Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗൊ കൊറോണാ, കൊറോണ ഗോ ഗോ... കോവിഡിനെതിരെ ഇതിനകം പുറത്തിറങ്ങിയ പ്രാർത്ഥനകളിൽ ഏറ്റവും മികച്ചത് കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെത്; വളച്ചുകെട്ടില്ലാതെ നേരെ ചൊവ്വെ കാര്യം പറയുന്നു, നോ ഞഞ്ഞാപിഞ്ഞ; കട്ടി സംസ്‌കൃതമോ ഞെട്ടിപ്പിക്കുന്ന ലാറ്റിനോ മാരക അറബിയോ ഇല്ല; എൽ.കെ.ജി ഇംഗ്ലിഷിൽ ഉള്ള കാര്യം തുറന്നുപറയുന്നു; ഇതാണ് പ്രയർ ഓഫ് ദി ഇയർ; സി രവിചന്ദ്രൻ എഴുതുന്നു  

ഗൊ കൊറോണാ, കൊറോണ ഗോ ഗോ... കോവിഡിനെതിരെ ഇതിനകം പുറത്തിറങ്ങിയ പ്രാർത്ഥനകളിൽ ഏറ്റവും മികച്ചത് കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെത്; വളച്ചുകെട്ടില്ലാതെ നേരെ ചൊവ്വെ കാര്യം പറയുന്നു, നോ ഞഞ്ഞാപിഞ്ഞ; കട്ടി സംസ്‌കൃതമോ ഞെട്ടിപ്പിക്കുന്ന ലാറ്റിനോ മാരക അറബിയോ ഇല്ല; എൽ.കെ.ജി ഇംഗ്ലിഷിൽ ഉള്ള കാര്യം തുറന്നുപറയുന്നു; ഇതാണ് പ്രയർ ഓഫ് ദി ഇയർ; സി രവിചന്ദ്രൻ എഴുതുന്നു   

സി രവിചന്ദ്രൻ

Prayer Of The Year?? Go Corona! Corona Goooo! പുതിയ കൊറോണ വൈറസിന് എതിരെ ഇതിനകം പുറത്തിറങ്ങിയ പ്രാർത്ഥനകളിൽ ഏറ്റവും മികച്ചത് കേന്ദ്രമന്ത്രി റാംദാസ് അത്താവാലയുടെതാണെന്ന് പറയാൻ പല കാരണങ്ങളുണ്ട്. First of all, അത് വളരെ ലളിതമാണ്. simple, straight and clear as whistle! വളച്ചുകെട്ടില്ലാതെ നേരെ ചൊവ്വെ കാര്യം പറയുന്നു. നോ ഞഞ്ഞാപിഞ്ഞ! നീണ്ട വിവരണം ഇല്ല. ഭാവാഭിനയത്തോടെ ആലപിക്കുകയോ ചവിട്ടി പൊളിക്കുകയോ വിറച്ചു തുള്ളുകയോ ചെയ്യേണ്ടതില്ല. 'ഹലോ ഹായ് ..'എന്നു പറയുന്നതുപോലെ നിസ്സാരമായി നിർവഹിക്കാം. Minimum expression, maximum output. പൊട്ടിച്ചിരിക്കണ്ട, മാറത്തടിക്കണ്ട, നിലത്ത് കിടന്ന് ഉരുളണ്ട്, മണ്ണു കപ്പണ്ട. ചക്കരകഞ്ഞി തിളപ്പിക്കുകയോ മൃഗങ്ങളുടെ കഴുത്തറുക്കുകയോ ചെയ്യേണ്ട. Just a few seconds required. കട്ടി സംസ്‌കൃതമോ ഞെട്ടിപ്പിക്കുന്ന ലാറ്റിനോ മാരക അറബിയോ ഇല്ല. എൽ.കെ.ജി ഇംഗ്ലിഷിൽ ഉള്ള കാര്യം തുറന്നുപറയുന്നു.

സാധാരണയായി മതജീവി പ്രാർത്ഥനകൾ ദുരൂഹമായ പാണ്ഡിത്യപ്രകടനവും കണ്ണിൽച്ചോരയില്ലാത്ത സാഹിത്യവും അടങ്ങിയവ ആയതിനാൽപ്രാർത്ഥനാതൊഴിലാളി ശരിക്കും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാൻ സ്വീകരിക്കേണ്ടവർ പരാജയപ്പെട്ടുപോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഭക്തർ ലോകക്ഷേമം, വേൾഡ് പീസ്, ഇന്നർ എഞ്ചിനീയറിങ് എന്നൊക്കെയുള്ള ഉത്തരാധുനിക ഡിമാണ്ടുകൾ ഉന്നയിക്കുന്നത് കേട്ട് സിസ്റ്റം അടിച്ചുപോകുന്നവർ നിരവധി. 'വളച്ചുകെട്ടാതെ കാര്യംപറ' എന്നു ഭക്തരോട് തിരിച്ചു പറയാൻ മിണ്ടാപ്രാണികളായ അവർക്ക് സാധിക്കാറുമില്ല. ഭിക്ഷാടന സാഹിത്യത്തിലെ ഇത്തരം ദുരൂഹതകളാണ് പല പ്രാർത്ഥനകളും പച്ച തൊടാതിരിക്കാൻ കാരണമെന്ന് കരുതപെടുന്നു.

അതേസമയം സുഗ്രാഹ്യവും ലളിതവുമായ പ്രാർത്ഥനകൾ (ഉദാ-രോഗം മാറണേ, സമ്പത്തുണ്ടാകണേ, സൗന്ദര്യം കൂടണേ, കുഞ്ഞുണ്ടാകണേ...) താരതമ്യേന ഉയർന്ന സഫൽ നിരക്ക് കാണിക്കുന്നതായി കാണാം? പുതിയതായി മ്യൂട്ടേറ്റ് ചെയ്തു വന്ന വൈറസ് എന്ന നിലയിൽ അതിസങ്കീർണ്ണമായ പ്രാർത്ഥനകൾ മനസ്സിലാക്കാൻ കോവിഡ് വൈറസുകൾക്ക് പരിമിതിയുണ്ടാവും. കണ്ണുകീറി വരുന്ന ബേബി വൈറസ്സുകൾക്കുപോലും മനസ്സിലാകുന്ന ഒരു പ്രാർത്ഥന വികസിപ്പിച്ചെടുത്തതിലൂടെ മഹത്തായ കണ്ടുപിടുത്തമാണ് കേന്ദ്രമന്ത്രി നടത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രാർത്ഥന തൊഴിലാളികൾക്കു പൊതുവെ ആവേശംപകരുന്ന ഒന്നാണിത്.

അപ്പോഴും ഈ പ്രാർത്ഥനയുടെ ഒരു ന്യൂനത ചൂണ്ടിക്കാട്ടാതിരിക്കാൻ സാധിക്കില്ല. കൊറോണയോട് പോകാൻ ആവശ്യപെടുന്നുവെങ്കിലും എങ്ങോട്ട് പോകണം എന്ന് വ്യക്തമാക്കുന്നില്ല. പ്രാർത്ഥന കേട്ട് പുറത്തിറങ്ങുന്ന വൈറസുകൾ എങ്ങോട്ടുപോകും? വലിയ ലോകപരിചയം ഇല്ലാത്ത വൈറസ് കുഞ്ഞുങ്ങൾ ആശയക്കുഴപ്പത്തിൽ ആകുമെന്നുറപ്പ്. സാധാരണയായി പാക്കിസ്ഥാനിലോട്ട് പോടാ, ഇറ്റലിയിലോട്ട് പോടാ... എന്നൊക്കെ പറയുന്നതുപോലെ കൃത്യമായ ലക്ഷ്യസ്ഥാനം സൂചിപ്പിക്കാതെയുള്ള പ്രാർത്ഥനകൾ വിപരീതഫലം ഉളവാക്കുമോ എന്ന ആശങ്ക തെക്കുകിഴക്കൻ ഏഷ്യയിലെ പ്രാർത്ഥനാപണ്ഡിതർ പ്രകടിപ്പിക്കുന്നുണ്ട്. മറ്റ് എങ്ങോട്ടെങ്കിലും പോകാൻ കൊറോണ തീരുമാനിച്ചാൽ ലോകമെമ്പാടും ഭീഷണി നിലനിൽക്കും. അതുകൊണ്ടുതന്നെ 'ഭൂമി വിട്ടുപോ' അല്ലെങ്കിൽ 'ആത്മഹത്യ ചെയ്യൂ' എന്ന രീതിയിൽ ഈ പ്രാർത്ഥന പരിഷ്‌കരിക്കാനാവശ്യമായ സത്വര നടപടികൾ ഫുൾ കാബിനറ്റ് കൂടി തീരുമാനിക്കും എന്നു പ്രത്യാശിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP