Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിൽ ബ്രിട്ടീഷുകാരന്റെ കൊറോണ ടെസ്റ്റ് റിപ്പോർട്ട് ആദ്യം തെറ്റായി അറിയിച്ചത് ആരോഗ്യവകുപ്പ്; പോകുന്നതിന് മുമ്പ് റിപ്പോർട്ട് മാറിപ്പോയെന്നും മറ്റൊരാളുടേതാണെന്നും അറിയിപ്പ്; ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത് ടൂറിസം വകുപ്പും; നിരീക്ഷണത്തിലിരുന്ന വിദേശപൗരൻ കൊച്ചിയിലെത്തി വിമാനം കയറിയതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനെന്നും രേഖകൾ തന്റെ പക്കലെന്നും സന്ദീപ് വാര്യർ

മൂന്നാറിൽ ബ്രിട്ടീഷുകാരന്റെ കൊറോണ ടെസ്റ്റ് റിപ്പോർട്ട് ആദ്യം തെറ്റായി അറിയിച്ചത് ആരോഗ്യവകുപ്പ്; പോകുന്നതിന് മുമ്പ് റിപ്പോർട്ട് മാറിപ്പോയെന്നും മറ്റൊരാളുടേതാണെന്നും അറിയിപ്പ്; ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത് ടൂറിസം വകുപ്പും; നിരീക്ഷണത്തിലിരുന്ന വിദേശപൗരൻ കൊച്ചിയിലെത്തി വിമാനം കയറിയതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനെന്നും രേഖകൾ തന്റെ പക്കലെന്നും സന്ദീപ് വാര്യർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ നിന്ന് കൊച്ചിയിൽ എത്തി വിമാനത്തിൽ കയറിയതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് തന്നെയെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യർ. ആരോഗ്യവകുപ്പിനും ടൂറിസം വകുപ്പിനും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതി. 'ആരോഗ്യവകുപ്പിൽ നിന്നും കൊറോണ ടെസ്റ്റ് നെഗറ്റീവ് എന്ന് കെടിഡിസിയിൽ ഫോണിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്നാണ് ബ്രിട്ടീഷ് പൗരൻ ടിക്കറ്റെടുത്ത് പോകാൻ തീരുമാനിച്ചത്. റിസൾട്ട് നെഗറ്റീവ് ആണെന്ന് അറിഞ്ഞ സന്തോഷത്തിൽ ബ്രിട്ടീഷ് പൗരൻ റൂം വിട്ട് പുറത്തിറങ്ങി കെടിഡിസിയിലെ ജീവനക്കാരുമായി മറ്റും ഇടപഴകിയിട്ടുണ്ട് . എന്നാൽ പോകുന്നതിനു തൊട്ടു മുൻപ് റിപ്പോർട്ട് മാറിപ്പോയതായും മറ്റൊരാളുടെ റിസൾട്ട് ആണെന്നും വീണ്ടും വിളിച്ചു പറയുകയായിരുന്നു. അതായതുകൊറോണ ടെസ്റ്റ് റിപ്പോർട്ട് ആദ്യം തെറ്റായി അറിയിച്ച ആരോഗ്യവകുപ്പും ഇവരെ യാത്ര ചെയ്യാൻ അനുവദിച്ച ടൂറിസം വകുപ്പും സംസ്ഥാനത്തെ ജനങ്ങളോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. തന്റെ പക്കൽ ആവശ്യമായ ഫോൺ രേഖകളുണ്ടെന്നും സന്ദീപ് .ജി.വാര്യർ അവകാശപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മൂന്നാറിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരൻ കൊച്ചിയിലെത്തി വിമാനത്തിൽ കയറിയതിന്റെ പരിപൂർണ ഉത്തരവാദിത്വം സംസ്ഥാന ആരോഗ്യവകുപ്പിനാണ്.

ആറാം തീയതി ഇദ്ദേഹം നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങി മൂന്നാറിൽ പോയതാണ്. ഷൈലജ ടീച്ചർ അവകാശപ്പെടുന്നതുപോലെ മൂന്നാം തീയതിയാണ് കേന്ദ്ര നിർദ്ദേശം ലഭിച്ചത് എന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാൽ തന്നെ കൊറോണ ലക്ഷണങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹവും സൂത്രവാതിലിൽ കൂടിയാണോ പുറത്തുകടന്നത് ?

മൂന്നാർ കെടിഡിസി മാനേജർ ഇദ്ദേഹത്തെ ടാറ്റ ആശുപത്രിയിൽ കൊണ്ടുപോയതായും കൊറോണ ലക്ഷണം ആയതിനാൽ ദിശയിൽ വിളിക്കുകയും ചെയ്തത്രേ. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ദിശയിൽ നിന്ന് ആംബുലൻസ് വന്നില്ല. ഒടുവിൽ വീണ്ടും വിളിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ബ്രിട്ടീഷുകാരനെ കൊണ്ടുപോയി സ്രവം എടുത്ത് പരിശോധന നടത്തി. ബ്രിട്ടീഷുകാരൻ ദിവസങ്ങളോളം ഹോട്ടൽ മുറിക്കുള്ളിൽ പൂർണ്ണമായും സഹകരിച്ച് കഴിഞ്ഞതായും അറിയുന്നു.

തുടർന്ന് ഇന്നലെ ആരോഗ്യവകുപ്പിൽ നിന്നും കൊറോണ ടെസ്റ്റ് നെഗറ്റീവ് എന്ന് കെടിഡിസിയിൽ ഫോണിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്നാണ് ബ്രിട്ടീഷ് പൗരൻ ടിക്കറ്റെടുത്ത് പോകാൻ തീരുമാനിച്ചത്. റിസൾട്ട് നെഗറ്റീവ് ആണെന്ന് അറിഞ്ഞ സന്തോഷത്തിൽ ബ്രിട്ടീഷ് പൗരൻ റൂം വിട്ട് പുറത്തിറങ്ങി കെടിഡിസിയിലെ ജീവനക്കാരുമായി മറ്റും ഇടപഴകിയിട്ടുണ്ട് .

എന്നാൽ പോകുന്നതിനു തൊട്ടു മുൻപ് റിപ്പോർട്ട് മാറിപ്പോയതായും മറ്റൊരാളുടെ റിസൾട്ട് ആണെന്നും വീണ്ടും വിളിച്ചു പറയുകയായിരുന്നു. ബ്രിട്ടീഷുകാരന്റെ സ്രവംപരിശോധനയ്ക്ക് അയയ്ക്കുന്നതേ ഉള്ളൂ എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതുകേട്ട് അത്രയും ദിവസം സഹകരിച്ച വിദേശികൾ ബഹളം വയ്ക്കുകയും തുടർന്ന് ഗൗരവം കണക്കിലെടുക്കാതെ ടൂറിസം വകുപ്പ് ഇവരെ യാത്രചെയ്യാൻ അനുവദിക്കുകയുമായിരുന്നു.

അതായതുകൊറോണ ടെസ്റ്റ് റിപ്പോർട്ട് ആദ്യം തെറ്റായി അറിയിച്ച ആരോഗ്യവകുപ്പും ഇവരെ യാത്ര ചെയ്യാൻ അനുവദിച്ച ടൂറിസം വകുപ്പും സംസ്ഥാനത്തെ ജനങ്ങളോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ഇതിലെ തീയതികൾ, മറ്റു വിവരങ്ങൾ ഇവയെല്ലാം ഉത്തരവാദിത്തപ്പെട്ട ചിലരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് ലഭിച്ചതാണ്. ഫോൺ റെക്കോർഡ് കൈവശമുണ്ട്. അത്യാവശ്യം വരികയാണെങ്കിൽ മാത്രം പുറത്തുവിടും.ഉത്തരവാദിത്വം മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് അവസാനിപ്പിക്കണം.

നേരത്തെ സന്ദീപ് ഇട്ട ഒരു പോസ്റ്റ്:

നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി വിമാനത്തിൽ കയറിയതിൽ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത തെളിയിക്കുന്ന രേഖയാണ് പുറത്തുവിടുന്നത്.

വിദേശികളെ റൂമിനുള്ളിൽ തന്നെ പാർപ്പിക്കണം എന്ന് പതിമൂന്നാം തീയതി സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾക്ക് നൽകിയ ഉത്തരവാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ ഉത്തരവ് നൽകിയ സർക്കാർ , സ്വന്തം ഉടമസ്ഥതയിലുള്ള മൂന്നാറിലെ കെടിഡിസി ഹോട്ടലിൽ നിന്ന് ബ്രിട്ടീഷ് പൗരൻ കൊച്ചിയിലെത്തി വിമാനം കയറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറും? കടകംപള്ളി സുരേന്ദ്രന് എങ്ങനെ ഇത് ടൂറിസം വകുപ്പിന്റെ വീഴ്ചയല്ല എന്ന് അവകാശപ്പെടാൻ കഴിയും?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP