Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഎ‍ൽഎമാർക്കുമേൽ അത്ര മാനസിക സമ്മർദ്ദമാണ് ചെലുത്തുന്നത്; യാതൊരു ഒളിയും മറയുമില്ലാതെ കുതിരക്കച്ചവടം നടത്തുകയാണ്; ഇവിടെ ജനാധിപത്യമുണ്ടോ? രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

എംഎ‍ൽഎമാർക്കുമേൽ അത്ര മാനസിക സമ്മർദ്ദമാണ് ചെലുത്തുന്നത്; യാതൊരു ഒളിയും മറയുമില്ലാതെ കുതിരക്കച്ചവടം നടത്തുകയാണ്; ഇവിടെ ജനാധിപത്യമുണ്ടോ? രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന കുതിരക്കച്ചവട ശ്രമങ്ങൾക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജ്യത്തിലെ നിയമം അനുസരിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎമാരെ ബിജെപി സമ്മർദ്ദത്തിലാക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. യാതൊരു ഒളിയും മറയുമില്ലാതെ കുതിരക്കച്ചവടം നടത്തുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.

മഹാരാഷ്ട്രയിലെ എംഎ‍ൽഎമാരെ ജയ്പൂരിലേക്ക് മാറ്റേണ്ടിവന്നു. മധ്യപ്രദേശിലെ എംഎ‍ൽഎമാരുടെ അവസ്ഥയും സമാനമാണ്. ഗുജറാത്തിലെ എംഎ‍ൽഎമാരെ രാജസ്ഥാനിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

'മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ബിജെപി ഉണ്ടാക്കിയ അവസ്ഥയുടെ പ്രതിഫലനമാണ് ഗുജറാത്തിലും കാണുന്നത്. ഗുജറാത്തിലെ എംഎ‍ൽഎമാരെ ഇവിടെ കൊണ്ടുവന്നിരിക്കുകയാണ്. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്' ഗെഹ്ലോട്ട് പറഞ്ഞു.

'എന്തുകൊണ്ടാണ് ഗുജറാത്തിലെ എംഎ‍ൽഎമാർക്ക് ഇവിടെ വരേണ്ടി വന്നത്? നിങ്ങൾക്കിത് സങ്കൽപിക്കാൻ കഴിയുന്നുണ്ടോ? അത്രത്തോളം മാനസീക സമ്മർദ്ദമാണ് അവരുടേമേൽ ചെലുത്തുന്നത്. രാജ്യം മുഴുവൻ ഇത് കാണുന്നുണ്ട്', ഗെഹ്ലോട്ട് പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഗുജറാത്തിൽ എംഎ‍ൽഎമാരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP