Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി അവധിയുടെ പേരിൽ മലയാളികൾ ഉൾപ്പെടുള്ള പ്രവാസികൾക്ക് ആശങ്ക വേണ്ട; ഇഖാമ, റി എൻട്രി കലാവധി നീട്ടിനല്ഡകാനമൊരുങ്ങി സൗദി; സ്‌പോൺസർ ഇടപെട്ടാൽ നടപടി ഉടൻ; കൊറോം പശ്ചാത്തലത്തിൽ നാട്ടിലെത്തിയവർക്കും പോകാം; ഇന്ന് രാത്രി മുതൽ യാത്രാവിലക്ക് സൗദി നീക്കും

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദിയിൽ നിന്ന് അവധിക്കും മറ്റും നാട്ടിലേക്കു പോയ മലയാളികൾ അടക്കമുള്ള വിദേശികൾക്ക് 72 മണിക്കൂറിനകം തിരിച്ചു വരാൻ പറ്റിയില്ലെങ്കിൽ വിഷമിക്കേണ്ട. സ്‌പോൺസർ ആവശ്യപ്പെട്ടാൽ ഇഖാമ, റീ എൻട്രി വീസാ കാലാവധി നീട്ടിനൽകുമെന്ന് പാസ്‌പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനു മുൻപ് നാട്ടിലെത്തിയവരും കാലാവധിയുള്ള ഇഖാമയുള്ളവർക്കുമാണ് റീ എൻട്രി കാലാവധി നീട്ടിനൽകുക. ഈയിടെ നാട്ടിലെത്തി നിരീക്ഷണ കാലാവധിയായ 14 ദിവസം കഴിയാത്തവർക്കും പുതിയ നിയന്ത്രണം അനുസരിച്ച് ഉടൻ തിരിച്ചുവരാൻ സാധിക്കില്ല. ഇത്തരക്കാരുടെ കാര്യവും അനുഭാവപൂർവം പരിഗണിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.

കോവിഡ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ഉൾപെടെ 51 രാജ്യങ്ങളിലേക്കു ഏർപ്പെടുത്തിയ യാത്രാവിലക്കിനൊപ്പം നൽകിയ സാവകാശം ഇന്നു അർധ രാത്രി അവസാനിക്കും. നാളെ പുലർച്ചെ മുതൽ സമ്പൂർണ യാത്രാ വിലക്കു പ്രാബല്യത്തിൽ വരും. യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്കു പോകാനും അവിടന്നുള്ളവർക്ക് സൗദിയിലേക്കു വരാനും നിയന്ത്രണമുണ്ട്. ഈ രാജ്യങ്ങളിൽനിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്കുണ്ട്. റീ എൻട്രി വീസയിൽ തിരിച്ചെത്താനുള്ള സമയം ഇന്നത്തോടെ അവസാനിക്കുമെന്നതിനാൽ നാട്ടിലുള്ള മലയാളികളും ആശങ്കയിലാണ്.

കോവിഡ് ബാധിത രാജ്യങ്ങളിൽനിന്ന് എത്തിയവർ 14 ദിവസം നിർബന്ധിത സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. ഈ കാലയളവിൽ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടണം. രോഗമുള്ളവർക്ക് രോഗാവധിയും മെഡിക്കൽ സർട്ടിഫിക്കറ്റും ലഭിക്കുമെന്നതിനാൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും അറിയിച്ചു.

കുടുംബം തനിച്ചാണോ

ജോലി/ബിസിനസ് ആവശ്യാർഥം കുടുംബത്തെ സൗദിയിലാക്കി ഇതര രാജ്യങ്ങളിലേക്കു പോയവർക്കും അതതു രാജ്യത്തെ സൗദി എംബസിയുമായി ബന്ധപ്പെട്ടാൽ തിരിച്ചുവരാനുള്ള പ്രത്യേക അനുമതി നൽകുമെന്നും ജവാസാത്ത് വിശദീകരിച്ചു. ഇവർ പക്ഷേ രോഗബാധിതരല്ലെന്നു തെളിയിക്കേണ്ടിവരും.

സിബിഎസ്ഇ പരീക്ഷ മാറ്റി

സൗദിയിലെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളും മാറ്റിവച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. പത്താം ക്ലാസിലെ രണ്ടും 12ാം ക്ലാസിലെ അഞ്ചും പരീക്ഷകൾ ബാക്കിയുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വിമാന സർവീസും കുറഞ്ഞു

വിമാനത്താവളത്തിലെ പരിശോധന കർശനമാക്കി. കടുത്ത നിയന്ത്രണത്തിൽ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണം കുറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ പതിവുപോലെ തുറന്നെങ്കിലും ജനം വളരെ കുറവാണ്. നിരത്തിലും ആളില്ല. കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ഖത്തീഫ് ഗവർണറേറ്റിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ രാജ്യത്തെ സ്‌കൂളുകൾ എല്ലാം അടച്ചിരിക്കുകയാണ്.

റീ എൻട്രി വീസ

സൗദിയിൽ താമസാനുമതിയുള്ളവരും (ഇഖാമ) ആശ്രിത വീസയിലുള്ളവരുമായ വിദേശിക്ക് രാജ്യത്തുനിന്നു പുറത്തു പോകാനും തിരിച്ചുവരാനുമുള്ള പ്രത്യേക അനുമതിക്കാണ് റീ എൻട്രി വീസ എന്നു പറയുന്നത്. കുറഞ്ഞത് 3 മാസം ഇഖാമാ കാലാവധിയും 6 മാസം പാസ്‌പോർട്ടിന്റെ കാലാവധിയുമുള്ള വിദേശിക്ക് സ്‌പോൺസറുടെ അനുമതി കത്തോടെ ഫോട്ടോയും സഹിതം ഓൺലൈനിൽ അപേക്ഷിച്ചാൽ റീ എൻട്രി വീസ ലഭിക്കും. 2 മാസ കാലാവധിയുള്ള റീ എൻട്രി വീസയ്ക്ക് 200 റിയാൽ ഫീസുണ്ട്. 100 റിയാൽ വീതം നൽകിയാൽ ഒരു മാസത്തേക്കു വീതം നീട്ടുമെങ്കിലും ഇത് ഇഖാമ കാലാവധി അനുസരിച്ചായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP