Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദേശത്തു നിന്ന് വന്ന ലക്ഷദ്വീപ് സ്വദേശികൾക്ക് കോവിഡ് സംശയം; ദ്വീപ് ഹൗസിലേക്ക് മാറ്റി ഐസൊലേഷൻ ഒരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം; കാൻസർ അടക്കമുള്ള മാരക ചികിൽസക്കായി എത്തിയതാണെന്നും തങ്ങൾക്ക് പ്രതിരോധശേഷി കുറവാണെന്നും അന്തേവാസികൾ; സമീപത്തെ ഉദയാ കോളനിയിലെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്; നീണ്ട ചർച്ചകൾക്കൊടുവിൽ ലക്ഷദ്വീപ് ഹൗസിൽ നിന്ന് കൊറോണ സംശയിക്കുന്നവരെ മാറ്റാമെന്നും തീരുമാനം; കൊച്ചിയിലെ രാത്രി നീണ്ട ഒരു കൊറോണ പ്രതിഷേധം ഇങ്ങനെ

വിദേശത്തു നിന്ന് വന്ന ലക്ഷദ്വീപ് സ്വദേശികൾക്ക് കോവിഡ് സംശയം; ദ്വീപ് ഹൗസിലേക്ക് മാറ്റി ഐസൊലേഷൻ ഒരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം; കാൻസർ അടക്കമുള്ള മാരക ചികിൽസക്കായി എത്തിയതാണെന്നും തങ്ങൾക്ക് പ്രതിരോധശേഷി കുറവാണെന്നും അന്തേവാസികൾ; സമീപത്തെ ഉദയാ കോളനിയിലെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്; നീണ്ട ചർച്ചകൾക്കൊടുവിൽ ലക്ഷദ്വീപ് ഹൗസിൽ നിന്ന് കൊറോണ സംശയിക്കുന്നവരെ മാറ്റാമെന്നും തീരുമാനം; കൊച്ചിയിലെ രാത്രി നീണ്ട ഒരു കൊറോണ പ്രതിഷേധം ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: വിദേശത്തുനിന്ന് വന്ന  ലക്ഷദ്വീപ് സ്വദേശികളെ കോവിഡ് സംശയത്താൽ കൊച്ചി ലക്ഷദ്വീപ് ഹൗസിലേക്ക് ഐസോലേഷൻ വാർഡുണ്ടാക്കി മാറ്റാൻ നടത്തിയ നീക്കം സംഘർഷത്തിൽ കലാശിച്ചു. ലക്ഷദ്വീപ് ഹൗസിലെ ആളുകളുടെയും സമീപത്തുള്ള ഉദയാ കോളനിയിലെ ജനങ്ങളുടെയും എതിർപ്പിനെ തുടർന്ന് അധികൃതർ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

ഇന്ന് വിദേശത്തുനിന്നും വന്ന മൂന്ന് ലക്ഷദ്വീപ് സ്വദേശികളെ കൊച്ചി വിമാനത്താവളത്തിൽ പരിശോധനയിൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഇതേതുടർന്ന് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കി. അതിനുശേഷം എസൊലേഷൻ ഒരുക്കാനായി കൊച്ചി ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ സൗകര്യം ഒരുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ലക്ഷദ്വീപ് ഹൗസിലെ നാലാം നില പൂർണ്ണമായും ഒഴുപ്പിച്ചു.

ഇത് അറിഞ്ഞ ഇവടുത്തെ ലക്ഷദ്വീപ് സ്വദേശികളും സമീപത്തെ ഉദയാകോളനിയിലെ ആളുകളും പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. കാൻസർ ഉൾപ്പെടുയുള്ള മാരക രോഗങ്ങൾ ഉള്ളവരാണ് ലക്ഷദ്വീപ് ഹൗസിൽ ഉള്ളതെന്നും ഇവർക്ക് പ്രതിരോധശേഷി കുറവായതിനാൽ പെട്ടെന്ന് രോഗം വരാനുള്ള സാധ്യതയുണ്ടെന്നുമാണ് ഇവർ പറഞ്ഞത്. ഉദയാ കോളനിയിലെ ആളുകളും പ്രതിഷേധത്തിന് ഒപ്പം കൂടിയതോടെ വലിയ ബഹളമാണ് ഉണ്ടായത്. തുടർന്ന് ലക്ഷദ്വീപ് മെഡിക്കൽ ഓഫീസറുമൊക്കെ പ്രശ്നത്തിൽ ഇടപെട്ടു. ജില്ലാകലക്ടറും സ്ഥലത്തെത്തി.

തുടർന്ന് നടത്തിയ ചർച്ചയിൽ രാത്രി 8.30 ഓടെ ലക്ഷദ്വീപിൽനിന്നുള്ള വിദേശികളെ ഇവിടെ ക്വാറന്റൈൻ കൊടുക്കേണ്ട എന്ന് തീരുമാനമായി. ഇവരെ മറ്റ് സുരക്ഷിതമായ സ്ഥലത്ത് മാറ്റാനുള്ള സജ്ജീകരണം ഒരുക്കും. ഇവിടെയെത്തുന്ന ലക്ഷദ്വീപുകാർ അടുത്തുള്ള ഉദായാ കോളനിയിലെ പള്ളിയിലാണ് നിസ്‌ക്കരിക്കാനും മറ്റുമായി എത്താറുള്ളത്. അതുകൊണ്ടാണ് ഉദയാ കോളനിക്കാർ ആശങ്ക പ്രകടിപ്പിച്ചത്. തുടർന്ന് എംഎൽഎയും മറ്റ് ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെടുകയും പ്രശ്നം പരിഹരിക്കുകയും ആയിരുന്നു.

്'ഇതൊരു റെഡിൻഷ്യൽ ഗസ്റ്റ് ഹൗസാണ്. ഇവിടെയുള്ളവരിൽ കൂടുതൽപേരും ചികിൽസ തേടി എത്തിയവർ ആണ്. അതുകൊണ്ടുതന്നെ അവർക്ക് പ്രതിരോധശേഷി കുറവായിരിക്കും. അപ്പോൾ ഇവിടെയുള്ള രോഗികൾക്ക് ഇതൊരു ബുദ്ധിമുട്ടായിരിക്കും. കോവിഡ് സംശയിക്കുന്നവരെ അക്കോമഡേറ്റ് ചെയ്യാൻ പുതിയ ഒരു സ്ഥലം നോക്കുന്നുണ്ട്.' -ലക്ഷദ്വീപിലെ മിനിക്കോയിൽനിന്നുള്ള മെഡിക്കൽ ഓഫീസർ ഡോ മുബാറക്ക് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP