Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടോയ്ലറ്റ് പേപ്പറുകളും മെഡിക്കൽ മാസ്‌കും കിട്ടാനില്ല; കൊറോണ പ്രോട്ടോക്കോൾ തെറ്റിച്ച് ആയിരങ്ങൾ സൂപ്പർമാർക്കറ്റുകൾക്ക് മുമ്പിൽ തടിച്ച് കൂടുന്നു; എന്ത് സാധനം കിട്ടിയാലും വാങ്ങി സൂക്ഷിച്ച് ജനക്കൂട്ടം; ബ്രിട്ടൻ നേരിടുന്നത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധി

ടോയ്ലറ്റ് പേപ്പറുകളും മെഡിക്കൽ മാസ്‌കും കിട്ടാനില്ല; കൊറോണ പ്രോട്ടോക്കോൾ തെറ്റിച്ച് ആയിരങ്ങൾ സൂപ്പർമാർക്കറ്റുകൾക്ക് മുമ്പിൽ തടിച്ച് കൂടുന്നു; എന്ത് സാധനം കിട്ടിയാലും വാങ്ങി സൂക്ഷിച്ച് ജനക്കൂട്ടം; ബ്രിട്ടൻ നേരിടുന്നത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധി

സ്വന്തം ലേഖകൻ

യുകെയിൽ അനുദിനം കൊറോണ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ടോയ്ലറ്റ് പേപ്പറുകൾക്കും ഹാൻഡ് സാനിറ്റൈസറുകൾക്കും മാസ്‌കിനുമുള്ള ക്ഷാമം രൂക്ഷമാകുന്നു. കൊറോണയെ നേരിടാൻ അവ ആളുകൾ നേരത്തെ തന്നെ ആവശ്യത്തിലധികം വാങ്ങി സംഭരിച്ചതിനെ തുടർന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്. കൊറോണ പടരാതിരിക്കാൻ അധികൃതർ നിഷ്‌കർഷിച്ച എല്ലാ പ്രോട്ടോക്കോളുകളും തെറ്റിച്ചാണ് നിലവിൽ ആയിരങ്ങൾ സൂപ്പർമാർക്കറ്റുകൾക്ക് മുന്നിൽ തടിച്ച് കൂടുന്നത്.

നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ട് പോവുമെന്നും തൽഫലമായി അവശ്യസാധനങ്ങൾക്ക് പോലും ക്ഷാമം നേരിടുമെന്നുമുള്ള ആശങ്ക കനത്തതോടെ എന്ത് സാധനം കിട്ടിയാലും അത് വാങ്ങി സൂക്ഷിക്കുന്ന പ്രവണതയാണ് ജനക്കൂട്ടം പിന്തുടർന്ന് വരുന്നത്. ചുരുക്കിപ്പറഞ്ഞാൽ കൊറോണ പടരുന്നത് ശക്തിപ്പെട്ടതോടെ ബ്രിട്ടൻ നേരിടുന്നത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയാണ്.ഹൈജീൻ ഉൽപന്നങ്ങളായി ടോയ്ലറ്റ് പേപ്പറുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, മാസ്‌കുകൾ തുടങ്ങിയവക്ക് ക്ഷാമം രൂക്ഷമായതോടെ അവ കൈവശപ്പെടുത്തുന്നതിന് സൂപ്പർമാർക്കറ്റുകളിൽ ആളുകൾ പരസ്പരം തല്ല് കൂടുന്ന പരിതാപകരമായ അവസ്ഥ വരെ രാജ്യത്തെ ചിലയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ആർക്കും കൊറോണ ബാധിക്കാമെന്നും ഐസൊലേറ്റ് ചെയ്യപ്പെടാമെന്നും മുന്നറിയിപ്പേകി പ്രധാനമന്ത്രി സാക്ഷാൽ ബോറിസ് ജോൺസൻ തന്നെ രംഗത്തെത്തിയ സാഹചര്യത്തിൽ ആളുകൾ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണത രാജ്യത്ത് ശക്തമായതിനെ തുടർന്ന് അധികം വൈകാതെ അവശ്യ സാധനങ്ങൾക്ക് വരെ ക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പും ശക്തമാണ്. വീടുകളിൽ ഐസൊലേഷനിലാകുന്ന സാഹര്യത്തിൽ പുറത്തിറങ്ങാനാവില്ലെന്നും അപ്പോൾ അവശ്യസാധനങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുമെന്നുമുള്ള ആശങ്ക കാരണമാണ് തൊട്ടതും പിടിച്ചതുമായ സാധനങ്ങളെല്ലാം ജനം ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്നത്.

ഇത്തരത്തിൽ പരിധിയിലധികം പർച്ചേസ് ചെയ്ത സാധനങ്ങൾ തിങ്ങി നിറഞ്ഞ കസ്റ്റമർമാരുടെ ട്രോളികളുടെ ചിത്രങ്ങൾ വിവിധ സൂപ്പർമാർക്കറ്റുകളിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. യുകെയിൽ കൊറോണ മരണം 21 ആയി ഉയരുകയും രോഗം ബാധിച്ചവർ 1100ൽ അധികമാവുകയും ചെയ്തതോടെയാണ് ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ കടുത്ത അസുരക്ഷിതത്വബോധം പടരുകയും അവർ സൂപ്പർമാർക്കറ്റുകളിലേക്ക് കുതിച്ചെത്തുകയും ചെയ്തിരിക്കുന്നത്. കൊറോണയുടെ തുടക്കത്തിൽ തന്നെ ഇത്തരത്തിൽ സൂപ്പർമാർക്കറ്റുകളിലും മറ്റും പതിവിലുമധികം തിരക്കുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് വീണ്ടും വർധിച്ചിരിക്കുകയാണ്.

ഈ വിധത്തിൽ ആളുകൾ ആവശ്യത്തിലധികം സാധനങ്ങൾ വീടുകളിൽ വാങ്ങി സംഭരിക്കാൻ തുടങ്ങിയതോടെ സൂപ്പർമാർക്കറ്റുകളിൽ അവശ്യ സാധനങ്ങൾ പോലും വളരെ വേഗമാണ് തീർന്ന് പോകുന്നത്. കാലിയായ ഷെൽഫുകളുള്ള സൂപ്പർമാർക്കറ്റുകളുടെ ചിത്രങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നുണ്ട്. കാലിയായ സാധനങ്ങൾ വീണ്ടും നിറയ്ക്കുന്നതിൽ സൂപ്പർമാർക്കറ്റുകൾ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനായി ഉൽപാദകർ രാപ്പകൽ പ്രൊഡക്ഷൻ നടത്തേണ്ട അവസ്ഥയാണുള്ളത്. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി സർക്കാരിന്റെ അടിയന്തിര ഫണ്ട് വേണമെന്നുള്ള ആവശ്യവും ഇതിനെ തുടർന്ന് ശക്തമായിട്ടുണ്ട്.

ഇന്നലെ കോംബാറ്റ്-സ്റ്റൈൽ ഹസ്മറ്റ് സ്യൂട്ടിൽ സൂപ്പർമാർക്കറ്റിൽ പർച്ചേസിനെത്തിയ ബാത്തിലെ ഒരാൾ ഒറ്റയടിക്ക് വാങ്ങിക്കൂട്ടിയത് 27 ടോയ്ലറ്റ് റോളുകളായിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തിൽ അനാവശ്യമായ വാങ്ങിക്കൂട്ടാതെ എല്ലാവർക്കും സാധനങ്ങൾ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം ഉപഭോക്താക്കൾ പ്രകടിപ്പിക്കണമെന്ന് സൂപ്പർമാർക്കറ്റുകൾ നിർദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചില സൂപ്പർമാർക്കറ്റുകൾ ചില സാധനങ്ങൾക്ക് റേഷനിങ് സംവിധാനം ഏർപ്പെടുത്താനും നിർബന്ധിതമായിട്ടുണ്ട്. ഷോപ്പുകളിലെ സ്റ്റോക്ക് നിലനിർത്താൻ ഗവൺമെന്റും സപ്ലൈയർമാരുമായി ചേർന്ന് റീട്ടെയിലർമാർ അങ്ങേയറ്റം ശ്രമിക്കുന്നുവെന്നാണ് ബ്രിട്ടീഷ് റീട്ടെയിൽ കർസോർഷ്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവായ ഹെലെൻ ഡിക്ക്സൻ പറയുന്നത്.

ഇത്തരത്തിൽ സ്വാർത്ഥത മുൻനിർത്തി ആവശ്യത്തിലധികം വാങ്ങിക്കൂട്ടരുതെന്നും ഏവർക്കും സാധനങ്ങൾ ലഭ്യമാകുന്ന സാഹചര്യമുണ്ടാക്കണമെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമകൾ ഇന്നലെ അഭ്യർത്ഥിച്ചിരിക്കുന്നത്. ജനങ്ങൾ ഈ വിധത്തിൽ നിയന്ത്രണമില്ലാതെ വാങ്ങുന്നതിൽ നമ്പർ 10ഉം കനത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.ലൂ റോളുകൾ, ലോംഗ് ലൈഫ് മിൽക്ക് പാസ്റ്റ്, തുടങ്ങിയ സാധനങ്ങൾക്കായി ആളുകൾ പരസ്പരം തല്ല് കൂടുന്ന സാഹചര്യമുണ്ടായതിൽ നമ്പർ 10 കടുത്ത പരിഭ്രാന്തിയാണ് ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രശ്നം ബോറിസ് ജോൺസൻ വിളിച്ച് കൂട്ടിയ അടിയന്തിര കോബ്ര മീറ്റിംഗിലെ അജൻഡയായി ചർച്ച ചെയ്തിരുന്നു.

ഇതിനെ തുടർന്ന് സൂപ്പർമാർക്കറ്റുകളിൽ സൈന്യത്തെ ഇറക്കി കാര്യങ്ങൾ നയിന്ത്രിക്കാനും ആലോചനയുണ്ട്. തങ്ങൾ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങിക്കൂട്ടിയെന്ന കാര്യം രാജ്യത്തെ മൂന്നിലൊന്നിലധികം ഷോപ്പർമാരും സമ്മതിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP