Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡ് 19: മുസ്ലിം പള്ളികളിലെ ജുമുഅ നമസ്‌കാരം ഒഴിവാക്കേണ്ട സാഹചര്യമില്ല; വിശ്വാസികൾ സർക്കാർ മാനദണ്ഡപ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കണം; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കൊവിഡ് 19: മുസ്ലിം പള്ളികളിലെ ജുമുഅ നമസ്‌കാരം ഒഴിവാക്കേണ്ട സാഹചര്യമില്ല; വിശ്വാസികൾ സർക്കാർ മാനദണ്ഡപ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കണം; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ മുസ്ലിം പള്ളികളിൽ ജുമുഅ നമസ്‌ക്കാരം ഒഴിവാക്കേണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളടക്കം ജുമുഅ നമസ്‌കാരങ്ങൾ നിർത്തിവെക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിലെ സാഹചര്യം അത്രത്തോളം എത്തിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഇസ്ലാം മതവിശ്വാസികൾക്ക് പ്രാർത്ഥന പ്രധാനമാണ്. കേരളത്തിലെ പള്ളികളിൽ വിശ്വാസികൾക്ക് ജാഗ്രതാ നിർദ്ദേശം ഉണ്ട്.

പ്രാർത്ഥനയ്ക്ക് മുൻപ് അംഗശുദ്ധി വരുത്താൻ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുന്നില്ല. രോഗലക്ഷണങ്ങളുള്ളവർ ആരാധനാലയങ്ങളിലേക്കോ ആളുകൾ കൂടുതലുള്ള പ്രദേശത്തേക്കോ പോവരുത്. വിശ്വാസികൾ സർക്കാർ മാനദണ്ഡപ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാന്തപുരം പറഞ്ഞു. സന്ദർശകരെ പരിമിതപ്പെടുത്തിയും മുൻകരുതലുകൾ സ്വീകരിച്ചും കൊവിഡിനെ പ്രതിരോധിക്കണമെന്നും പ്രായമായവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാന്തപുരം പറഞ്ഞു.

സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഒരു ലക്ഷം മദ്രസ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ തുടങ്ങുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഈ മാസം 21 മുതൽ നോമ്പിന് മുമ്പായി അധ്യായന വർഷത്തിന്റെ അവസാനം വരെ ഓൺലൈൻ ക്‌ളാസുകൾ വഴി ഒരു ലക്ഷം വിദ്യാർത്ഥികളിലേക്കു മദ്രസ പാഠങ്ങൾ എത്തിക്കാനാണ് തീരുമാനം. സംഘടനയുടെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് മീഡിയ മിഷന്റെ യൂട്യൂബ് ചാനൽ വഴിയാവും ഓൺലൈൻ ക്‌ളാസുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP