Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറ്റാലിയൻ ദമ്പതികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ എച്ച്‌ഐവി ചികിത്സക്കുള്ള മരുന്ന് നൽകിയത് ഇരുവരുടെയും പൂർണ്ണ സമ്മതത്തോടെ; കൊറോണ ബാധിതയായ ഭാര്യ രോഗമുക്തയായത് ഒരാഴ്‌ച്ച കൊണ്ട്; ഭർത്താവും സുഖം പ്രാപിക്കുന്നതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

ഇറ്റാലിയൻ ദമ്പതികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ എച്ച്‌ഐവി ചികിത്സക്കുള്ള മരുന്ന് നൽകിയത് ഇരുവരുടെയും പൂർണ്ണ സമ്മതത്തോടെ; കൊറോണ ബാധിതയായ ഭാര്യ രോഗമുക്തയായത് ഒരാഴ്‌ച്ച കൊണ്ട്; ഭർത്താവും സുഖം പ്രാപിക്കുന്നതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ ബാധിതരായ ഇറ്റാലിയൻ വയോധിക ദമ്പതികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ എച്ച്‌ഐവി ചികിത്സക്കുള്ള മരുന്ന് നൽകിയത് ഇരുവരുടെയും പൂർണ്ണ സമ്മതത്തോടെ ആയിരുന്നെന്ന് ആരോഗ്യമന്ത്രാലയം. ജയ്പൂരിൽ നടന്ന പരീക്ഷണം വിജയകരമായിരുന്നു എന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സൂചിപ്പിക്കുന്നത്. ഇറ്റലിയിൽനിന്നു ടൂറിസ്റ്റുകളായെത്തിയ അറുപത്തിയൊൻപതുകാരനും ഭാര്യയ്ക്കും സവായ് മാൻ സിങ് ആശുപത്രിയിലാണ് എച്ച്‌ഐവി ബാധിതർക്കു നൽകാറുള്ള ലോപിനാവിർ, റിറ്റോനാവിർ മരുന്നുകൾ ചേർത്തുനൽകിയത്. ഇതിനു പുറമെ മലമ്പനി, എച്ച്1എൻ1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും നൽകി.

ശ്വാസംമുട്ടലോടെ അതീവഗുരുതര നിലയിലായിരുന്നു ഭർത്താവ്. ഭാര്യയും ശ്വാസകോശ രോഗിയാണ്. പാർശ്വഫലങ്ങളുണ്ടായിട്ടില്ല.ദമ്പതികളിൽ ഭാര്യ ഒരാഴ്ച കൊണ്ടു കോവിഡ് മുക്തയായി. ഭർത്താവും സുഖപ്പെട്ടുവരുന്നു എന്നാണ് എസിഎംആർ വ്യക്തമാക്കുന്നത്. എങ്കിലും കൂടുതൽ വ്യാപകമായി പരീക്ഷിച്ചു തെളിയിക്കപ്പെടുന്നതുവരെ ഫലപ്രാപ്തി ഉറപ്പു നൽകാനാവില്ലെന്ന് ഐസിഎംആറിലെ പകർച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. രാമൻ ആർ. ഗംഗാഖേദ്കർ വ്യക്തമാക്കി.

ഇന്ത്യൻ ഡോക്ടർമാർ എച്ച്‌ഐവി ചികിത്സയിൽ പരിചയസമ്പന്നരാണെന്നു ഡോ. ഗംഗാഖേദ്കർ പറഞ്ഞു. ചൈനയിൽ 199 രോഗികളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലം വന്നാൽ ഈ ചികിത്സാമാർഗത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാവും. 2 മരുന്നുകളും ഇന്ത്യയിൽ ആവശ്യത്തിനു സ്റ്റോക്കുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. സാർസ്, മെർസ് രോഗങ്ങൾ പടർന്നപ്പോൾ മൃഗങ്ങളിലും ഏതാനും രോഗികളിലും ഇതു വിജയകരമായി പരീക്ഷിച്ചതാണെന്ന് ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടർ ഡോ. മനോജ് മുർഹേക്കറും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP