Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പടത്തലവൻ തിരുമ്പി വന്താച്ച്! കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാൽ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളിൽ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല; ഇപ്പോൾ ഞാൻ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുന്നു; ഒരു മാസത്തിനകം പൊതു പരിപാടികളിൽ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷ; കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കുക; ആരോഗ്യം വീണ്ടെടുത്ത് മടങ്ങിവരവ് അറിയിച്ച് വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പടത്തലവൻ തിരുമ്പി വന്താച്ച്! കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാൽ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളിൽ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല; ഇപ്പോൾ ഞാൻ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുന്നു; ഒരു മാസത്തിനകം പൊതു പരിപാടികളിൽ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷ; കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കുക; ആരോഗ്യം വീണ്ടെടുത്ത് മടങ്ങിവരവ് അറിയിച്ച് വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വ്യാജവാർത്തകളെലല്ലാ തള്ളി ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ രാഷ്ട്രീയത്തിലേക്കുള്ള തന്റെ സജീവ മടങ്ങിവരവ് അറിയിച്ചു രംഗത്ത്. താൻ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കയാണെന്ന് വി എസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇപ്പോൾ താൻ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കയാണൈന്നും ഒരു മാസത്തിനകം പൊതുപരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വി എസ് താൻ ആരോഗ്യവാനാണെന്ന് അറിയിച്ചത്.

കൊറോണ വൈറസിന്റെ വയാപനം ഒരു ഭീഷണിയായി നിലനിൽക്കുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിzഎസ് അറിയിച്ചു. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയമുള്ളവരേ,

കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാൽ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളിൽ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഞാൻ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളിൽ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാടിനെ നടുക്കിയ കൊറോണ വൈറസിന്റെ വ്യാപനം ഒരു ഭീഷണിയായി നിലനിൽക്കുന്നതിനാൽ, എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദർശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.

വി എസ് അച്യുതാനന്ദൻ

അതേസമയം വി എസ് അച്യുതാനന്ദന് മാർച്ച് അഞ്ച് നിയമസഭ അവധി അനുവദിച്ചു കൊണ്ടു ഉത്തരവിറക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കാരണം നിയമസഭയിൽ ഹാജരാകാൻ സാധിക്കാത്തതു കൊണടാണ് വിഎസിന് അവധി അനുവദിച്ചത്. വിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നതോടെ നിരവധി പേരാണ് വിഎസിന്റെ സോഷ്യൽ മീഡിയാ തിരിച്ചുവരവും ആഘോഷമാക്കുന്നത്.

അടുത്തിടെ വിഎസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് തീർത്തും അടിസ്ഥാനരഹിത വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി സി. സുശീൽകുമാറാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുനന്നു. വി എസ് ഗുരുതരാവസ്ഥയിലെന്ന തരത്തിൽ വാർത്ത പുറത്തുവിട്ടതിന് എതിരെയാണ് പൊലീസ് മേധാവിക്ക് പരാതി ലഭിച്ചത്. വിഎസിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്ക വലിയ ആശങ്കയാണ് പാർട്ടി പ്രവർത്തകർക്കിയടിൽ സൃഷ്ടിച്ചിരുന്നു. ഏതാനും മാസം മുൻപുണ്ടായ നേരിയ പക്ഷാഘാതത്തെ തുടർന്ന വിശ്രമത്തിലാണ് വി എസ് അച്യുതാനന്ദൻ. എന്നാൽ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടെന്നും വൈകാതെ വി എസ് സജീവമാകുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു അതിനിടെയാണ് വ്യാജവാർത്ത വന്നത്.

കഴിഞ്ഞ മാസം വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. തിരുവനന്തപുരം കവടിയാറിലെ വിഎസിന്റെ വീട്ടിലെത്തിയാണ് പിണറായി അദ്ദേഹത്തെ കണ്ടത്. പത്തുമിനിറ്റോളം പിണറായി വിജയൻ വിഎസിനൊപ്പം ചെലവഴിക്കുകയും ചെയ്തിരുന്നു. നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വി എസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP