Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ബാധിതനായ യാത്രക്കാരനെയും കൂടെയുള്ള യുകെ സംഘത്തെയും ഒഴിവാക്കി എമിറേറ്റ്‌സ് വിമാനം നെടുമ്പാശ്ശേരിയിൽ നിന്നും പറന്നുയർന്നു; രോഗ ബാധിതനെയും ഭാര്യയെയും കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷനിലേക്ക് മാറ്റി; മൂന്നാർ ടീ കൗണ്ടിയിൽ താമസിച്ച വിനോദ സഞ്ചാരി കടന്നുകളഞ്ഞ സാഹചര്യത്തിൽ മുന്നാറിൽ അടിയന്തര യോഗം ചേർന്നു; വീഴ്‌ച്ച വരുത്തിയവർക്കെതിരെ നടപടിയെന്ന് മന്ത്രി എം എം മണി; ബ്രിട്ടീഷ് സ്വദേശിയെ ഹോട്ടലിൽ നിന്നും ബലം പ്രയോഗിച്ചു കൊണ്ടു പോയത് ട്രാവൽ ഏജന്റെന്ന് മുന്നാർ സബ് കലക്ടർ

കൊറോണ ബാധിതനായ യാത്രക്കാരനെയും കൂടെയുള്ള യുകെ സംഘത്തെയും ഒഴിവാക്കി എമിറേറ്റ്‌സ് വിമാനം നെടുമ്പാശ്ശേരിയിൽ നിന്നും പറന്നുയർന്നു; രോഗ ബാധിതനെയും ഭാര്യയെയും കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷനിലേക്ക് മാറ്റി; മൂന്നാർ ടീ കൗണ്ടിയിൽ താമസിച്ച വിനോദ സഞ്ചാരി കടന്നുകളഞ്ഞ സാഹചര്യത്തിൽ മുന്നാറിൽ അടിയന്തര യോഗം ചേർന്നു; വീഴ്‌ച്ച വരുത്തിയവർക്കെതിരെ നടപടിയെന്ന് മന്ത്രി എം എം മണി; ബ്രിട്ടീഷ് സ്വദേശിയെ ഹോട്ടലിൽ നിന്നും ബലം പ്രയോഗിച്ചു കൊണ്ടു പോയത് ട്രാവൽ ഏജന്റെന്ന് മുന്നാർ സബ് കലക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തെ ആശങ്കയിലാക്കി ബ്രിട്ടണിൽ നിന്നെത്തിയ വിനോദ സഞ്ചാരിക്കും കൊറോണ ബാധിച്ചെന്ന റിപ്പോർട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എമിറേറ്റ്‌സ് വിമാനം പുറപ്പെടാൻ വൈകി. എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി കൊച്ചിയിൽ എത്തിയ 19 അംഗ വിനേദ സഞ്ചാര ഗ്രൂപ്പിലെ അംഗമാണ് ഇയാൾ. ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത് ഗുരുതര വീഴ്‌ച്ചയായി കണക്കാക്കിയിരുരുന്നു. എന്നാൽ കൊറോണ ബാധിതനായ ഈ യാത്രക്കാരനെയും കൂടെയുള്ള 18 അംഗ യുകെ സംഘത്തെയും ഒഴിവാക്കി എമിറേറ്റ്‌സ് വിമാനം നെടുമ്പാശ്ശേരിയിൽ നിന്നും പറന്നുയർന്നു. 12.40തോടെയാണ് വിമാനം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്.

യുകെയിൽ നിന്നുള്ള 19 അംഗ വിനോദസഞ്ചാര സംഘത്തെ ഒഴിവാക്കിയാണ് വിമാനം പറന്നുയർന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോവിഡ് ബാധിതൻ എത്തിയെന്ന വാർത്ത വന്നതോടെ വിമാനത്താവളം അടച്ചിടുമെന്നും യാത്ര കാൻസൽ ചെയ്യുമെന്നും വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. 200 യാത്രക്കാരുമായി വിമാനം പറന്നുയരുകയായിരുന്നു. 19 യാത്രക്കാരെ പോകാൻ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് കൈക്കൊള്ളും. രോഗാബാധിതനെയും ഭാര്യയെയും കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

ട്രാവൽ ഏജന്റ് ബലപ്രയോഗത്തിലൂടെയാണ് നിരീക്ഷണത്തിൽ കഴിയുന്ന രോഗിയെ കൊണ്ടുപോയത് എന്നാണ് മുന്നാർ സബ് കലക്ടർ വെളിപ്പെടുത്തിയത്. ഇങ്ങനെ രോഗിയുമായി പോയ സംഘം നെടുമ്പാശ്ശേരിയിൽ എത്തുമ്പോഴേക്കും ഇയാളുടെ സ്രവ പരിശോധ പോസിറ്റീവാണെന്ന് റിസൾട്ട് വന്നത്. ഇതോടെ ഇയാൾ വിമാനത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. വിദേശിയേയും ഒപ്പമുണ്ടായിരുന്നവരേയും പുറത്തിറക്കി. ബാക്കി എല്ലാ യാത്രക്കാരേയും പരിശോധിക്കും. ഇയാൾ ആരുമറിയാതെ മുങ്ങിയതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്.

അതിനിടെ കൊറോണ സ്ഥിരീകരിച്ച യു കെ പൗരൻ എത്തിയ സാഹചര്യത്തിൽ മൂന്നാറിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു. മന്ത്രി എം എം മണി, ഇടുക്കി ജില്ലാ കളക്ടർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. മന്ത്രി എം എം മണി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. രോഗിയെ
ഏഴാം തീയതിയാണ് യു കെ പൗരൻ മൂന്നാറിൽ എത്തിയത്. മൂന്നാർ ടീ കൗണ്ടിയിലാണ് ഇയാൾ താമസിച്ചത്. പത്താം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. നെടുമ്പാശേരിയിൽ നിന്ന് ദുബായിലേക്ക് കടക്കാൻ ശ്രമിച്ച യു കെ പൗരനെ അധികൃതരെത്തി തടയുകയായിരുന്നു. വിദേശികളായ 19 പേരടങ്ങിയ സംഘത്തിൽപ്പെടുന്ന വ്യക്തിയാണ് ഇയാൾ.

അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കൊറോണ ബാധിതൻ ദുബായിലേക്ക് കടക്കാൻ ശ്രമിച്ചത് കേരളം ഞെട്ടലോടെയാണ് കേൾക്കുന്നത്. കോവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരൻ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സംഭവത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. എയർപോർട്ട് അടച്ചിടേണ്ട സാഹചര്യം ഇല്ല. വിദേശിയെ വിമാനത്താവളത്തിന് ഉള്ളിൽ വച്ചാണ് തടഞ്ഞത്. വിമാനത്താവളത്തിന് ഉള്ളിൽ വച്ചാണ് പിടിച്ചതെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ല. വിമാനത്താവളം അടിയന്തരമായി അടച്ചിടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ബ്രിട്ടീഷ് പൗരൻ നെടുമ്പാശ്ശേരി വഴി പുറത്തുകടക്കാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വിദേശികൾ ഹോട്ടലിന് പുറത്തുകടന്നതിൽ റിസോർട്ട് ഉടമയ്ക്ക് വീഴ്ച പറ്റി. വിദേശികളെ പുറത്തുവിടരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നുവെന്നും മന്ത്രി ശൈലജ പറഞ്ഞു. കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരനും ഭാര്യയും അടക്കം 19 അംഗ സംഘമാണ് കൊച്ചിയിൽ നിന്നും ദുബായിലേക്ക് കടക്കാൻ ശ്രമിച്ചത്. ദുബായ് എമിറേറ്റ്സ് വിമാനം വഴി ദുബായിലേക്ക് കടക്കാനാണ് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP