Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ്: എസി കോച്ചുകളിൽ കമ്പിളി നൽകില്ല; ആവശ്യമുള്ളവർ സ്വന്തമായി കൊണ്ടുവരണമെന്ന് റെയിൽവെ; അധിക ബെഡ്ഷീറ്റുകൾ ആവശ്യമുള്ളവർക്ക് അത് നൽകും; കോച്ചുകളിലെ കർട്ടനുകളും നീക്കിത്തുടങ്ങി

കൊറോണ വൈറസ്: എസി കോച്ചുകളിൽ കമ്പിളി നൽകില്ല; ആവശ്യമുള്ളവർ സ്വന്തമായി കൊണ്ടുവരണമെന്ന് റെയിൽവെ; അധിക ബെഡ്ഷീറ്റുകൾ ആവശ്യമുള്ളവർക്ക് അത് നൽകും; കോച്ചുകളിലെ കർട്ടനുകളും നീക്കിത്തുടങ്ങി

സ്വന്തം ലേഖകൻ

മുംബൈ: കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകളിലെ എസി കോച്ചുകളിൽ കമ്പിളി നൽകില്ലെന്ന് ഇന്ത്യൻ റെയിൽവേ. ആവശ്യമുള്ളവർ സ്വന്തമായി കമ്പിളി കൊണ്ടുവരാനാണ് നിർദേശിച്ചിരിക്കുന്നത്. കർട്ടനുകളും നീക്കുമെന്ന് റെയിൽവെ അറിയിച്ചു. എല്ലാ ദിവസം ഇത് കഴുകി ഉപയോഗിക്കാൻ കഴിയാത്തതിനാലാണ് ഒഴിവാക്കുന്നത്.

അതേസമയം, ബെഡ് ഷീറ്റ്, ടവലുകൾ, തലയിണ കവറുകൾ എന്നിവ ദിവസവും കഴുകി ഉപയോഗിക്കുമെന്നും റെയിൽവേ അറിയിച്ചു. നിലവിൽ കർട്ടനുകളും ബ്ലാങ്കറ്റുകളും ദിവസം കഴുകി ഉപയോഗിക്കാനുള്ള സൗകര്യം റെയിൽവേയിലില്ല. ഇതിനാൽ ഇവ പെട്ടെന്ന് പിൻവലിക്കാൻ തീരുമാനിക്കുകയാണ്. യാത്രക്കാർക്ക് ആവശ്യമെങ്കിൽ കമ്പിളികൾ കൊണ്ടു വരാം. അധിക ബെഡ്ഷീറ്റുകൾ ആവശ്യമുള്ളവർക്ക് അത് നൽകുമെന്ന് റെയിൽവേ അറിയിച്ചു. തേജസ് എക്സ്‌പ്രസിലും അടുത്ത നാല് ദിവസത്തേക്ക് കർട്ടനുകളുണ്ടാവില്ലെന്ന് റെയിൽവെ അറിയിച്ചു.

ട്രെയിനിലെ ഗ്രാബ് ഹാൻഡിൽസ്, ഡോർ ഹാൻഡിൽസ്, ഡോർ ലാച്ചസ്, എൻട്രി ഡോർ ഹാൻഡിൽ, സീറ്റ് ഗാർഡ്, സ്‌നാക് ട്രേ, വിൻഡോ ഗ്ലാസ്, വിൻഡോ ഗ്രിൽ, ബോട്ടിൽ ഹോൾഡർ, അപ്പർ ബെർത്ത് ക്ലൈംബിങ് സ്‌റ്റെയർ, ഇലക്ട്രിക് സ്വിച്ച്, ചാർജ് പോയിന്റ് എന്നിവയെല്ലാം അണുവിമുക്തമാക്കുമെന്നും റെയിൽവേ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP