Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ അവസാന മിനിറ്റു വരെ ആവേശം നിറഞ്ഞ പോരാട്ടം: ആറാം ഐഎസ്എല്ലിൽ ചരിത്രമെഴുതി എടികെ കൊൽക്കത്ത; ഹാട്രിക് കിരീടം നേട്ടം ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച്; ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മൂന്നാം കിരീടം സ്വന്തമാക്കുന്നത്; സ്പാനിഷ് താരം ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളിൽ തിളങ്ങി എടികെ

കോറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ അവസാന മിനിറ്റു വരെ ആവേശം നിറഞ്ഞ പോരാട്ടം: ആറാം ഐഎസ്എല്ലിൽ ചരിത്രമെഴുതി എടികെ കൊൽക്കത്ത; ഹാട്രിക് കിരീടം നേട്ടം ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച്; ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മൂന്നാം കിരീടം സ്വന്തമാക്കുന്നത്; സ്പാനിഷ് താരം ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളിൽ തിളങ്ങി എടികെ

മറുനാടൻ മലയാളി ബ്യൂറോ

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കിരീടം ചൂടി എടികെ. ചെന്നൈയ്ൻ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് എടികെ തങ്ങളുടെ മൂന്നാം ഐഎസ്എൽ കിരീടം ചൂടിയത്. സ്പാനിഷ് താരം ജാവി ഹെർണാണ്ടസിന്റെ ഇരട്ട ഗോൾ നേട്ടമാണ് എടികെയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. എ.എസ്.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മൂന്നു കിരീടം നേടുന്നത്.

കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരം അവസാന മിനിറ്റു വരെ ആവേശം നിറഞ്ഞതായിരുന്നു. 10-ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിലൂടെ ലീഡെടുത്ത കൊൽക്കത്തയ്ക്കായി 48-ാം മിനിറ്റിൽ എഡു ഗാർഷ്യയും ഗോൾ കണ്ടെത്തി. 69-ാം മിനിറ്റിൽ ചെന്നൈയിൻ ഒരു ഗോൾ തിരിച്ചടിച്ചു. നെരിയൂസ് വാൽസ്‌കിസാണ് ഗോൾ സ്‌കോറർ. ഇഞ്ചുറി ടൈമിൽ ഹാവിയർ ഹെർണാണ്ടസ് ഇരട്ടഗോൾ പൂർത്തിയാക്കി. ഇതോടെ ചെന്നൈയിന്റെ പരാജയത്തിന് ഫൈനൽ വിസിലിന്റെ ദൂരം മാത്രമേയുണ്ടായിരുന്നുള്ളു.

റോയ് കൃ്ഷണയുടെ ക്രോസിൽ നിന്ന് മനോഹരമായൊരു സൈഡ് വോളിയിലൂടെ ആയിരുന്നു ഹെർണാണ്ടസിന്റെ ആദ്യ ഗോൾ. ഈ സീസണിൽ ഹെർണാണ്ടസിന്റെ ആദ്യഗോൾ കൂടിയാണിത്. 23-ാം മിനിറ്റിൽ ലീഡുയർത്താനുള്ള അവസരം കൊൽക്കത്തയ്ക്ക് ലഭിച്ചു. എന്നാൽ ലക്ഷ്യത്തിലെത്തിയില്ല. 38-ാം മിനിറ്റിൽ റോയ് കൃ്ഷണ പരിക്കേറ്റു പുറത്തായതും കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.

അതേസമയം,സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ചെന്നൈയും എടികെയും ഓരോ മത്സരങ്ങൾ വിജയിച്ചു. ചെന്നൈയിൽ എടികെ 1-0ന് വിജയിച്ചപ്പോൾ കൊൽക്കത്തയിൽ വിജയം ചെന്നൈയിന് ഒപ്പമായിരുന്നു. 3-1ന്റെ തകർപ്പൻ എവേ വിജയമാണ് ചെന്നൈയിൻ സ്വന്തമാക്കിയത്. ഐഎസ്എൽ ചരിത്രത്തിൽ ഇതുവരെ 14 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ എടികെ ആറും ചെന്നൈയിൻ നാലും മത്സരങ്ങൾ ജയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP