Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു അദ്ധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പിൽ തേജോവധം ചെയ്യണ്ടിയിരുന്നില്ല; വിഷയം ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല; അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോർട്ട്; ഒരേ ഒരു രാജാവ് രജിത് സാർ ആണേ.. നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്.... നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാർ: രജിത് കുമാറിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്: പണ്ഡിറ്റിന്റെ 'ബിഗ് ബോസ്സ്' നിരീക്ഷണം വൈറലാകുമ്പോൾ

ഒരു അദ്ധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പിൽ തേജോവധം ചെയ്യണ്ടിയിരുന്നില്ല; വിഷയം ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല; അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോർട്ട്; ഒരേ ഒരു രാജാവ് രജിത് സാർ ആണേ.. നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്.... നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാർ: രജിത് കുമാറിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്: പണ്ഡിറ്റിന്റെ 'ബിഗ് ബോസ്സ്' നിരീക്ഷണം വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഡോ. രജിത് കുമാറിനെതിരെ ബിഗ് ബോസിൽനിന്ന് പുറത്താക്കിയതിനെതിരെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഒരു അദ്ധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല എന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ പണ്ഡിറ്റ് കുറിച്ചു.

'അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോർട്ട്. ഒരേ ഒരു രാജാവ് രജിത് സാർ ആണേ..'-ഇങ്ങനെയാണ് സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നത്. സോഷ്യൽ മീഡിയയിൽ രജിത് ആർമി മോഹൻലാലിനേയും ഏഷ്യാനെറ്റിനേയും കടന്നാക്രമിച്ച് മുന്നേറുമ്പോഴാണ് സന്തോഷ് പണ്ഡിറ്റും നിലപാട് വിശദീകരിക്കുന്നത്.

ഫെയ്‌സ് ബുക്കിൽ സന്തോഷ് പണ്ഡിറ്റ് ഇട്ട കുറിപ്പിന്റെ പൂർണ്ണ രൂപം

പണ്ഡിറ്റിന്‌ടെ 'ബിഗ് ബോസ്സ്' നിരീക്ഷണം..

പാവം Dr. രജിത് സാർ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന4 ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ ..

സാറിനെ ഇടിച്ചവനെ ടാസ്‌കിന്‌ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്‌കിന്‌ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്‌ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്‌കിന്‌ടെ ഭാഗമെന്ന നീതി കിട്ടിയില്ല.

രജിത് സർനു എന്തെല്ലാം പരുക്കുകൾ പറ്റിയതാണെന്ന് കൂടി ഓർക്കണമായിരുന്നു.

ഒരു അദ്ധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.

(വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ4ട്ട്. ഒരേ ഒരു രാജാവ് രജിത് സാ4 ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു.

??നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്.... നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാർ)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക9മാർക് അര പണ്ഡിറ്റ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP