Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി കരിപ്പൂർ വിമാനത്താവളം; പൂർണമായും അവസാനിപ്പിച്ചത് സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹറൈൻ, യു എ ഇ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി കരിപ്പൂർ വിമാനത്താവളം; പൂർണമായും അവസാനിപ്പിച്ചത് സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹറൈൻ, യു എ ഇ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവ്വീസുകൾ നിർത്തി. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹറൈൻ, യു എ ഇ എന്നിവടങ്ങളിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നിർത്തിവെച്ചു.

എയർ ഇന്ത്യയുടെ കരിപ്പൂർ ജിദ്ദ, എയർ ഇന്ത്യാ എക്സ്പ്രസിന്റെ കരിപ്പൂർ റിയാദ്, കരിപ്പൂർ ദമാം, സൗദി എയർലൈൻസിന്റെ കരിപ്പൂർ -ജിദ്ദ -റിയാദ്, നാസ് എയർലൈൻസിന്റെ കരിപ്പൂർ- റിയാദ്, ഇൻഡിഗോയുടെ കരിപ്പൂർ -റിയാദ്, കരിപ്പൂർ -ദമാം സർവ്വീസുകൾ ഞായറാഴ്ചയോടെ നിർത്തി. ഖത്തർ എയർവേയ്സ്, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയുടെ കരിപ്പൂർ -ദോഹ സർവീസും, എയർ ഇന്ത്യാ എക്സ്പ്രസിന്റെ കരിപ്പൂർ -കുവൈത്ത് സർവ്വീസും നിർത്തി.

യുഎഇ, ഒമാൻ, ബഹറൈൻ വഴി കരിപ്പൂരിൽ നിന്നും സൗദിയിലേക്ക് പറന്നിരുന്ന കണക്ഷൻ വിമാനങ്ങളും ഇതോടൊപ്പം നിർത്തി. ഇത്തിഹാദ് എയർ ,എയർ അറേബ്യ, ഒമാൻ എയർ ,ഗൾഫ് എയർ തുടങ്ങിയ വിമാന കമ്പനികളാണ് കണക്ഷൻ വിമാനങ്ങൾ നിർത്തിയത്.

ഷാർജയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്, എയർ അറേബ്യ, ദുബായിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്, സ്പൈസ്ജെറ്റ്, അബൂദാബി യിലേക്കുള്ള ഇത്തിഹാദ് എയർലൈൻസ്, എയർ ഇന്ത്യാ എക്സ്പ്രസ്, ഒമാനിലേക്കുള്ള ഒമാൻ എയർ ,ബഹറൈനിലേക്കുള്ള ബഹറൈൻ എയർ വിമാനങ്ങളാണ് കരിപ്പൂരിൽ നിലവിൽ സർവ്വീസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP