്റ്റേ എന്നിവയുടെയൊക്കെ സ്ഥാപകനും സാരഥിയുമായിരുന്നു വിക്രമൻ. കൊല്ലം ജില്ലയിലെ പുനലൂരിനടുത്തു പിറവന്തൂർ എന്ന സ്ഥലത്തു കുന്നത്ത് വീട്ടിൽ പരേതരായ ശങ്കരന്റെയും ജാനകിയുടെയും മകനായി 1956 ൽ ആയിരുന്നു ജനനം. ബിസിനസ് രംഗത്തു മുന്നേറുന്നതിനിടയിലാണ് മോട്ടർ ന്യൂറോൺ ഡിസീസ് ബാധിച്ചത്. പക്ഷേ ആത്മവിശ്വാസം കൈമുതലാക്കി മുന്നേറി. അങ്ങനെ അംഗീകാരങ്ങൾ നേടിയെടുത്തു. 2001 02 ൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരള ഫ്രണ്ട്ലി ഓവർസീസ് ടൂർ ഓപ്പറേറ്റർക്കുള്ള അവാർഡ്, 2007 08 , 2008 09 , വർഷങ്ങളിൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ ബെസ്റ്റ് ഓവർസീസ് ടൂർ ഓപ്പറേറ്റർക്കുള്ള അവാർഡ് എന്നിവ നേടിയിട്ടുണ്ട്

വളരെ ചെറുപ്പത്തിൽതന്നെ കെ. എസ്. വിക്രമൻ പ്രവാസിയായി ദുബായിലെത്തിയിരുന്നു. ആദ്യകാലത്തു പ്രിന്റിങ് രംഗത്ത് ചെറിയ ചില കാൽവയ്പുകൾ നടത്തിയ വിക്രമൻ പിന്നീട് അജ്മാനിൽ അൽനബീൽ എന്ന ലോകോത്തര നിലവാരത്തിലുള്ള പ്രിന്റിങ് പ്രസ് സ്ഥാപിച്ചു. ഹെയ്ഡിൽ ബെർഗ് എന്ന ജർമനിയിലെ ലോക പ്രശസ്ത പ്രിന്റിങ് പ്രസ് നിർമ്മാതാക്കൾ രാജ്യാന്തരതലത്തിൽ അവരുടെ ഏറ്റവും മികച്ച കസ്റ്റമർ സ്ഥാനം നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തിൽ ലോക നിലവാരത്തിൽ ഒരു ലക്ഷ്വറി ടൂറിസ്റ്റ് ബസ് അവതരിപ്പിച്ചതും വിക്രമനാണ്. കാർ റെന്റ് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുടങ്ങിയതും വിക്രമൻ തന്റെ ജയശ്രീ ട്രാവൽസിലൂടെയാണ്. ടെക്‌നോപാർക്കിന്റെ വളർച്ചയുടെ ഘട്ടത്തിൽ വിദേശത്തു നിന്നു വരുന്ന സംരംഭകർക്കും വിദഗ്ദ്ധർക്കും ലോക നിലവാരത്തിലുള്ള ആഡംബര വാഹനങ്ങൾ കിട്ടിയതും ഈ സംവിധാനത്തിലൂടെയാണ്.

അതിജീവനത്തിനായി പൊരുതുന്നവർക്ക് മുന്നിൽ അത്ഭുതമായിരുന്ന കെ.എസ് വിക്രമൻ. ശരീരത്തിലെ പേശികളുടെ ചലനം നഷ്ടപ്പെടുന്ന മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗത്തിനടിപ്പെട്ടിട്ടും ബിസിനസിൽ അസൂയാവഹമായ വിജയങ്ങൾ കൈവരിച്ചാണ് വിക്രമൻ ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. കണ്ണുകളുടെ ചലനം മാത്രം ഉപയോഗിച്ച് പ്രതിവർഷം 50കോടിയുടെ ബിസിനസും കൈകാര്യം ചെയ്തു. തിരുവനന്തപുരത്തെ വിവിൻ ലക്ഷുറി സ്യൂട്ട്സ്, ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി, അജ്മാനിലെ അൽ അലിഫ് പ്രിന്റിങ് പ്രസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു വിക്രമൻ. അവസാന നിമിഷങ്ങളിലും ബിസിനസിൽ അദ്ദേഹം സജീവമായിരുന്നു. ഭാര്യ: വിനജ. മക്കൾ: വിജയശ്രീ, ജയശ്രീ, ശ്രീകാന്ത്. മരുമകൻ: സിജു മാധവൻ.

1956-ലെ സ്വാതന്ത്ര്യദിനത്തിലാണ് കെ.എസ്. വിക്രമന്റെ ജനനം. സ്‌കൂൾ പഠനം കേരളത്തിൽ. നാട്ടിൽ ജോലി. ഇതിനിടെ വിനജ വിശ്വംഭരനുമായി വിവാഹം. വിജയശ്രീ, ജയശ്രീ, ശ്രീകാന്ത് മൂന്നുമക്കൾ. 1989-ൽ അമ്മാവനൊപ്പം അജ്മാനിലേക്ക് വിമാനം കയറി. അവിടെ അൽ അലിഫ് പ്രിന്റിങ് പ്രസ് ആരംഭിച്ചു. അത് വലിയ വിജയമായി. ബിസിനസ് കേരളത്തിലേക്ക് വളർത്താൻ വിക്രമന് അതിയായ ആഗ്രഹമായി. ടൂറിസം മേഖലയിലേക്കായിരുന്നു അടുത്ത ചുവടുവെപ്പ്. രണ്ടായിരത്തിൽ മകളുടെ പേരിൽ ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി ആരംഭിച്ചു.

ട്രാവൽസ് വൻ ലാഭമായതോടെ വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങി. തിരുവനന്തപുരം, കൊച്ചി, ഡൽഹി, ദുബായ്, അജ്മാൻ, ചൈന, യു.കെ. എന്നിവിടങ്ങളിൽ ജയശ്രീ ട്രാവൽസിനിപ്പോൾ ബ്രാഞ്ചുകളുണ്ട്. ഈ സ്ഥാപനമാണ് ഇപ്പോൾ നിയമ നടപടികൾ പോലും നേരിടുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP