Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉയിർ അണ്ണനെ സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ; കണ്ട് ഞെട്ടി രാഷ്ട്രീയ കേരളം; തൃശൂരിലെ സിഐടിയു സമ്മേളനവും വിഴിഞ്ഞത്തെ സിപിഎം യോഗവും വാമനപുരത്തെ സഹകരണ തെരഞ്ഞെടുപ്പും കോട്ടയത്തെ ബിജെപി ഒത്തുചേരലും കണ്ടിട്ടും മിണ്ടാതിരുന്നവർ 'രജത് ആർമിയെ' വെറുതെ വിടില്ല; കൊറോണയെ അവഗണിച്ച് എയർപോർട്ടിലേക്ക് തള്ളിക്കയറിയത് മനുഷ്യ ജീവനേക്കൾ താര ആരാധനയ്ക്ക് വില കൊടുക്കുന്നവർ; ഏഷ്യാനെറ്റ് ബിഗ് ബോസിൽ നിന്ന് പുറത്തായ രജത് കുമാറിന്റെ സ്വീകരണം കേസാകുമ്പോൾ

ഉയിർ അണ്ണനെ സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ; കണ്ട് ഞെട്ടി രാഷ്ട്രീയ കേരളം; തൃശൂരിലെ സിഐടിയു സമ്മേളനവും വിഴിഞ്ഞത്തെ സിപിഎം യോഗവും വാമനപുരത്തെ സഹകരണ തെരഞ്ഞെടുപ്പും കോട്ടയത്തെ ബിജെപി ഒത്തുചേരലും കണ്ടിട്ടും മിണ്ടാതിരുന്നവർ 'രജത് ആർമിയെ' വെറുതെ വിടില്ല; കൊറോണയെ അവഗണിച്ച് എയർപോർട്ടിലേക്ക് തള്ളിക്കയറിയത് മനുഷ്യ ജീവനേക്കൾ താര ആരാധനയ്ക്ക് വില കൊടുക്കുന്നവർ; ഏഷ്യാനെറ്റ് ബിഗ് ബോസിൽ നിന്ന് പുറത്തായ രജത് കുമാറിന്റെ സ്വീകരണം കേസാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃശൂരിൽ സിഐടിയു സമ്മേളനം, വിഴിഞ്ഞത്ത് സിപിഎം സമ്മേളനം, കോട്ടയത്ത് ബിജെപിയുടെ ശക്തി കാട്ടൽ, വാമനപുരത്തെ കോറൊണക്കാലത്തെ സഹകരണ തെരഞ്ഞെടുപ്പ്. ഇതിന് എല്ലാം പിന്നിൽ നേതാക്കളായിരുന്നു. പല പാർട്ടിക്കാരുടെ നേതാക്കൾ. ഇതെല്ലാം കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധവുമായിരുന്നു. ഇവയെല്ലാം കേരളാ പൊലീസും ജില്ലാ ഭരണകൂടവും കണ്ടില്ലെന്ന് നടിച്ചു. ആർക്കെതിരെ രോഗ വ്യാപനത്തിന് സാധ്യത ഉയർത്തുന്ന വകുപ്പുകൾ പ്രകാരം കേസ് എടുത്തില്ല. ഇതോടെ ആവേശത്തിലായ രജത് ആർമി ഇന്നലെ നെടുമ്പാശ്ശേരിയിലേക്ക് ഒഴുകിയെത്തി. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ രജത് കുമാറിനെ സ്വീകരിക്കാൻ. ഇത് പക്ഷേ ഭരണ കൂടത്തിന് പിടിച്ചില്ല. നെടുമ്പാശ്ശേരിയിൽ തടിച്ചു കൂടി സ്വീകരണം നൽകിയവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നാലു പേരും തിരിച്ചറിയാത്ത 75 പേരുമാണ് കേസിലെ പ്രതികൾ.

കേസ് എടുത്തതുമായി ബന്ധപ്പെട്ട് എറണാകുളം കളക്ടർ ഇട്ട ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

--------

ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ കഴിഞ്ഞ ദിവസം പുറത്തായ രജിത് കുമാർ കേരളത്തിലെത്തിയത് ആവേശം തീർത്താണ്. കൊച്ചി വിമാനത്താവളത്തിൽ രാത്രി ഒൻപത് മണിയോടെയാണ് ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ രജിത് എത്തിയത്. ബിഗ് ബോസിലെ തങ്ങളുടെ പ്രിയതാരം എത്തുന്നതറിഞ്ഞ് മണിക്കൂറുകൾക്ക് മുൻപേ വിമാനത്താവളത്തിൽ ആരാധകർ എത്തിത്തുടങ്ങിയിരുന്നു. രജിത് പുറത്തേക്കിറങ്ങുന്ന സമയമായതോടെ വിമാനത്താവള പരിസരം ആൾക്കൂട്ടം കൊണ്ട് നിറഞ്ഞു. അവരെ നിയന്ത്രിക്കാൻ അധികൃതരും പൊലീസും ഏറെ പണിപ്പെടുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേസെടുക്കുന്നത്. അതേസമയം കൊവിഡ് 19 മുൻകരുതലുകൾ വകവെക്കാതെ വിമാനത്താവളം പോലെ ഒരു സ്ഥലത്ത് ഇത്രയധികം ആളുകൾ ഒരുമിച്ച് കൂടിയതിനെതിരേ ചിലർ പ്രതിഷേധവുമായി എത്തി. ഇതിനിടെയാണ് കേസെടുക്കൽ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം നിലവിലിരിക്കെ ഇത്രയധികം പേർ വിമാനത്താവളത്തിൽ ഒത്തുകൂടിയതാണ് വിമർശിക്കപ്പെടുന്നത്. എന്നാൽ ഇതൊന്നും സിപിഎം, ബിജെപി സമ്മേളനത്തിന് ആരും ബാധകമായില്ല.

ശനിയാഴ്ച എപ്പിസോഡിലാണ് രജിത് കുമാർ ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ വാരത്തിലെ വീക്ക്ലി ടാസ്‌കിനിടെ സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത്തിനെ ബിഗ് ബോസ് അപ്പോൾത്തന്നെ ഷോയിൽനിന്ന് താൽക്കാലികമായി പുറത്താക്കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം മോഹൻലാൽ അവതരിപ്പിച്ച ശനിയാഴ്ച എപ്പിസോഡിൽ രേഷ്മയോട് ചർച്ച ചെയ്തശേഷം മോഹൻലാൽ അന്തിമതീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. മൂന്ന് ദിവസം മുൻ വീക്ക്ലി ടാസ്‌കിൽ രജിത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പ്രവൃത്തിയെ തുടർന്ന് ബിഗ് ബോസ് അദ്ദേഹത്തെ താത്കാലികമായി പുറത്താക്കിയിരുന്നു..വീക്ക്ലി ടാസ്‌കിനിടെ സഹമത്സരാർത്ഥിയായയ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെത്തുടർന്നായിരുന്നു നടപടി.മോഹൻലാൽ അവതരിപ്പിച്ച ഇന്നലത്തെ എപ്പിസോഡിൽ രജിത്തിനെ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ച് എത്തിക്കണോ എന്ന തീരുമാനം ബിഗ് ബോസ് രേഷ്മയ്ക്ക് വിടുകയായിരുന്നു.. രജിത് രേഷ്മയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ മാപ്പ് സ്വീകരിക്കുന്നെന്ന് പറഞ്ഞ രേഷ്മ രജിത് തിരികെ എത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പരസ്യമായി പറഞ്ഞു. ഇതോടെ രജിത്ത് ഷോയിൽ നിന്ന് പുറത്താകുകയായിരുന്നു.

രജിത് കുമാർ പുറത്തായത് ഇങ്ങനെ

ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ളയാളായിരുന്നു രജിത് കുമാർ. വന്നതുമുതൽ വേറെ ലെവൽ കളികൾക്ക് അവസരമൊരുക്കിയ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടിൽ നിന്ന് താൽക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ താൽക്കാലികമായി മാറ്റിനിർത്തുകയായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ എത്തിയ ഇന്നത്തെ എപ്പിസോഡിൽ ഇത് തന്നെയാണ് ചർച്ചാ വിഷയം. രജിത് കുമാർ രേഷ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും വേദിയിലെത്തി മോഹൻലാലിനോട് ആദ്യമായി സംസാരിക്കുകയും ചെയ്തു.

മത്സരാർത്ഥികളോടും മോഹൻലാൽ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവർ അദ്ദേഹത്തിന് പൂർണമായ പിന്തുണ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് രജിത് പറഞ്ഞ ഒരു ആഗ്രഹത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന് മോഹൻലാൽ രേഷ്മയോട് ചെദിച്ചു. കാര്യം മറ്റ് മത്സരാർത്ഥികളോടു സംസാരിച്ച ശേഷം തീരുമാനം പറയാമെന്നും മോഹൻലാൽ പറഞ്ഞു. അവിടേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞെന്ന് മോഹൻലാൽ ബ്രേക്കിന് ശേഷം അറിയിച്ചു. ഇക്കാര്യത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന ലാലിന്റെ ചോദ്യത്തിന്. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാൻ രജിത്തിന് മോഹൻലാൽ അവസരം നൽകി. രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു.

ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേൾക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോൾ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരുന്നതിൽ താൽപര്യമില്ലെന്ന തീരുമാനത്തിൽ രേഷ്മ ഉറച്ചുനിൽക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാൽ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു. അതിനിടയിൽ എന്റെ കണ്ണിൽ മുളക് തേച്ചത് മാത്രമല്ല, എന്റെ അമ്മയുടെ കാര്യമാണ് എന്റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു. തീരുമാനത്തിൽ മാറ്റമില്ലല്ലോ എന്ന് മോഹൻലാൽ ചോദിച്ചതിന് പിന്നാലെ ഇല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു.

തുടർന്ന് നമുക്ക് നാളെ കാണാമെന്ന് പറഞ്ഞ് മോഹൻലാൽ ബിഗ് ബോസ് വീട്ടിനകത്തുനിന്ന് പുറത്തുവന്നു. രജിത്തിന് ആശംസകൾ നേരുകയും നന്നായിരിക്കട്ടെയെന്ന് പറഞ്ഞ് വീട്ടിനകത്ത് മുമ്പ് സംഭവിച്ച കാര്യങ്ങൾ രജിത്തിനെ കാണിച്ചു.വീടിനകത്ത് നടന്ന കാര്യങ്ങൾ കാണുന്നതിനിടയിൽ രജിത്തിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു. അവസാനമായി പടിയിറങ്ങുമ്പോൾ ചുറ്റും ആളുകളും ഉണ്ടായിരുന്നില്ല. കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ടമൊഴിഞ്ഞ സദസിലൂടെ രജിത്ത് പുറത്തേക്ക് പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP