Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഴയ പടക്കുതിര മടങ്ങിവരുന്നത് ഇലട്രിക് കരുത്തിൽ; ചേതക്ക് സ്‌കൂട്ടറുകളെ ഉപഭോക്താക്കൾക്ക് ബജാജ് കൈമാറിത്തുടങ്ങി; ആദ്യ ബാച്ച് സ്‌കൂട്ടറുകൾ പുണെയിലെയും ബെംഗളൂരുവിലും; ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലും ബജാജ് ചേതക് ഇ-സ്‌കൂട്ടർ ലഭിച്ചു തുടങ്ങും; പേരിലല്ലാതെ പഴയ ചേതക്കിനോട് രൂപത്തിൽ സമാനതകളൊന്നുമില്ല; രാജ്യത്തിന്റെ വാഹന വിപണിയിലെ ഗൃഹതാരുത്വമായ സ്‌കൂട്ടർ തിരച്ചുവരുമ്പോൾ

പഴയ പടക്കുതിര മടങ്ങിവരുന്നത് ഇലട്രിക് കരുത്തിൽ; ചേതക്ക് സ്‌കൂട്ടറുകളെ ഉപഭോക്താക്കൾക്ക് ബജാജ് കൈമാറിത്തുടങ്ങി; ആദ്യ ബാച്ച് സ്‌കൂട്ടറുകൾ പുണെയിലെയും ബെംഗളൂരുവിലും; ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലും ബജാജ് ചേതക് ഇ-സ്‌കൂട്ടർ ലഭിച്ചു തുടങ്ങും; പേരിലല്ലാതെ പഴയ ചേതക്കിനോട് രൂപത്തിൽ സമാനതകളൊന്നുമില്ല; രാജ്യത്തിന്റെ വാഹന വിപണിയിലെ ഗൃഹതാരുത്വമായ സ്‌കൂട്ടർ തിരച്ചുവരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചേതക്ക് സ്‌കൂട്ടറുകൾ ഓർമ്മയുണ്ടോ? രാജ്യത്തിന്റെ വാഹനവിപണിയിലെ ഗൃഹാതുരത്വമായ ഈ സ്‌കൂട്ടർ തിരിച്ചുവരികയാണ്.ഏറെക്കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷം ഇലട്രിക്ക് കരുത്തിൽ മടങ്ങി വന്ന ചേതക്ക് സ്‌കൂട്ടറുകളെ ഉപഭോക്താക്കൾക്ക് ബജാജ് കൈമാറിത്തുടങ്ങി. ആദ്യ ബാച്ച് സ്‌കൂട്ടറുകൾ പുണെയിലെയും ബെംഗളൂരുവിലെയും ഉപയോക്താക്കൾക്കാണ് നൽകിയത്. തൽക്കാലം ഈ രണ്ട് നഗരങ്ങളിലാണ് ഇ-സ്‌കൂട്ടർ വിൽക്കുന്നത്. കെടിഎം ഔട്ട്‌ലെറ്റുകളിലൂടെയാണ് വിൽപ്പന. മൂന്ന് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റി ലഭിക്കും. ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലും ബജാജ് ചേതക് ഇ-സ്‌കൂട്ടർ ലഭിച്ചു തുടങ്ങും.കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് ചേതക്കിന്റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാൻഡായ അർബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്2019 ഒക്ടോബർ 17നായിരുന്നു വാഹനത്തിന്റെ അവതരണം. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായിട്ടാണ് വാഹനം എത്തുന്നത്.

അർബൻ വേരിയന്റിന് ഒരു ലക്ഷം രൂപയും പ്രീമിയം വേരിയന്റിന് 1.15 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. കജ67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേൺ ബാറ്ററിയാണ് ചേതക്കിന്റെ ഹൃദയം. സ്റ്റാന്റേർഡ് 5-15 മാു ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാർജ് ചെയ്യാം. 3.8 സണ/ 4.1സണ ഇലക്ട്രിക് മോട്ടറുള്ള സ്‌കൂട്ടറിന് സ്പോർട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്പോർട് മോദിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോദിൽ സ്‌കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറും ചേതക് തന്നെയാണ്.

പുണെയിലെ ചാകൻ പ്ലാന്റിൽ 2019 സെപ്റ്റംബർ 25 മുതൽ ചേതക്കിന്റെ നിർമ്മാണം ബജാജ് അരംഭിച്ചിരുന്നു. തുടക്കത്തിൽ പുതിയ ചേതക്ക് കെടിഎം ഡീലർഷിപ്പിലൂടെയാണ് വിപണിയിലേക്കെത്തുക. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം നൽകാനാണ് റഗുലർ ബജാജ് ഡീലർഷിപ്പുകളെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം നിലവാരത്തിലുള്ള കെടിഎം ഔട്ട്ലെറ്റുകൾ വഴി ചേതക്കിനെ ബജാജ് എത്തിക്കുന്നത്. പൂണെ, ബംഗളുരു നഗരങ്ങളിൽ മാത്രമാണ് സ്‌കൂട്ടർ ആദ്യഘട്ടത്തിൽ വിൽപ്പനയ്ക്ക് എത്തുക. തെരഞ്ഞെടുത്ത കെടിഎം ഡീലർഷിപ്പുകൾ വഴിയാകും സ്‌കൂട്ടറിന്റൈ വിൽപ്പന. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടർ വിപണിയിൽ എത്തിയിരിക്കുന്നത്.

പേരിലല്ലാതെ പഴയ ചേതക്കിനോട് രൂപത്തിൽ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈന് പ്രാധാന്യം നൽകിയാണ് വാഹനത്തിന്റെ ഓവറോൾ രൂപകൽപന. എൽഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വളഞ്ഞ ബോഡി പാനലുകൾ, സ്‌പോർട്ടി റിയർവ്യൂ മിറർ, 12 ഇഞ്ച് വീൽ, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. നിരവധി സവിശേഷതകൾ വാഹനത്തിൽ കാണാൻ സാധിക്കും. റെട്രോ ഡിസൈന് പ്രാധാന്യം നൽകിയാണ് വാഹനത്തിന്റെ രൂപകൽപന. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിസ്‌ക് ബ്രേക്കുകൾ, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷൻ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സംവിധാനം ഉൾപ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബജാജ് ഇ-സ്‌കൂട്ടർ എത്തുക. ഇതിനൊപ്പം ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്. ജർമൻ ഇലക്ട്രിക് ആൻഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി ചേർന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അർബനൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP