Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്തതോടെ സിദ്ദുവിന്റെ പുതിയ അവതാരം; 'ജീതേഗാ പഞ്ചാബ്' ചാനൽ; യൂട്യൂബ് ചാനലുമായി നവജ്യോത് സിങ് സിദ്ദു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ഒൻപത് മാസനമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുന്ന മുൻ ക്രിക്കറ്റ് താരവും എംപിയുമായിരുന്ന നവ്‌ജ്യോത് സിങ് സിദ്ദു യുട്യൂബ് ചാനലുമായി എത്തുന്നു.

പഞ്ചാബിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന 'ജീതേഗാ പഞ്ചാബ്' എന്ന ചാനൽ തുടങ്ങുന്നതായി സിദ്ദു അറിയിച്ചു. സിദ്ദു തന്നെയായിരിക്കും അവതാരകൻ.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി ഇടഞ്ഞ് മന്ത്രിസഭ വിട്ട സിദ്ദു കുറച്ചുകാലമായി രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. കോൺഗ്രസ് വിട്ട് ആം ആദ്മിയിലേക്കു പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പിന്നീട് കോൺഗ്രസ് ആസ്ഥാനത്തെത്തി സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരെ കണ്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP