Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധ്യപ്രദേശിലെ തിരിച്ചടിക്ക് പിന്നാലെ ഗുജറാത്തിലും കുതിരക്കച്ചവടം; അഞ്ച് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു; കാലുവാരൽ നടന്നത് 26ന് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എംഎൽഎമാരെ ജെയ്പൂരിലേക്ക് മാറ്റുന്നതിനിടെ

മധ്യപ്രദേശിലെ തിരിച്ചടിക്ക് പിന്നാലെ ഗുജറാത്തിലും കുതിരക്കച്ചവടം; അഞ്ച് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു; കാലുവാരൽ നടന്നത് 26ന് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എംഎൽഎമാരെ ജെയ്പൂരിലേക്ക് മാറ്റുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: മധ്യപ്രദേശിലെ തിരിച്ചടിക്ക് പിന്നാലെ ഗുജറാത്തിലും കുതിരക്കച്ചവടം. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുതിരകച്ചവടം നടക്കുന്നത്. ഇവിടെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു. ഞായറാഴ്ച അഞ്ച് കോൺഗ്രസ് എംഎ‍ൽഎമാർ രാജിവെച്ചതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. 26നാണ് രാജ്യസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. ഇതിന് വേണ്ടിയുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് എംഎ‍ൽഎമാരെ ജെയ്പൂരിലേക്ക് മാറ്റുന്നതിനിടെയാണ് രാജി.

നാല് എംഎ‍ൽഎമാർ ശനിയാഴ്ച രാജിക്കത്ത് നൽകിയെന്നും ഇവരുടെ പേരുകൾ തിങ്കളാഴ്ച പുറത്തുവിടുമെന്നും ഗുജറാത്ത് നിയമസഭാ സ്പീക്കർ രാജേന്ദ്ര തിവാരി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പിന്നീട് മറ്റൊരു എംഎ‍ൽഎയും രാജിവെച്ചതായി അറിയിച്ചു. ജെ.വി. കക്ടിയ, സോമഭായി പട്ടേൽ, പ്രവീൺ മാരൂ തുടങ്ങിയ അഞ്ച് എംഎ‍ൽഎമാരാണ് രാജിവെച്ചതെന്ന് അഭ്യൂഹമുണ്ട്.

അതേസമയം, എംഎ‍ൽഎമാർ രാജിവെച്ചെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു. സോമഭായി പട്ടേൽ കഴിഞ്ഞ ദിവസം വരെ പ്രവർത്തനങ്ങൾക്ക് ഒപ്പമുണ്ടായിരുന്നെന്നും ജെ.വി. കക്ടിയയെ ഫോണിൽ ലഭിക്കുന്നില്ലെന്നും മറ്റൊരു എംഎ‍ൽഎയായ വിർജിഭായി തുമ്മാർ പറഞ്ഞു. 14 കോൺഗ്രസ് എംഎ‍ൽഎമാരെ ശനിയാഴ്ച ജെയ്പൂരിലേക്ക് മാറ്റിയിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുമെന്ന ഭീതിയിലാണ് കോൺഗ്രസ് തങ്ങളുടെ എംഎ‍ൽഎമാരെ ജെയ്പൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

182 സീറ്റാണ് ഗുജറാത്ത് നിയമസഭയിലുള്ളത്. ഇതിൽ കോൺഗ്രസിന് 73ഉം ബിജെപിക്ക് 103 സീറ്റും ഉണ്ട്. ഭാരതീയ ട്രൈബൽ പാർട്ടിക്ക് രണ്ടും എൻ.സി.പിക്ക് ഒരു സീറ്റുമുണ്ട്. രാജ്യസഭയിലേക്ക് രണ്ട് സീറ്റുകൾ മാത്രം വിജയിപ്പിക്കാൻ ശേഷിയുള്ള ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ നിർത്തിയതോടെയാണ് പണം കൊടുത്ത് എംഎ‍ൽഎമാരെ വിലക്ക് വാങ്ങാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് സംശയിച്ച് തുടങ്ങിയത്. സ്വതന്ത്ര എംഎ‍ൽഎയായ ജിഗ്‌നേഷ് മേവാനി പിന്തുണച്ചാൽ കോൺഗ്രസിന് രണ്ടുപേരെ രാജ്യസഭയിലേക്ക് അയക്കാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP