Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മത്സ്യ മാംസാദികൾ കഴിക്കുന്ന ആളുകളെ ശിക്ഷിക്കാനെത്തിയ അവതാരമായാണ് കൊവിഡ്-19; വൈറസിനോട് സമാധാനപരമായി ഒഴിഞ്ഞ് പോകാനും കൂടുതൽ ആളുകളെ കൊല്ലാതിരിക്കാനും പ്രാർത്ഥന; വൈറസിന് നൽകിയത് ഹിന്ദു ദൈവമായ നരസിംഹമൂർത്തിയുടെ രൂപം; ഗോമൂത്രം, ചാണകം, നെയ്യ്, പാൽ, തൈര് എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യ പാനീയം കഴിച്ചാൽ കൊറോണ വരില്ല! ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാർട്ടി ആഘോഷമാക്കി പശ്ചാത്യമാധ്യമങ്ങൾ; ഇന്ത്യയെ അപമാനിക്കുന്ന ചിത്രങ്ങൾ ചർച്ചയാകുമ്പോൾ

മത്സ്യ മാംസാദികൾ കഴിക്കുന്ന ആളുകളെ ശിക്ഷിക്കാനെത്തിയ അവതാരമായാണ് കൊവിഡ്-19; വൈറസിനോട് സമാധാനപരമായി ഒഴിഞ്ഞ് പോകാനും കൂടുതൽ ആളുകളെ കൊല്ലാതിരിക്കാനും പ്രാർത്ഥന; വൈറസിന് നൽകിയത് ഹിന്ദു ദൈവമായ നരസിംഹമൂർത്തിയുടെ രൂപം; ഗോമൂത്രം, ചാണകം, നെയ്യ്, പാൽ, തൈര് എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യ പാനീയം കഴിച്ചാൽ കൊറോണ വരില്ല! ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാർട്ടി ആഘോഷമാക്കി പശ്ചാത്യമാധ്യമങ്ങൾ; ഇന്ത്യയെ അപമാനിക്കുന്ന ചിത്രങ്ങൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തടയാൻ ഗോമൂത്രം മതിയെന്ന വാദവുമായി അഖില ഭാരത ഹിന്ദു മഹാസഭ സംഘടിപ്പിച്ച പരിപാടി വിവാദത്തിൽ. ഇതിന്റെ ഭാഗമായി ഡൽഹിയിൽ അഖില ഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ ഗോമൂത്ര പാർട്ടി എന്ന പേരിൽ ചടങ്ങും സംഘടിപ്പിച്ചു. ഗോമൂത്രം, ചാണകം, നെയ്യ്, പാൽ, തൈര് എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യ പാനീയമാണ് ഇവർ ചടങ്ങിൽവെച്ച് കുടിച്ചത്. ഈ ചടങ്ങ് വിദേശ മാധ്യമങ്ങളിലും വാർത്തയാണ്.

ഏകദേശം 21 വർഷത്തോളമായി തങ്ങൾ ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ചാണകം ഉപയോഗിച്ച് കുളിക്കാറുണ്ടെന്നും പാർട്ടിയിൽ പങ്കെടുത്ത ഓംപ്രകാശ് എന്നയാൾ പറഞ്ഞു. തങ്ങൾക്ക് ഇംഗ്ലീഷ് മരുന്നുകൾ ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് ചടങ്ങിൽ ഗോമൂത്രം ഉപയോഗിച്ചുണ്ടാക്കിയ പാനീയം കുടിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്തു. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇത്തരം തെറ്റായ പ്രചരണങ്ങൾ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയവും മറ്റും നിർദ്ദേശിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് പരിപാടി നടത്തിയത്.

ഏകദേശം ഇരുന്നൂറോളം പേരാണ് ശനിയാഴ്ച നടന്ന ഗോമൂത്ര പാർട്ടിയിൽ പങ്കെടുത്തത്. സമാനരീതിയിൽ രാജ്യത്തെ മറ്റിടങ്ങളിലും പാർട്ടി സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം. കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്താകെ ഇതുവരെ അയ്യായിരത്തിലധികം പേരാണ് മരിച്ചത്. ഒരുലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊറോണ വൈറസ് ബാധയെ ചെറുക്കാൻ ഗോമൂത്രം മതിയെന്ന വാദവുമായി അഖില ഭാരത ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നത്. ഇത് ആളുകളെ ചികിൽസയിൽ നിന്ന് അകറ്റും. അത് വലിയ ആരോഗ്യ പ്രശ്‌നമായി മാറുകയും ചെയ്യും.

കൊറോണ വൈറസിന് ഇനിയും ശാസ്ത്ര ലോകത്തിന് മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിലൊരു രോഗത്തിനാണ് പ്രതിവിധിയായി ഗോമൂത്രം അഖില ഭാരത ഹിന്ദു മഹാസഭ മുന്നോട്ട് വയ്ക്കുന്നത്. യാഗ്‌ന എന്ന ചടങ്ങോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. പശുവിനോടും വൈറസിനോടുമായിരുന്നു പ്രാർത്ഥന. വൈറസിനോട് സമാധാനപരമായി ഒഴിഞ്ഞ് പോകാനും കൂടുതൽ ആളുകളെ കൊല്ലാതിരിക്കാനും പ്രാർത്ഥിച്ചു. വൈറസിനെ പ്രതിനിധീകരിച്ച് ഹിന്ദുക്കളുടെ ദൈവമായ നരസിംഹത്തിന്റെ വലിയ പോസ്റ്ററും പരിപാടിയിൽ വച്ചിരുന്നു.

മത്സ്യ മാംസാദികൾ കഴിക്കുന്ന ആളുകളെ ശിക്ഷിക്കാനെത്തിയ അവതാരമായാണ് കൊവിഡ്-19നെ ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് വിശേഷിപ്പിച്ചത്. മാംസഭോജികൾക്കായി മാപ്പ് അപേക്ഷിച്ച ചക്രപാണി ഇന്ത്യക്കാർ ഇനി മുതൽ മാംസം കഴിക്കില്ലെന്നും അപേക്ഷിച്ചു. 'കൊറോണ വന്നത് ആളുകൾ മൃഗങ്ങളെ കൊന്നുതിന്നുന്നത് കാരണമാണ്. അത് ആ സ്ഥലത്തെ തന്നെ തകർക്കുന്ന വിധമുള്ള ഊർജത്തെ സൃഷ്ടിക്കും.' ചക്രപാണി പറഞ്ഞു.21 വർഷത്തോളമായി തങ്ങൾ ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ചാണകത്തിൽ കുളിക്കാറുണ്ടെന്നും പാർട്ടിയിൽ പങ്കെടുത്ത ഓംപ്രകാശ് എന്നയാൾ പറഞ്ഞു. ഇംഗ്ലീഷ് മരുന്നുകൾ അതിനാൽ തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു.

ലോകത്ത് ഇതുവരെ കൊറോണ പിടിപെട്ട് മരിച്ചത് 5000ൽ അധികം പേരാണ്. ഇതേ തുടർന്നാണ് ഗോമൂത്രം മതി വൈറസിനെ ചെറുക്കാൻ എന്ന വാദവുമായി അഖില ഭാരത ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP