Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

91 പേർ മരിച്ചതോടെ ഫ്രാൻസും സകല കടകളും ഷോപ്പുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു; ചരിത്രത്തിൽ ആദ്യമായി അലങ്കാരമില്ലാതെ ഈഫൽ ടവർ; മരണം 50 കടന്നതോടെ അമേരിക്കയിലെ 16 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ അടച്ചു; ദേശീയ അടിയന്തിരാവസ്ഥക്ക് പിന്നാലെ സകല രാജ്യങ്ങളുമായുള്ള ബന്ധവും വിച്ഛേദിച്ച് സ്വയം ഒറ്റപ്പെട്ട് അമേരിക്ക

91 പേർ മരിച്ചതോടെ ഫ്രാൻസും സകല കടകളും ഷോപ്പുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു; ചരിത്രത്തിൽ ആദ്യമായി അലങ്കാരമില്ലാതെ ഈഫൽ ടവർ; മരണം 50 കടന്നതോടെ അമേരിക്കയിലെ 16 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ അടച്ചു; ദേശീയ അടിയന്തിരാവസ്ഥക്ക് പിന്നാലെ സകല രാജ്യങ്ങളുമായുള്ള ബന്ധവും വിച്ഛേദിച്ച് സ്വയം ഒറ്റപ്പെട്ട് അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

പാരീസ്: കൊറോണ ബാധിച്ച് 91 പേർ മരിക്കുകയും 4499 പേർക്ക് രോഗബാധയുണ്ടാവുകയും ചെയ്തതോടെ കൊറോണക്കെതിരായ നടപടികൾ കൂടുതൽ കർക്കശമാക്കി ഫ്രാൻസ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി രാജ്യത്തെ സകല കടകളും ഷോപ്പുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി അലങ്കാരമില്ലാതെ ഈഫൽ ടവർ കാണപ്പെട്ടതും കൊറോണ കാരണമാണ്.യുഎസിൽ കൊറോണ മരണങ്ങൾ മര50 കടന്നതോടെ അമേരിക്കയിലെ 16 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ അടച്ചിരിക്കുകയാണ്. ദേശീയ അടിയന്തിരാവസ്ഥക്ക് പിന്നാലെ സകല രാജ്യങ്ങളുമായുള്ള ബന്ധവും വിച്ഛേദിച്ച് സ്വയം ഒറ്റപ്പെട്ട നിലയിലാണ് യുഎസ്എ ഇപ്പോഴുള്ളത്.

അത്യാവശ്യമല്ലാത്ത പൊതു ഇടങ്ങളെല്ലാം ഫ്രാൻസിൽ അടച്ച് പൂട്ടിയിരിക്കുന്ന അവസ്ഥയാണുള്ളത്.ഇതിന്റെ ഭാഗമായി റസ്റ്റോറന്റുകൾ, സിനിമാഹാളുകൾ, നൈറ്റ്ക്ലബുകൾ, കഫെകൾ, തുടങ്ങിയവ അടച്ചിട്ടുണ്ട്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയാണ് കൊറോണ വൈറസെന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി എഡൗർഡ് ഫിലിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അടിയന്തിര സാഹചര്യത്തിൽ ഫ്രഞ്ചുകാർ ടൗണുകൾക്കിടയിലെ സഞ്ചാരം പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. വൈറസിന്റെ വ്യാപനം തടയുന്നതിനാണ് അത്യാവശ്യമല്ലാത്ത പൊതുഇടങ്ങളെല്ലാം അടച്ച് പൂട്ടിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പൊതു ഗതാഗത സംവിധാനം രാജ്യത്ത് നിലനിർത്തിയിട്ടുണ്ടെങ്കിലും ആളുകൾ യാത്രകൾ പരമാവധി കുറയ്ക്കണമെന്നാണ് ഫിലിപ്പ് ആവർത്തിക്കുന്നത്. രാജ്യത്തെ സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ബാങ്കുകൾ, പെട്രോൾ സ്റ്റേഷനുകൾ തുടങ്ങിയവയെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊലയാളി വൈറസ്പടരുന്നതിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനായി വരും മാസങ്ങളിൽ പൗരന്മാർ പ്രിയപ്പെട്ട പലതും ത്യജിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ഓർമിപ്പിക്കുന്നു.കൊറോണ വൈറസ് രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ നിന്നും ബില്യണുകളാണ് ചോർത്തിക്കളഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പൗരന്മാരെ ഓർമിപ്പിക്കുന്നു.

രാജ്യത്ത് ഗുരുതരമായ കൊറോണ കേസുകളിൽ ത്വരിത ഗതിയിലുള്ള വർധനവുണ്ടായിട്ടുണ്ടെന്നാണ് ഫ്രഞ്ച് പബ്ലിക്ക് ഹെൽത്ത് അഥോറിറ്റിയുടെ തലവനായ ജെറോം സലോമോൻ പറയുന്നത്. നിലവിൽ ഇന്റൻസീവ് കെയറിൽ കഴിയുന്ന 300 പേർ ഇതിൽ പെടുന്നു. ഇവരിൽ പകുതിയോളം പേർക്കും 60 വയസിൽ താഴെ മാത്രമേ പ്രായമുള്ളൂ.നിത്യേന നിരവധി പേർ കാണാനെത്തുന്ന വിസ്മയങ്ങളിലൊന്നായ പാരീസിലെ ഈഫൽ ടവർ ആളൊഞ്ഞ പരിതാപകരമായ അവസ്ഥയിലായിട്ടുണ്ട്. ചരിത്രത്തിൽ ഇതാദ്യമായി ഈഫൽ അലങ്കാരമില്ലാതെ വന്ധ്യമായ നിലയിലായത് ആരെയും വിഷമിപ്പിക്കും.കൊറോണക്കെതിരെ പോരാടാൻ ജനത്തിനോട് ആഹ്വാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാർകോണും രംഗത്തെത്തിയിട്ടുണ്ട്.

കൊറോണ പേടിയിൽ സകല രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച് യുഎസ്എ

യുഎസിൽ കൊറോണ ബാധിച്ച് 50 പേർ മരിക്കുകയും 2100ൽ അധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ യുഎസിലെ അവസ്ഥ ഭീതിദമായിട്ടുണ്ട്.യുഎസിലെ 16 സ്റ്റേറ്റുകളിൽ വിദ്യാലയങ്ങൾക്ക് താഴിട്ടിരിക്കുകയാണ്. ദേശീയ അടിയന്തിരാവസ്ഥക്ക് പിന്നാലെ ലോകത്തിലെ എല്ലാ രാഷ്രങ്ങളുമായുള്ള ബന്ധവും വേണ്ടെന്ന് വച്ച് വാതിലുകൾ അടച്ച് പൂട്ടിയാണ് ഇപ്പോൾ യുഎസ് നിലകൊള്ളുന്നത്. ലോസ് ഏയ്ജൽസ് അടക്കമുള്ള 16 സ്റ്റേറ്റുകളിലെ സ്‌കൂളുകളാണ് അടച്ചിരിക്കുന്നത്.

അലബാമ, ഫ്ലോറിഡ, കെന്റക്കി, ലൂസിയാന, മേരിലാൻഡ്, മിച്ചിഗൻ, ന്യൂ മെക്സിക്കോ, നോർത്ത് കരോലിന, ഓഹിയോ, ഒറിഗോൺ, പെൻസിൽവാനിയ, വെർജീനിയ, വെസ്റ്റ് വെർജീനിയ, വിസ്‌കോസിൻ, വാഷിങ്ടൺ, എന്നിവയാണ് സ്‌കൂളുകൾ നിർത്തി വച്ച മറ്റ് സ്റ്റേറ്റുകൾ. ലോസ് ഏയ്ജൽസിലെ പ്രധാനപ്പെട്ട മെട്രോപൊളിറ്റൻ ഡിസ്ട്രിക്ടുകളായ അറ്റ്ലാന്റ, ഓസ്ടിൻ, ഡെൻവർ, മിയാമി ഡേഡ് കൗണ്ടി, സാൻ ഫ്രാൻസിസ്‌കോ, സാൻ ഡിയാഗോ, വാഷിങ്ടൺ ഡിസി എന്നിവയും അടച്ച് പൂട്ടിയിട്ടുണ്ട്. ന്യൂയോർക്കിലെ കാപിറ്റോൽ ബിൽഡിംഗിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അസംബ്ലി മെമ്പർമാരായ ഹെലെൻ വെയിൻസ്റ്റെയിൻ, ചാൾസ് ബാരൻ, എന്നിവർക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചപ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൈറസ് ബാധയില്ലെന്ന് പരിശോധനയിലൂടെ തെളിഞ്ഞിട്ടുണ്ട്.വൈറസ് ഭീഷണിയാൽ സ്റ്റോറുകൾ ക്ലീൻ ചെയ്യുന്നതിന് കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ തങ്ങളുടെ പ്രവർ്ത്തന സമയം വെട്ടിച്ചുരുക്കാൻ രാജ്യമാകമാനമുള്ള റീട്ടെയിലർമാർ തീരുമാനിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ ഒമ്പത് മാസം ചെലവഴിച്ച് തിരിച്ചെത്തിയ 300ൽ അധികം അമേരിക്കൻ സൈനികരുടെ 14 ദിവസത്തെ ക്വോറന്റീൻ ശനിയാഴ്ച ആരംഭിച്ചിട്ടുണ്ട്.കൊറോണ പടരുന്ന ഭീതിയാൽ യുഎസ് മറ്റ് രാജ്യങ്ങളുമായുള്ള അതിർത്തി കർക്കശമായി അടക്കുകയും വിദേശികളെ തടയുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP