Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളുടെ വിവാഹത്തിനും പങ്കെടുക്കാനായില്ല, അവസാനമായി ഒരുനോക്ക് കാണാനുമായില്ല; സുമയ്യയുടെ മരണ വിവരം അറിഞ്ഞിട്ടും ഇസ്മായിലിന് സൗദിയിൽ നിന്നും മടങ്ങാനാകാഞ്ഞത് കോവിഡ്19 ഭീഷണി നിലനിൽക്കുന്നതിനാൽ; മൂന്ന് പേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത് ഡ്രൈവർ ഉറങ്ങിയതിനാലെന്ന് നിഗമനം

മകളുടെ വിവാഹത്തിനും പങ്കെടുക്കാനായില്ല, അവസാനമായി ഒരുനോക്ക് കാണാനുമായില്ല; സുമയ്യയുടെ മരണ വിവരം അറിഞ്ഞിട്ടും ഇസ്മായിലിന് സൗദിയിൽ നിന്നും മടങ്ങാനാകാഞ്ഞത് കോവിഡ്19 ഭീഷണി നിലനിൽക്കുന്നതിനാൽ; മൂന്ന് പേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത് ഡ്രൈവർ ഉറങ്ങിയതിനാലെന്ന് നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: ഗർഭിണിയായ 20കാരിയുടെയും ഭർത്താവിന്റെയും ജീവൻ പൊലിഞ്ഞത് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ. സ്വന്തം മകളുടെ മൃതശരീരം പോലും അവസാനമായി ഒരു നോക്ക് കാണാനാകാത്ത പിതാവിന്റെ ദുര്യോഗവും നാട്ടുകാർക്ക് ഇരട്ടി സങ്കടമാകുന്നു. സൗദിയിൽ ജോലി ചെയ്യുന്ന പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിലിന്റെ മകൾ സുമയ്യയും ഭർത്താവ് ഹനീഫയും ഹനീഫയുടെ അനുജൻ ഷാജഹാനുമാണ് കഴിഞ്ഞ ദിവസം എംസി റോഡിൽ പുല്ലുവഴിയിൽ ഡബിൾപാലത്തിനു സമീപം ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നലെ പുലർച്ചെ 3.30നാണ് അപകടം നടന്നത്.

മകളുടെ വിവാഹ സമയത്തും ഇസ്മയിലിന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് ഒരു നാൾ അവശേഷിക്കെ മകളുടെയും മരുമകന്റെയും മരണ വാർത്തയറിഞ്ഞപ്പോഴും ഈ പിതാവിന് നാട്ടിലെത്താനായില്ല. കോവിഡ്19 സൗദിയിലും ഇന്ത്യയിലും പടരുന്നതിനിടെ യാത്രാവിലക്ക് നിലനിൽക്കുന്നതിനാലാണ് മകളെ അവസാനമായി ഒരുനോക്ക് കാണാൻ ഇദ്ദേഹത്തിന് കഴിയാതെ പോയത്.

സുമയ്യയും ഭർത്താവും അനുജനും സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂവാറ്റുപുഴ ഭാഗത്തു നിന്നു പെരുമ്പാവൂരിലേക്ക് റബർ തടിയുമായി വരികയായിരുന്ന ലോറിയുമായിട്ടാണ് എതിരെ വന്ന കാർ കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്.

അപകടത്തിൽ പെട്ടവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലോറി ഇടതുവശം ചേർത്താണ് ഓടിച്ചിരുന്നതെന്നും കാർ റോഡിന്റെ മധ്യഭാഗം കടന്ന് നിയന്ത്രണം വിട്ട് വലതുവശത്തേക്കു ഇടിച്ചു കയറുകയായിരുന്നെന്നും പെരുമ്പാവൂർ ജോയിന്റ് ആർടിഒ അറിയിച്ചു. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഹനീഫ നിലമ്പൂർ നമ്പൂരിപ്പെട്ടി ദുആ ഹിഫ്‌സ് കോളജ് അദ്ധ്യാപകനാണ്. മാതാവ്: ആയിഷ. മൃതദേഹം രാത്രി എട്ടോടെ ഒറ്റത്തറ ജുമാ മസ്ജിദിൽ കബറടക്കി. മുണ്ടക്കയം പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മയിൽ സക്കീന ദമ്പതികളുടെ മകളാണ് സുമയ്യ.

കഴിഞ്ഞ വർഷം മാർച്ച് 17നു മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പിതാവിന് അതേ മകളുടെയും മരുമകന്റെയും മൃതദേഹം പോലും കാണാൻ കഴിയില്ല. പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിലാണ് അപകടത്തിൽ മരിച്ച ഗർഭിണിയായ മകളെയും മരുമകനെയും അവസാനമായി ഒരുനോക്കു കാണാൻ കഴിയാത്ത ദുരവസ്ഥയിലായിരിക്കുന്നത്.
എംസി റോഡിൽ പെരുമ്പാവൂർ പുല്ലുവഴിയിൽ തടിലോറിയിൽ കാർ ഇടിച്ചാണ് ഇസ്മായിലിന്റെ മകൾ സുമയ്യയും (20) ഭർത്താവ് ഹനീഫയും ഹനീഫയുടെ അനുജൻ ഷാജഹാനും മരിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന ഇസ്മായിലിനു കഴിഞ്ഞ വർഷം മകളുടെ വിവാഹത്തിന് എത്താൻ കഴിഞ്ഞില്ല. ഇന്നലെ അപകടവിവരം ഇസ്മായിലിനെ അറിയിച്ചെങ്കിലും കോവിഡ്19 രോഗഭീതി കാരണം നാട്ടിലേക്കു വരാനുള്ള ശ്രമം നടന്നില്ല.

നാളെ വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ പുഞ്ചവയലിലെ വീട്ടിലേക്കു വരുമ്പോഴാണ് അപകടം ഉണ്ടായത്. പുലർച്ചെ പെരുമ്പാവൂരിൽ നിന്നു പൊലീസ് ഫോണിൽ വിളിച്ചപ്പോഴാണു വീട്ടുകാർ അപകടവിവരം അറിഞ്ഞത്. ഗർഭിണിയായ മകളും മരുമകനും സഹോദരനും വരുന്നതറിഞ്ഞ് സുമയ്യയുടെ മാതാവ് സക്കീനയും കുടുംബാംഗങ്ങളും വിരുന്നൊരുക്കി കാത്തിരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP