Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യൂമോണിയയോ അസാധാരണമായ ശ്വാസം മുട്ടലോ ഉണ്ടാകാതെ സർക്കാർ ആശുപത്രയിലെ ജീവനക്കാരെ പരിശോധിക്കില്ല; പനിയും ചുമയും വന്നാലും അവർ ജോലി തുടരണം; നൂറു കണക്കിന് രോഗികളെ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും കെയറർമാർക്കും ഒരു പരിഗണനയും നൽകാതെ ബോറിസ് സർക്കാർ; ബ്രിട്ടണിൽ മലയാളി നഴ്സുമാർ ആശങ്കയുടെ നടുക്കടലിൽ

ന്യൂമോണിയയോ അസാധാരണമായ ശ്വാസം മുട്ടലോ ഉണ്ടാകാതെ സർക്കാർ ആശുപത്രയിലെ ജീവനക്കാരെ പരിശോധിക്കില്ല; പനിയും ചുമയും വന്നാലും അവർ ജോലി തുടരണം; നൂറു കണക്കിന് രോഗികളെ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും കെയറർമാർക്കും ഒരു പരിഗണനയും നൽകാതെ ബോറിസ് സർക്കാർ; ബ്രിട്ടണിൽ മലയാളി നഴ്സുമാർ ആശങ്കയുടെ നടുക്കടലിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിലാകമാനം കൊറോണ വൈറസ് നടത്തുന്ന താണ്ഡവം നാൾക്ക് നാൾ രൂക്ഷമാകുന്ന സാഹചര്യത്തിലും എൻഎച്ച്എസ് (സർക്കാർ ആശുപത്രി) ജോലിക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ സർക്കാർ മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന ആശങ്ക ശക്തമായി. എൻഎച്ച്എസ് ജീവനക്കാർക്ക് ന്യൂമോണിയയോ അസാധാരണമായ ശ്വാസം മുട്ടലോ ഉണ്ടാകാതെ അവരെ പരിശോധിക്കില്ലെന്ന ക്രൂരമായ നിലപാടാണ് അധികൃതർ പുലർത്തുന്നത്. ഇത് പ്രകാരം ഈ കൊറോണക്കാലത്ത് പനിയും ചുമയും വന്നാൽ പോലും അവർ ജോലി തുടരണമെന്നതാണ് നിഷ്‌കർഷിച്ചിരിക്കുന്നത്.

നിത്യേന നൂറു കണക്കിന് രോഗികളെ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും കെയറർമാർക്കും ഒരു പരിഗണനയും നൽകാതെസർക്കാർ മുന്നോട്ട് പോകാൻ തുടങ്ങിയതോടെ മലയാളി നഴ്സുമാർ ആശങ്കയുടെ നടുക്കടലിലായിത്തീർന്നിട്ടുണ്ട്.കൊറോണ പടരുന്നുണ്ടെങ്കിലും അത്തരം രോഗികളുമായി അടുത്തിടപഴകേണ്ട സാഹചര്യമുണ്ടെങ്കിലും തങ്ങളെ ഇത് സംബന്ധിച്ച് സ്ഥിരമായ പരിശോധനകൾക്ക് വിധേയരാക്കില്ലെന്നാണ് എൻഎച്ച്എസ് ജീവനക്കാർക്ക് മേലാവിൽ നിന്നും നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

കടുത്ത ന്യൂമോണിയ അല്ലെങ്കിൽ ഗുരുതര ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ബാധിച്ച് ആശുപത്രിയിൽ അഡ്‌മിറ്റായാൽ മാത്രമേ ഫ്രന്റ് ലൈൻ എൻഎച്ച്എസ് ജീവനക്കാരെ കൊറോണ ടെസ്റ്റിന് വിധേയമാക്കുകയുള്ളുവെന്നാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് വ്യക്തമാക്കിയിരിക്കുന്നത്. ചുമ അല്ലെങ്കിൽ കടുത്ത പനി പോലുള്ള കൊറോണ വൈറസ് ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ഐസൊലേഷന് വിധേയരാകാനാണ് നഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്സ്, മറ്റ് ഫ്രന്റ് ലൈൻ സ്റ്റാഫുകൾ തുടങ്ങിയവരോട് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് നിർദ്ദേശിച്ചിരിക്കുന്നത്.

രാജ്യമാകമാനം നഴ്സുമാർ, ഡോക്ടർമാർ, മറ്റ് ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർക്ക് കോവിഡ്-19 പിടികൂടുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ സർക്കാർ അലംഭാവം പുലർത്തുന്നതെന്ന ആരോപണവും ശക്തമാണ്. ഇന്നലെ മറ്റൊരു ഹെൽത്ത് കെയർ വർക്കർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഹെർട്ട്ഫോർഡ്ഷെയറിലെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസിലെ പാരാമെഡികിനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ ജനുവരിയിൽ യുകെയിൽ കോവിഡ് 19 സാന്നിധ്യം ആരംഭിച്ചത് മുതൽ കുറഞ്ഞത് ആറ് ഹെൽത്ത്കെയർ വർക്കർമാർക്കും കോവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു ജിപിയും എ ആൻഡ് ഇ ഡോക്ടറും ഉൾപ്പെടുന്നു.

മുതിർന്നവരിലും മിക്കവർക്കും നല്ല ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ളതിനാൽ ഇത്തരക്കാർക്ക് കോവിഡ് 19 ബാധിച്ചാലും പൂർണമായി സുഖപ്പെടുമെന്നും അതിനാൽ എൻഎച്ച്എസ് ജീവനക്കാരെ പ്രത്യേകിച്ച് കൊറോണ ടെസ്റ്റുകൾക്ക് നിരന്തരം വിധേയരാക്കേണ്ടതില്ലെന്നുമാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നത്. കൊറോണ സാഹചര്യത്തിൽ എൻഎച്ച്എസിന് മേൽ കടുത്ത സമ്മർദമാണ് വർധിച്ചിരിക്കുന്നതെന്നും ജീവനക്കാരുടെ ക്ഷാമമുണ്ടെന്നും അതിനാൽ ഓരോരുത്തരും പരമാവധി സേവനം പ്രദാനം ചെയ്യണമെന്നുമാണ് എൻഎച്ച്എസ് അതിന്റെ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതായത് ചെറിയ രോഗവും അസ്വസ്ഥതയുമുള്ളവർ പോലും ജോലിക്കെത്തണമെന്ന സൂചനയാണ് എൻഎച്ച്എസ് ജീവനക്കാർക്ക് നൽകുന്നത്. കൊറോണയാൽ എൻഎച്ച്എസ് നേരിടുന്ന പ്രതിസന്ധി വെളിപ്പെടുത്തിക്കൊണ്ട് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ പ്രഫ. ക്രിസ് വിറ്റിയും വെയിൽസ്, സ്‌കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും തങ്ങളുടെ ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്.ഓരോരുത്തരും ഈ അവസരത്തിൽ പരമാവധി സേവനം ലഭ്യമാക്കേണ്ടതുണ്ടെന്നാണ് എൻഎച്ച്എസ് ജീവനക്കാരെ ഈ കത്ത് ഓർമിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP