Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റാലിയൻ സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് സെന്റ് പീറ്റേഴ്സ് സ്‌ക്വയർ അടച്ച് വത്തിക്കാൻ; ഈസ്റ്റർ ചടങ്ങുകൾ അടച്ചിട്ട കത്തീഡ്രലിൽ; വിജനമായ തെരുവിലൂടെ നടന്ന് രോഗം ബാധിച്ച നഗരത്തെ ആശീർവദിച്ചു പ്രാർത്ഥിച്ചു കണ്ണീരോടെ പോപ്പ് ഫ്രാൻസിസ്; 500 വർഷം മുൻപ് പ്ലേഗ് ജീവനെടുത്ത ഇടങ്ങളിലും പോപ്പിന്റെ പ്രാർത്ഥനാ പുഷ്പങ്ങൾ

ഇറ്റാലിയൻ സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് സെന്റ് പീറ്റേഴ്സ് സ്‌ക്വയർ അടച്ച് വത്തിക്കാൻ; ഈസ്റ്റർ ചടങ്ങുകൾ അടച്ചിട്ട കത്തീഡ്രലിൽ; വിജനമായ തെരുവിലൂടെ നടന്ന് രോഗം ബാധിച്ച നഗരത്തെ ആശീർവദിച്ചു പ്രാർത്ഥിച്ചു കണ്ണീരോടെ പോപ്പ് ഫ്രാൻസിസ്; 500 വർഷം മുൻപ് പ്ലേഗ് ജീവനെടുത്ത ഇടങ്ങളിലും പോപ്പിന്റെ പ്രാർത്ഥനാ പുഷ്പങ്ങൾ

സ്വന്തം ലേഖകൻ

യൂറോപ്പിൽ കൊറോണയുടെ താണ്ഡവത്തിൽ ഏറ്റവുമധികം ജീവൻ പൊലിഞ്ഞ ഇറ്റലിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കർശനമായ നടപടികളോടെ സർക്കാർ ഈ ദുരന്തത്തെ ചെറുക്കാൻ ശ്രമിക്കുന്നുമുണ്ട്. ആളുകൾ കഴിയുന്നതും വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശം നിലവിലുള്ളപ്പോൾ തന്നെ, റോമിലെ വിജനമായ തെരുവുകളിലൂടെ മാർപ്പാപ്പ നടന്നെത്തി, രോഗബാധിതയായ നഗരത്തിനുവേണ്ടി പ്രാർത്ഥിക്കാൻ.

ആൾത്തിരക്കില്ലാത്ത സെന്റ് പീറ്റേഴ്സ്ബർഗിലെ ബാൽക്കണിയിൽ വന്ന് ആശീർവാദം നൽകിയശേഷമാണ് പോപ്പ് ഫ്രാൻസിസ് വത്തിക്കാൻ വിട്ടിറങ്ങിയത്. ഇറ്റാലിയൻ തലസ്ഥാനത്തെ രണ്ട് പ്രധാന പള്ളികളായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മഗിയോറിലെ സാന്റാ മരിയ ബസലിക്കയാണ് പോപ്പ് ആദ്യം സന്ദർശിച്ചത്.

അവിടെ അല്പനേരം പ്രാർത്ഥിച്ചശേഷം അദ്ദേഹം വിയാൽ ഡി കൊർസൊയിലേക്ക് തിരിച്ചു. സെന്റ് മാർസെലൊ അൽ കൊർസൊ ആയിരുന്നു ലക്ഷ്യം. 1522-ൽ റോമാ നഗരത്തെയാകെ വിഴുങ്ങിയ പ്ലേഗ് എന്ന മഹാമാരിയിൽ നിന്നും രക്ഷതേടി പ്രാർത്ഥനയോടെ ആയിരങ്ങൾ നടത്തിയ പ്രദക്ഷിണത്തിൽ ഏന്തിയിരുന്ന ക്രൂശിതരൂപം സൂക്ഷിച്ചു വച്ചിരിക്കുന്നത് ഈ പള്ളിയിലാണ്. അവിടെയും കണ്ണീരോടെ പ്രാർത്ഥനാ നിരതനായി പോപ്പ് ഫ്രാൻസിസ്.

ചെറിയ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെങ്കിലും 83 കാരനായ പോപ്പ് വിജനമായ നഗരവീഥികളിലൂടെ കാൽനടയായി പോകുവാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് മണിക്കൂറുകൾക്ക് മുൻപാണ് ഈ വർഷത്തെ ഈസ്റ്റർ ആഘോഷങ്ങൾ അടച്ചിട്ട കത്തീഡ്രലിലായിരിക്കും നടത്തുക എന്ന അറിയിപ്പ് വത്തിക്കാനിൽ നിന്നും വന്നത്. റേഡിയോ,

ടി വി, ഓൺലൈൻ മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ വിശ്വാസികൾക്ക് ഈ ചടങ്ങ് ദർശിക്കാനാവുമെന്നും വത്തിക്കാൻ വക്താവ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP