Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസ് പരിശോധന വേഗത്തിലാക്കാനുള്ള യുഎസ് ശ്രമത്തിൽ ഗൂഗിളും വാൾമാർട്ടും ചേരുന്നു

കൊറോണ വൈറസ് പരിശോധന വേഗത്തിലാക്കാനുള്ള യുഎസ് ശ്രമത്തിൽ ഗൂഗിളും വാൾമാർട്ടും ചേരുന്നു

മൊയ്തീൻ പുത്തൻചിറ

വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ കോർപ്പറേറ്റ് അമേരിക്ക പങ്കുചേർന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എക്‌സിക്യൂട്ടീവുകളും ജനങ്ങൾക്ക് വൈറസ് പരിശോധനകൾ ആവശ്യമാണോ എന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നതിന് ഗൂഗിൾ ഒരു വെബ്‌സൈറ്റ് നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും, ബിസിനസ് സ്ഥാപനങ്ങൾക്ക് അവരവരുടെ പാർക്കിങ് ഏരിയകളിൽ ഡ്രൈവ് ത്രൂ പരിശോധന ആരംഭിക്കുകയും ചെയ്യാമെന്നും അറിയിച്ചു.

അതിവേഗം പടരുന്ന വൈറസിനായുള്ള പരിശോധന വർദ്ധിപ്പിക്കാനും മെച്ചപ്പെടുത്താനും യുഎസ് ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് മിക്കവാറും എല്ലാ യുഎസ് സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞു. അമേരിക്കയിൽ 1,660 ൽ അധികം ആളുകളെ അത് ബാധിച്ചു.

'മുൻകാല വെബ്‌സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഒരു വെബ്‌സൈറ്റ് വികസിപ്പിക്കാൻ ഗൂഗിൾ മുന്നോട്ടു വന്നതിൽ അവരോട് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ജനങ്ങൾക്ക് വൈറസ് ടെസ്റ്റ് ആവശ്യമാണോ എന്ന് നിർണ്ണയിക്കുതിനും അടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്ത് പരിശോധന സുഗമമാക്കുതിനും ഇത് വളരെ സഹായകമാകും,' ട്രംപ് പറഞ്ഞു. 1,700 എഞ്ചിനീയർമാരാണ് ഗൂഗിളിൽ പ്രവർത്തിക്കുന്നത്.

ഈ വെബ്‌സൈറ്റിൽ, വൈറസ് പിടിപെടാൻ സാധ്യതയുള്ള ഉപയോക്താവിനോട് വെബ്‌സൈറ്റിൽ നിരവധി ചോദ്യങ്ങൾ ചോദിക്കുമെന്നും, അവർക്ക് കൊറോണ വൈറസ് പരിശോധന ആവശ്യമാണോ അതോ വേണ്ടയോ എന്ന് വെബ്‌സൈറ്റ് ശുപാർശ ചെയ്യുമെന്നും പറയുന്നു. പരിശോധന കഴിഞ്ഞ് ഫലങ്ങൾ 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഓൺലൈനിൽ ലഭ്യമാകും.

വെബ്‌സൈറ്റിന്റെ സമാരംഭ തീയതി ഞായറാഴ്ച രാത്രിയോടെ അറിയുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു.നിരവധി ജീവനക്കാരുടെ സഹായത്തോടെ വെബ് സൈറ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുകയാണെന്ന് ഗൂഗിൾ പാരന്റ് കമ്പനിയായ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വെർലി എന്ന ഹെൽത്ത് കെയർ ടെക് കമ്പനിയും പറഞ്ഞു.

ഞങ്ങൾ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും, കാലക്രമേണ കൂടുതൽ വിശാലമായി വികസിപ്പിക്കാമെന്ന പ്രതീക്ഷയോടെ സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയയിൽ ആദ്യഘട്ട പരീക്ഷണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണെന്നും വക്താവ് കാത്ലീൻ പാർക്ക്‌സ് പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ പോലുള്ള വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ള ആളുകളുടെ പരിശോധന ആവശ്യങ്ങൾ വിലയിരുത്തുന്നതിനാണ് തുടക്കത്തിൽ ലക്ഷ്യമിടുന്നതെന്ന് വെർലിയുടെ മറ്റൊരു വക്താവ് കരോലിൻ വാങ് പറഞ്ഞു. സാൻ ഫ്രാൻസിസ്‌കോ മേഖലയിലെ നിരവധി സൈറ്റുകളിൽ സിസ്റ്റം കൂടുതൽ വിശാലമായി പരീക്ഷിക്കാൻ വെറിലി ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

ക്വസ്റ്റ് ഡയഗ്‌നോസ്റ്റിക്‌സ്, ലാബ്‌കോർപ്പ് തുടങ്ങിയ ഓർഗനൈസേഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് വെർലി. മറ്റ് മേഖലകളിൽ പരിശോധന കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും പ്രയോജനകരവുമാക്കുതിനുള്ള അധിക സമീപനങ്ങളിൽ അവർ പ്രവർത്തിക്കുന്നു.

വെബ്‌സൈറ്റ് സന്ദർശകർ സമർപ്പിച്ച ഡാറ്റ എങ്ങനെ പരിരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വെർലി വക്താക്കൾ പ്രതികരിച്ചില്ല.ഡ്രൈവ് ത്രൂ കൊറോണ വൈറസ് പരിശോധനയ്ക്ക് സഹായിക്കുന്നതിന് യുഎസിലെ പ്രമുഖ റീട്ടെയിലർമാർ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് റീട്ടെയിൽ ഇൻഡസ്ട്രി ലീഡേഴ്‌സ് അസോസിയേഷൻ അറിയിച്ചു. വാൾമാർട്ട്, ടാർഗെറ്റ്, വാൾഗ്രീൻസ് ബൂട്ട്‌സ് അലയൻസ് ഇങ്ക്, സിവി എസ് എന്നിവയിലെ മുതിർന്ന നേതാക്കൾ ട്രംപിന്റെ പ്രഖ്യാപനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു.

റീട്ടെയിൽ സ്റ്റോർ പാർക്കിങ് സ്ഥലങ്ങളിൽ പരിശോധന നടത്തുകയും പ്രാദേശിക ആരോഗ്യ വകുപ്പുകളുമായും ഡയഗ്‌നോസ്റ്റിക് ലാബുകളുമായും സഹകരിച്ച് പരിശോധന പൂർത്തിയാക്കാൻ ലാബുകളിലേക്ക് അയക്കും. ടെസ്റ്റിങ് സൈറ്റുകൾ കമ്പനികൾ പ്രവർത്തിപ്പിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP