Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യക്തിഗത അക്കൗണ്ടുകളിൽ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തീർത്തും വ്യക്തിഗതം മാത്രം: അയച്ചയാളും സ്വീകർത്താവും ഒഴികെ മറ്റാർക്കും സന്ദേശങ്ങളിലേക്ക് പ്രവേശനം ഇല്ല; ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകൾ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് ബോംബെ ഹൈക്കോടതി

വ്യക്തിഗത അക്കൗണ്ടുകളിൽ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തീർത്തും വ്യക്തിഗതം മാത്രം: അയച്ചയാളും സ്വീകർത്താവും ഒഴികെ മറ്റാർക്കും സന്ദേശങ്ങളിലേക്ക് പ്രവേശനം ഇല്ല; ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകൾ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് ബോംബെ ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വാട്സാപ്പിൽ പേഴ്സണൽ ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകൾ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് ബോംബെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാരനെതിരെ ചുമത്തിയ അശ്ലീല പ്രവൃത്തികൾ ചെയ്തതിന് മൂന്ന് മാസം വരെ ജയിൽ ശിക്ഷ ലഭിക്കുന്ന ഐപിസി 294-ാം വകുപ്പനുസരിച്ചുള്ള എഫ്ഐആർ കോടതി റദ്ദാക്കി.

2018 മാർച്ചിൽ നന്ദേഡ് പൊലീസിന് മുന്നിൽ ഭാര്യ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ തനാജി വി നളവാഡെ, മുകുന്ദ് ജി സേവ്ലിക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യക്തിഗത അക്കൗണ്ടുകളിൽ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തീർത്തും വ്യക്തിഗതം മാത്രമാണെന്നും അയച്ചയാളും സ്വീകർത്താവും ഒഴികെ മറ്റാർക്കും ആ സന്ദേശങ്ങളിലേക്ക് പ്രവേശനം ഇല്ലെന്നും കോടതി വിലയിരുത്തി. വാട്സാപ്പ് സേവനദാതാവിന് പോലും അതിലേക്ക് പ്രവേശനമില്ല.

രണ്ട് വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളിൽ സന്ദേശങ്ങൾ കൈമാറുമ്പോൾ വാട്സാപ്പിന് ഒരു പൊതു സ്ഥലമാവാൻ കഴിയില്ല. ഈ സന്ദേശങ്ങൾ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നുവെങ്കിൽ, ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ആ സന്ദേശങ്ങളിലേക്ക് പ്രവേശം ലഭിക്കുമെന്നതിനാൽ അതിനെ പൊതുസ്ഥലമായി കണക്കാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിക്കുന്നു. 2018 മാർച്ചിലാണ് വാട്സാപ്പിലൂടെ തന്നെ വേശ്യയെന്ന് വിളിച്ചുവെന്നും താൻ അതിലൂടെയാണ് കാശുണ്ടാക്കുന്നതെന്നും പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് കാണിച്ച് ഭർത്താവിനെതിരെ കേസ് കൊടുത്തത്. കുറ്റകരമായ ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ സ്ത്രീയെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എന്നാൽ പൊതുസ്ഥലത്ത് വെച്ച് മോശം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ഭർത്താവിന്റെ വക്കീൽ വാദിച്ചു. വാട്സാപ്പ് വഴി ചീത്തവിളിച്ചത് കുറ്റകരമായി കാണാനാവില്ലെന്ന് നിരീക്ഷിച്ചുവെങ്കിലും ഒരു സ്ത്രീയെ വേശ്യയെന്ന് വിളിച്ച് അപമാനിക്കുന്നത് കുറ്റകരമാണെന്ന് കോടതി പറഞ്ഞു. അതിനാൽ ഐപിസി 509-ാം വകുപ്പ് അനുസരിച്ച് ഭർത്താവിന്റെ പ്രവൃത്തി കുറ്റകരമാണെന്നും പൊലീസിന് കേസെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP