'കോവിഡ് പടരാതിരിക്കാൻ കുറഞ്ഞത് ഒരു വർഷം വരെ ദമ്പതികൾ ശാരീരിക ബന്ധത്തിൽനിന്ന് വിട്ടുനിൽക്കണം; പകരം ഓം നമഃശിവായ മന്ത്രം ഉരുവിടുക; ദമ്പതിമാർ മാത്രമല്ല, പ്രായപൂർത്തിയായവരും നിർദ്ദേശം പാലിക്കണം; ആളുകൾ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങൾ ജപിക്കണം'; കൊറോണയെ തടയാൻ ഗോമൂത്ര പാർട്ടികൾ നടത്തി രാജ്യത്തെ നാണം കെടുത്തിയതിന് പിന്നാലെ പുതിയ വിവാദ നിർദ്ദേശവുമായി ഹിന്ദുമഹാസഭ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോവിഡ് 19 തടയാനായി ഗോമൂത്രപാർട്ടികൾ നടത്തി രാജ്യത്തെ നാണംകെടുത്തിയതിന് പിന്നാലെ ലൈംഗിക ബന്ധം ഒഴിവാക്കി കൊറോണ തടയാമെന്ന പുതിയ നിർദ്ദേശവുമായി ഹിന്ദുമഹാസഭ. കുറഞ്ഞത് ഒരു വർഷം വരെ ദമ്പതികൾ ശാരീരിക ബന്ധത്തിൽ നിന്നും സ്നേഹ പ്രകടനങ്ങളിൽ വിട്ടുനിൽക്കാനാണ് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് നിർദ്ദേശിച്ചത്. 'ഒരു വർഷം മുഴുവൻ ശാരീരിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കണം. പകരം ഓം നമഃശിവായ മന്ത്രം ഉരുവിടുക. ദമ്പതിമാർ മാത്രമല്ല, പ്രായപൂർത്തിയായവരും നിർദ്ദേശം പാലിക്കണം. ആളുകൾ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങൾ ജപിക്കണം'-ചക്രപാണി പറഞ്ഞു.
വിമാനത്താവളത്തിൽ എത്തുന്ന വിദേശികൾക്ക് ചാണക കുറി തൊടുവിക്കുകയും ഗോമൂത്രം കുടിക്കാൻ നൽകുകയും വേണം. കൊവിഡ് 19 ബാധിച്ച എല്ലാ രാജ്യത്തെയും തലവന്മാർക്ക് ഗോമൂത്രം അയച്ചുകൊടുക്കാൻ പ്രധാനമന്ത്രിയോട് നിർദ്ദേശിച്ചിരുന്നതായും ചക്രപാണി പറഞ്ഞു. ശാരീരിക ബന്ധങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന സമയം പഠനത്തിനും സ്വയം തിരിച്ചറിയാനും രാജ്യത്തിന് ഗുണം ലഭിക്കാനും ഉപയോഗിക്കണമെന്നും ചക്രപാണി പറഞ്ഞു.ശനിയാഴ്ചയാണ് കൊവിഡ് 19ൽ നിന്ന് രക്ഷനേടാൻ ചക്രപാണിയുടെ നേതൃത്വത്തിൽ ഹരിയാനയിൽ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചത്. ഏകദേശം 200 പേർ പാർട്ടിക്കെത്തി ഗോമൂത്രം കുടിച്ചു. കൂടുതൽ പാർട്ടികൾ സംഘടിപ്പിക്കുമെന്നും എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരിട്ട് ഗോമൂത്രം കുടിക്കാൻ ബുദ്ധിമുട്ടുള്ളവർ ഡിസ്റ്റിൽ ചെയ്ത മൂത്രം കുടിക്കണം. തേൻ, വാഴപ്പഴം, കരിമ്പ് ജ്യൂസ്, ഇളനീർ എന്നിവയിൽ ഗോമൂത്രവും ചാണകവും മിശ്രിതപ്പെടുത്തി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗോമൂത്രം, ചാണകം, നെയ്യ്, പാൽ, തൈര് എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യ പാനീയവും ഇവർ ചടങ്ങിൽ കുടിച്ചു. ഈ ചടങ്ങ് ബിബിസിയും ഡെയിലി മെയിലും അടക്കമുള്ള വിദേശ മാധ്യമങ്ങളിൽ വലിയ വാർത്തയായി.ഏകദേശം 21 വർഷത്തോളമായി തങ്ങൾ ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ചാണകം ഉപയോഗിച്ച് കുളിക്കാറുണ്ടെന്നും പാർട്ടിയിൽ പങ്കെടുത്ത ഓംപ്രകാശ് എന്നയാൾ പറഞ്ഞു. തങ്ങൾക്ക് ഇംഗ്ലീഷ് മരുന്നുകൾ ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് ചടങ്ങിൽ ഗോമൂത്രം ഉപയോഗിച്ചുണ്ടാക്കിയ പാനീയം കുടിച്ച് ചിത്രങ്ങൾക്ക് പോസ്റ്റ് ചെയ്തു. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇത്തരം തെറ്റായ പ്രചരണങ്ങൾ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയവും മറ്റും നിർദ്ദേശിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് പരിപാടി നടത്തിയത്.
കൊറോണ വൈറസിന് ഇനിയും ശാസ്ത്ര ലോകത്തിന് മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിലൊരു രോഗത്തിനാണ് പ്രതിവിധിയായി ഗോമൂത്രം അഖില ഭാരത ഹിന്ദു മഹാസഭ മുന്നോട്ട് വയ്ക്കുന്നത്. യാഗ്ന എന്ന ചടങ്ങോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. പശുവിനോടും വൈറസിനോടുമായിരുന്നു പ്രാർത്ഥന. വൈറസിനോട് സമാധാനപരമായി ഒഴിഞ്ഞ് പോകാനും കൂടുതൽ ആളുകളെ കൊല്ലാതിരിക്കാനും പ്രാർത്ഥിച്ചു. വൈറസിനെ പ്രതിനിധീകരിച്ച് ഹിന്ദുക്കളുടെ ദൈവമായ നരസിംഹത്തിന്റെ വലിയ പോസ്റ്ററും പരിപാടിയിൽ വച്ചിരുന്നു.
മത്സ്യ മാംസാദികൾ കഴിക്കുന്ന ആളുകളെ ശിക്ഷിക്കാനെത്തിയ അവതാരമായാണ് കൊവിഡ്-19നെ ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് വിശേഷിപ്പിച്ചത്. മാംസഭോജികൾക്കായി മാപ്പ് അപേക്ഷിച്ച ചക്രപാണി ഇന്ത്യക്കാർ ഇനി മുതൽ മാംസം കഴിക്കില്ലെന്നും അപേക്ഷിച്ചു. 'കൊറോണ വന്നത് ആളുകൾ മൃഗങ്ങളെ കൊന്നുതിന്നുന്നത് കാരണമാണ്. അത് ആ സ്ഥലത്തെ തന്നെ തകർക്കുന്ന വിധമുള്ള ഊർജത്തെ സൃഷ്ടിക്കും.' ചക്രപാണി പറഞ്ഞു.21 വർഷത്തോളമായി തങ്ങൾ ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ചാണകത്തിൽ കുളിക്കാറുണ്ടെന്നും പാർട്ടിയിൽ പങ്കെടുത്ത ഓംപ്രകാശ് എന്നയാൾ പറഞ്ഞു. ഇംഗ്ലീഷ് മരുന്നുകൾ അതിനാൽ തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു.
Stories you may Like
- അംബേദ്ക്കറൈറ്റുകൾ പ്രചരിപ്പിക്കുന്നതാണോ യഥാർഥ അംബേദ്ക്കർ?
- ഇന്ത്യ സഖ്യത്തിന് 'വിജയസൂത്രം' ഉപദേശിച്ച് അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ
- ഇത് പെരുന്നാൾ ദിനത്തിൽ മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ച
- സ്പീക്കർക്കെതിരെ വിവാദ പരാമർശവുമായി യുവമോർച്ചാ നേതാവ്
- കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെയുമായി അനുനയിപ്പിച്ച് സോണിയ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍